Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്ഐ നേതാവിന്റെ ചോര വീണിട്ടും ഇസ്ലാമിക ഭീകരതയെ എതിർക്കാൻ മടിച്ച് സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:12 am IST
in Kerala

കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ ഇസ്ലാമിക ഭീകരവാദത്തിനു വളരാനുള്ള എല്ലാ സഹായങ്ങളും നല്‍കിയതിനു തിരിച്ചടിയേറ്റിട്ടും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ തുറന്നെതിര്‍ക്കാന്‍ മടിച്ച് സിപിഎം. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐക്കാര്‍ ക്രൂരമായി കൊല ചെയ്തതിനെ എങ്ങിനെ നേരിടണം എന്നറിയാതെ കുഴങ്ങുകയാണ് സിപിഎം. 

പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളെ നിരോധിക്കാനുള്ള ആവശ്യം തുടര്‍ച്ചയായി പുച്ഛിച്ചു തള്ളിയ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ ഉത്തരമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന മൃദുസമീപനത്തോടെയാണ് കൊലപാതകത്തെ അപലപിച്ചത്. കേരളത്തിലെ ക്യാമ്പസുകളില്‍ ഭീകരവാദ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് നിലയുറപ്പിക്കാന്‍ പിന്തുണ നല്‍കിയ എസ്എഫ്‌ഐക്ക് ചോരയില്‍ മുക്കിയ മറുപടിയാണ് തിരിച്ചു കിട്ടിയത്. 

സംസ്ഥാനത്തെ മിക്ക ക്യാമ്പസുകളിലും എബിവിപിയുടെ മുന്നേറ്റം ചെറുക്കാനാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ എസ്എഫ്‌ഐ തോളിലേറ്റിയത്. മലബാര്‍ മേഖലയിലെ കോളേജുകളില്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിനെ പിന്തള്ളാനുള്ള നീക്കത്തില്‍ ക്യാമ്പസ് ഫ്രണ്ടിനെ ഒപ്പം കൂട്ടി എസ്എഫ്‌ഐ. നിരവധി കോളേജുകളില്‍ കുട്ടി സഖാക്കളും ക്യാമ്പസ് ഫ്രണ്ടും സഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്.

വിവിധ പേരുകളില്‍ ഇസ്ലാമിക ഭീകര സംഘടനകള്‍ കേരളത്തില്‍ അവതരിച്ചപ്പോള്‍ നല്‍കിയ മുന്നറിയിപ്പുകളെ ചെറുക്കാന്‍ മുന്നില്‍ നിന്നത് സിപിഎമ്മാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം ശരിയില്ല എന്ന് ശക്തമായി ആവശ്യപ്പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയത്തെ നിരോധനം കൊണ്ട് നേരിടരുത് എന്നായിരുന്നു കോടിയേരിയുടെ വാദം. ഞാന്‍ പെറ്റ മകനേ… എന്നു വിലപിക്കുന്ന അഭിമന്യുവിന്റെ അമ്മയുടെ കണ്ണീരിന് സിപിഎമ്മിന്റെ ഭീകരവാദ പ്രീണനത്തിന്റെ വിലയുണ്ട്. 

തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത് എന്നു മാത്രമാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ക്യാമ്പസിനു പുറത്തു നിന്നെത്തിയ എസ്ഡിപിഐക്കാര്‍ ഉള്‍പ്പെട്ട സംഘമാണ് അഭിമന്യുവിനെ വധിച്ചതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പറയുമ്പോഴും സംഘടനയുടെ പേരു പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്കും മടി. തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണം എന്ന ആഹ്വാനത്തില്‍ അവസാനിക്കുന്നു ആ അനുശോചനം. 

സംഭവത്തില്‍ പ്രതിഷേധിക്കാന്‍ കേരളത്തില്‍ പലയിടത്തും സിപിഎമ്മും അനുബന്ധ സംഘടനകളും നടത്തിയ പ്രതിഷേധ പ്രകടനങ്ങളില്‍ അവരുടെ രോഷം ബിജെപിയോടായിരുന്നു. തിരുവനന്തപുരത്തും മറ്റും അവര്‍ തകര്‍ത്തത് ബിജെപിയുടെ ബോര്‍ഡുകളും ഫ്‌ളക്‌സുകളും.  

സംഘപരിവാര്‍ പ്രസ്ഥാനത്തെ വിമര്‍ശിക്കുമ്പോള്‍ ആവേശത്തിലാറാടുന്ന ഇടതുപക്ഷ സഹയാത്രികരും അഭിമന്യുവിനെ വധിച്ച സംഭവത്തെ അപലപിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചാണ് ഉപയോഗിച്ചത്. പ്രാകൃതമായ പ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത് തുടങ്ങിയ നപുംസക പ്രയോഗങ്ങളില്‍ നിര്‍ത്തി പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം

Kerala

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

India

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

പശുക്കളെ മോഷ്ടിച്ച് കശാപ്പുകാര്‍ക്ക് വിറ്റ ലീഗ് നേതാവ് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.