Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 04:44 pm IST
inIndia, Parivar

സോളാപൂര്‍(മഹാരാഷ്‌ട്ര): രാജ്യത്തിന്റെ സാമ്പത്തിക വികസത്തിന് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. എല്ലാ വിഭാഗം ജനങ്ങളും സുസ്ഥിര വികസനത്തില്‍ പങ്കാളികളാകണം. അതിനായി കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല, ഗ്രാമീണ മേഖലകളിലും വരുമാനസ്രോതസുകളും സംരംഭങ്ങളും എത്തേണ്ടതുണ്ട്.

വികാസം ഉറപ്പാക്കാന്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം പോലെ, താഴെത്തട്ടില്‍ തൊഴില്‍വൈദഗ്ധ്യം സൃഷ്ടിക്കുന്ന ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കര്‍മ്മലയില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഐടിഐക്ക് ആര്‍എസ്എസ് മുന്‍ സഹസര്‍കാര്യവാഹ് സ്വര്‍ഗീയ മദന്‍ദേവിയുടെ പേര് നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ആംബേക്കര്‍.

മൂന്നരപ്പതിറ്റാണ്ടുമുമ്പ് നാഗ്പൂരില്‍ യുവാക്കള്‍ക്കായി ചരിത്രപ്രസിദ്ധമായ ദേശീയ ഐടിഐ സമ്മേളനം സംഘടിപ്പിക്കുക വഴി മുന്നേറ്റത്തിന്റെ സ്വദേശി പാത തെളിച്ച കര്‍മ്മയോഗിയാണ് മദന്‍ദാസ് ദേവി. കര്‍മ്മല ഐടിഐയുടെ പേരുമാറ്റം ആ ദൃഢനിശ്ചയത്തിന്റെ സഫലമായ പരിസമാപ്തിയാണ്. യുവശക്തിയെ ശരിയായ രീതിയില്‍ നയിക്കണമെന്ന ഉറച്ച വിശ്വാസത്തോടെ, രാജ്യത്തുടനീളം ബൃഹത്തായ വിദ്യാര്‍ത്ഥി പ്രസ്ഥാനം അദ്ദേഹം സൃഷ്ടിച്ചു. ആഗോള വിപണിയില്‍ മുന്നേറുന്നതിനൊപ്പം നമ്മുടെ ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വദേശി മന്ത്രത്തെ മുറുകെപ്പിടിക്കണമെന്ന ബോധ്യം മദന്‍ദാസ്ജി യുവാക്കളില്‍ വളര്‍ത്തിയെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു.

മഹാനഗരങ്ങള്‍ തിളങ്ങിയതുകൊണ്ടുമാത്രം രാഷ്‌ട്രം മുന്നേറിയെന്ന് പറയാനാവില്ല. സാമ്പത്തിക പുരോഗതിയുടെ പാതകള്‍ ഗ്രാമങ്ങളിലേക്ക് എത്തിക്കുകയും അവിടെ ശക്തമായ വ്യവസായ ശൃംഖല സ്ഥാപിക്കുകയും വേണം. ഇന്ന്, പല വികസിത രാജ്യങ്ങളിലും ഭൗതികവും സാമ്പത്തികവുമായ അഭിവൃദ്ധിയുണ്ട്, എന്നാല്‍ മനുഷ്യന്റെ സന്തോഷവും സമാധാനവും കുടുംബജീവിതവും തകര്‍ന്നിരിക്കുന്നു. ഭാരതത്തിന്റേത് ആ വഴിയല്ല. സാങ്കേതിക വികസനത്തോടൊപ്പം, ‘മനുഷ്യനും സ്വഭാവ രൂപീകരണവും’ എന്ന ശാശ്വത ദൗത്യത്തിന് മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മദന്‍ദാസ്ജി ദേശീയ ഐക്യത്തിന്റെ ആത്മാവിനെ ഉണര്‍ത്തിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഓണ്‍ലൈന്‍ സന്ദേശത്തിലൂടെ പറഞ്ഞു. വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികളെ ദേശീയ മുഖ്യധാരയിലേക്ക് സംയോജിപ്പിക്കാന്‍ അദ്ദേഹം ആജീവനാന്ത പരിശ്രമം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്‌ട്ര നൈപുണ്യ വികസന മന്ത്രി മംഗള്‍പ്രഭാത് ലോധ പരിപാടിയില്‍ മുഖ്യാതിഥിയായി.

Tags: Sunil AbekarKarmala ITIMadandas Devi ITI
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യം ഒറ്റക്കെട്ടായിരിക്കുക, രാഷ്‌ട്രാത്മാവിനെ ഹൃദയത്തില്‍ സ്വീകരിക്കുക: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.