ന്യൂദല്‍ഹി: പരിചയ സമ്പന്നരായ രുപീന്ദര്‍ പാല്‍ സിങ്ങും ആകാശ്ദീപ് സിങ്ങും ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമില്‍ തിരിച്ചെത്തി. പതിനെട്ടംഗ ടീമിനെ മലയാളിയായ പി.ആര്‍. ശ്രീജേഷാണ്് നയിക്കുന്നത്.
ഇന്തോനേഷ്യയില്‍ ആഗസ്ത് പതിനെട്ട് മുതല്‍ സപ്തംബര്‍ രണ്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്്.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട രുപീന്ദര്‍ ജാര്‍മന്‍പ്രീത് സിങ്ങിന് പകരമാണ് ഏഷ്യാഡിനുള്ള ടീമില്‍ ഇടം പിടിച്ചത്. പരിക്കേറ്റ രമണ്‍ദീപ് സിങ്ങിന് പകരമാണ് ആകാശ് ദീപിനെ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍- പി.ആര്‍. ശ്രീജേഷ് (ക്യാപ്റ്റന്‍), കൃഷന്‍ ബി പഥക്ക് , പ്രതിരോധ നിരക്കാര്‍: ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍, വീരേന്ദ്ര ലാക്ര, സുരേന്ദര്‍ കുമാര്‍, രുപീന്ദര്‍ പാല്‍ സിങ്, അമിത് രോഹിദാസ്, മധ്യ നിരക്കാര്‍: മന്‍പ്രീത് സിങ്, ചിങ്‌ലെന്‍സന സിങ്ങ്, സിംറാന്‍ജീത് സിങ്, സര്‍ദാര്‍ സിങ്, വിവേക് സാഗര്‍ പ്രസാദ്. മുന്നേറ്റ നിരക്കാര്‍: എസ്.വി. സുനില്‍, മന്‍ദീപ് സിങ്, ആകാശ് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, ദില്‍പ്രീത് സിങ്്.
















