Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുരടിപ്പിനു കാരണം കെടുകാര്യസ്ഥത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:10 am IST
inVicharam

കേരളം പലമേഖലകളിലും വികസനമുരടിപ്പിന് വിധേയമാകുന്നുഎന്നത് യാഥാര്ഥ്യമായി നിലനില്‍ക്കുന്നു. ഗള്‍ഫ് മേഖലകളില്‍നിന്നുളള വരുമാനത്തില്‍ ഗണ്യമായ ഇടിവ് സംഭവിക്കുന്നതിന്റെ ഫലമായി ഉപഭോഗ ഡിമാന്‍ഡ് കുറയുന്നു.  കൂടാതെ കശുവണ്ടി, കയര്‍, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. 

ആഭ്യന്തര ഉല്പാദനം ചിലസമയത്ത് വര്‍ദ്ധന രേഖപ്പെടുത്തുന്നു.  കാരണം ആഭ്യന്തര ഉല്പാദനം കണക്കാക്കുന്നത് ചെലവിന്റെ പശ്ചാത്തലത്തിലാണ്. ചെലവിനുളള മാര്‍ഗ്ഗം കടം വാങ്ങലാണ്.  ഈ വായ്‌പ പലിശസഹിതം തിരിച്ചടക്കണം.  കടബാധ്യതയുടെ കാര്യത്തില്‍ കേരളം ഏറ്റവും മുന്നിലാണ്. അവസാനത്തെ കണക്കനുസരിച്ച് കേരളത്തിന്റെ കടം രണ്ടേകാല്‍ലക്ഷം കോടിയാണ്.  ആളോഹരി കടം 65000 രൂപ.  സി.എ.ജി റിപ്പോര്‍ട്ട്പ്രകാരം നികുതിപിരിക്കാന്‍ നിലവിലെ ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥത കണക്കുസഹിതം രേഖപ്പെടുത്തുന്നു.  

ചരക്കു സേവന നികുതി

ചരക്കുസേവനനികുതി പ്രാബല്യത്തില്‍വരുന്നതിന്മുമ്പ് വില്പന നികുതിയായിരുന്നു പ്രധാന വരുമാനസ്രോതസ്. 80 ശതമാനംവരെ ഈടാക്കിയിരുന്നു.  ഈ നികുതിഭാരം പതിക്കുന്നത് സാധാരണക്കാരന്‍ വാങ്ങുന്ന നിത്യോപയോഗസാധനങ്ങളുടെ പുറത്താണ്.  

സാധാരണക്കാരനുവേണ്ടി കണ്ണീര്‍പൊഴിക്കുന്ന ഭൗതികവാദ സിദ്ധാന്തത്തിന്റെ അപ്പോസ്തലന്‍മാര്‍ പാവപ്പെട്ടവന്റെ ജീവിതം ദുസ്സഹമാക്കുന്നു.    കേരളത്തിന്റെ പ്രശ്‌നം നികുതിവരുമാനവും നികുതിയേതര വരുമാനവും തീരെ കുറവാണെന്നതാണ്.    1957  മുതല്‍ ഈ പ്രക്രിയ തുടരുന്നു.  ഇതിനുകാരണം ഉല്പാദന മേഖലകളുടെ തകര്‍ച്ചയാണ്.  കാര്‍ഷിക വ്യാവസായ മേഖലയിലെ സ്തംഭനം

കേന്ദ്രസര്‍ക്കാരുമായുളള പോര്‍വിളി

കേരളത്തിലെ ഗവണ്‍മെന്റുകള്‍ കേന്ദ്രവുമായി നിരന്തരം പോരടിക്കുന്ന പ്രക്രിയയിലാണ് എന്നും എപ്പോഴും.  ഈ.എം.എസ്സിന്റെ കാലത്ത് സ്ഥിരമായി പറഞ്ഞ ഒരു പല്ലവി  കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധത്തില്‍ വന്‍ അഴിച്ചുപണി അനിവാര്യം എന്നാണ്.  ഈ.എം.എസ് 1967 ല്‍ ഒരു ബദല്‍ വികസന പരിപ്രേക്ഷ്യം ദേശീയ വികസനസമിതിയില്‍വെച്ചു. ഉല്പാദന ബന്ധങ്ങളില്‍ ഘടനാപരമായ മാറ്റം വരുത്തുക. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഈ ബദല്‍ നിര്‍ദ്ദേശത്തെ പാടേ തളളി.  

ധനസമാഹരണം

ധനസമാഹരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ പിന്നിലാണ്. നികുതിവരുമാനങ്ങള്‍ താഴെ:  വില്‍പനനികുതി മാല്യവര്‍ദ്ധിതനികുതി അടക്കം സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ, സ്റ്റേറ്റ് എക്‌സൈസ് നികുതി, മോട്ടോര്‍വാഹന നികുതി.  നേരത്തേ വിശദീകരിച്ചപോലെ പ്രാഥമിക ദ്വിതീയ മേഖലകളായ കൃഷിയും വ്യവസായവും തകര്‍ച്ചയിലായതുകാരണം ഉല്‍പാദനമേഖല തകര്‍ച്ചയെ നേരിടുന്നു.  ഇക്കാരണത്താല്‍ നികുതിസാധ്യത കുറയുന്നു.

കേരളം വികസന കുതിപ്പിന് തയ്യാറെടുക്കണമെങ്കില്‍  നമ്മുടെ തനതു വിഭവസ്രോതസുകളായ അപൂര്‍വ ലോഹമണല്‍, സുഗന്ധദ്രവ്യങ്ങള്‍, വനസമ്പത്ത്, മത്സ്യശേഖരം, ലോകത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട കുണ്ടറയിലെ കളിമണ്ണ്, ഔഷധസസ്യങ്ങള്‍ റബ്ബര്‍ പോലെയുളള ഇതര അസംസ്‌കൃത വസ്തുക്കള്‍ എന്നിവയില്‍നിന്നുള്ള വരുമാനം മുതലാക്കണം.  ഈ സമ്പത്ത് കേരളത്തിന്റെ അനുഗ്രഹംതന്നെയാണ്.  

