Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പങ്കുള്ളവരുടെ ശിക്ഷ ഉറപ്പാക്കണം: എ.കെ. ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:28 am IST
in Kerala

കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പ്രവര്‍ത്തിച്ചവരെ അടിയന്തരമായി കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരള ഹിസ്റ്ററി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സി.പി. മമ്മു എന്‍ഡോവ്‌മെന്റ് അവാര്‍ഡ് എം.കെ. സാനുവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പസുകളില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതു പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കലാലയങ്ങളില്‍ ശക്തി ഉറപ്പാക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല. കേരളത്തിലെ ചില ക്യാമ്പസുകളില്‍ എസ്എഫ്ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്നുണ്ട്. ഒരു വിദ്യാര്‍ഥി സംഘടന മതിയെന്ന ഇവരുടെ സമീപനം ജനാധിപത്യത്തിനു യോജിച്ചതല്ല. ക്യാമ്പസ് രാഷ്‌ട്രീയം നിരോധിച്ച കോടതി വിധിയോട് തനിക്ക് വ്യക്തിപരമായി എതിരഭിപ്രായമാണുള്ളത്. കഴിഞ്ഞ കുറച്ചു നാളായി കോണ്‍ഗ്രസ്സില്‍ ഉരുത്തിരിഞ്ഞ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു വരികയാണ്. വിഷയത്തില്‍ പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ഥമായി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പമാണ് താന്‍. കേസ് അട്ടിമറിക്കാനാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നു. അതിനാല്‍ മുഖ്യമന്ത്രിയും ഡിജിപിയും അതീവ ജാഗ്രതയോടെ കേസിനെ കാണണമെന്നും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ കേസ് മുന്നോട്ട് കൊണ്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിമന്യൂവിനെ കൊല ചെയ്തവര്‍ അമ്മമാരുടെ നിലവിളി കേള്‍ക്കണമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പ്രൊഫ. എം.കെ. സാനു പറഞ്ഞു. 

കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷനായി. പ്രൊഫ. പി.എ. ഇബ്രാഹിംകുട്ടി പ്രൊഫ. എം.കെ സാനുവിന് പ്രശസ്തിപത്രം സമര്‍പ്പിച്ചു.  ബീന ഷെറീഫ് പൊന്നാടയണിയിച്ചു. അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ സി.പി. മമ്മു അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സ്, ഡോ. എന്‍. അശോക് കുമാര്‍, പി.എ. മെഹബൂബ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

പുതിയ വാര്‍ത്തകള്‍

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുക്കളെ മോഷ്ടിച്ച് കശാപ്പുകാര്‍ക്ക് വിറ്റ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.