എന്നാല്‍ ഇവയുടെ സാധ്യത നാം ഉപയോഗപ്പെടുത്തണമെങ്കില്‍ ആധുനിക സാങ്കേതിക പാടവവും അനുകൂല വ്യവസായ അന്തരീക്ഷവും അനിവാര്യമാണ്.  ഗവേഷണവും വികസനവും കേരളത്തിന് അന്യമാണ്.  കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗവേഷണത്തിനുമ വികസനത്തിനുമായി വിഹിതം നല്‍കണം.  മാത്രമല്ല മുന്‍കാലങ്ങളില്‍ പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു വന്‍കിട വ്യവസായവും കേരളത്തിന് ലഭിച്ചിരുന്നില്ല.  രണ്ടാം പദ്ധതിയില്‍ ആകെകൂടി ലഭിച്ചത് ഒരു ഡിഡിറ്റി ഫാക്ടറി.  മുന്‍കാല കേന്ദ്രസര്‍ക്കാര്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചു.

കേന്ദ്ര വിഹിതം

ഇതില്‍ ഉള്‍പ്പെടുന്നത് പ്രധാനമായും കേന്ദ്രനികുതികളുടെ പങ്ക്, കൂടാതെ ഗ്രാന്റ് ഇന്‍ എയിഡ്.  ഇതുരണ്ടും നിശ്ചയിക്കുന്നത് ധനകാര്യകമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ്.  പതിനാലാം ധനകമ്മീഷന്‍ 2015 -16 മുതല്‍ 2019-20 വരെ 42 ശതമാനം വിഹിതം നല്‍കി.  എന്നാല്‍   12ാം ധനകാര്യകമ്മീഷന്‍ 30.5 ശതമാനവും 13 ാം ധനകമ്മീഷന്‍ 32 ശതമാനവും നല്‍കി.  2015-16 മുതല്‍ 2017-18 വരെ പതിനാലാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് 9519 കോടി രൂപ നല്‍കി.  

ധനകാര്യ കമ്മീഷന്‍ കേരളത്തിന് നല്‍കിയ വിഹിതം പരിശോധിച്ചാല്‍ ഒരുകാര്യം മനസിലാകും.  മുന്‍കാല സര്‍ക്കാരുകള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ വിഹിതം മോദി ഗവണ്‍മെന്റ് നല്‍കി.  കേന്ദ്രവിഹിതം 2013-14 നെക്കാള്‍ കൂടുതല്‍ 2015-16 ല്‍ ലഭിച്ചു.  2015-16 കാലത്ത് കേന്ദ്രനികുതികളുടെ വിഹിതവും ഗ്രാന്റുമടക്കം 21612.02 കോടി.  എന്നാല്‍ 2013-14 ല്‍ ലഭിച്ചത് 11606.89 കോടി.

ചിലവിനങ്ങള്‍

റവന്യൂ ചിലവും മൂലധനചിലവും 2016.17 ല്‍ ഇരട്ടിയില്‍ അധികം ഉയര്‍ന്നു.  2016.17 ല്‍ മൊത്തം ചിലവില്‍ ( 102382.55 കോടി) ഇതില്‍ പദ്ധതിചിലവ് 22812.61 കോടി ( 22.28 ശതമാനം) പദ്ധതിയേതര ചെലവ് 7956.94 കോടി.( 77.72 ശനമാനം)

റവന്യൂ ചിലവ്

ഇതില്‍ പ്രധാനമായി ഉള്‍പ്പെടുന്നത് ശമ്പളം,പെന്‍ഷന്‍, പ്രാദേശിക ഗവണ്‍മെന്റുക്കുളള വിഹിതം, റവന്യൂ ചിലവില്‍കൂടുതല്‍ വിഹിതം പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് നല്‍കുന്നു.  പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് മൂലധന ആസ്തി വര്‍ദ്ധിപ്പിക്കുന്നതിന്.  കേരളത്തില്‍ പ്രാദേശിക ഗവണ്‍മെന്റുകള്‍ക്ക് തുടക്കംകുറിച്ചത 1996 ല്‍ ആണ്.  എന്നാല്‍ ഇതപര്യന്തം ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി, ആസ്തിയെപ്പറ്റിയൊന്നും യാതൊരു വിലയിരുത്തലും നടത്തിയിട്ടില്ല. 

പൊതുമേഖലാ നിക്ഷേപം

കേരളം എത്ര ഉയര്‍ന്ന വാദഗതി മനുഷ്യവിഭവസൂചികകളെപ്പറ്റി ഉത്‌ഘോഷിച്ചാലും അത്  എത്രമാത്രം യാഥാര്‍ത്ഥ്യമാണെന്നുളളത് പുനര്‍ചിന്തനംനടത്തേണ്ടസമയം അതിക്രമിച്ചിരിക്കുന്നു. കേരളം ഇതുവരെ വ്യക്തമായ ഒരു വികസനതന്ത്രം ആവിഷ്‌കരിച്ചിട്ടില്ല.  പൊതുവില്‍ കേരളം സ്ഥിരമായി ഉന്നയിക്കുന്ന വാദഗതി കേന്ദ്രം അവഗണിക്കുന്നു എന്നതു മാത്രമാണ്. 

ഡോ. കെ.ആര്‍. രാധാകൃഷ്ണ പിളള

( പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗമാണ് ലേഖകന്‍ )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.