Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സത്യപാലന ശാഠ്യം : അമ്മയുടെ വാക്കിനേയും തിരസ്‌കരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:00 am IST
in Samskriti

ഭീഷ്മര്‍ മറ്റ് രണ്ടു പെണ്‍കുട്ടികളേയും വിചിത്രവീര്യനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. എന്നാല്‍ അമിതഭോഗാസക്തനായ തന്റെ അനുജനെ നിയന്ത്രിക്കാന്‍ ഭീഷ്മര്‍ ഒന്നും പ്രവര്‍ത്തിച്ചില്ല. തത്ഫലമായി അയാള്‍ ചെറുപ്രായത്തില്‍ അപുത്രനായിത്തന്നെ ക്ഷയരോഗം (രാജയക്ഷ്മാവ്) പിടിപെട്ടു മരിച്ചു. വിചിത്രവീര്യന് ഭീഷ്മര്‍ നേടിക്കൊടുത്ത രണ്ട് പത്‌നിമാരും ചെറുപ്പത്തില്‍തന്നെ വിധവകളായി, രാജ്യവും അനാഥമായി, ആ സമയം ഭീഷ്മരോട് അദ്ദേഹത്തിന്റെ സഹോദരപത്‌നിമാരില്‍ പുത്രോത്പാ

ദനം നടത്തി കുലത്തെയും പരമ്പരയേയും രക്ഷിക്കണമെന്ന് മാതൃസ്ഥാനത്തുള്ള സത്യവതി കരഞ്ഞപേക്ഷിച്ചു. എങ്കിലും സത്യപ്രതിജ്ഞ പാലനത്തില്‍ വ്യഗ്രനായ ഭീഷ്മര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ശാന്തനുവിന്റെ പരമ്പര അനുസ്യുതം തുടര്‍ന്നുകൊണ്ടുപോവുന്നതിനുവേണ്ടിയും മാതാവിന്റെ നിയോഗം പാലിക്കുന്നതിനുവേണ്ടിയും ഭീഷ്മര്‍ വഴങ്ങേണ്ടതായിവന്നു. മാതാവിന്റെ വാക്കുകള്‍ കവിവാക്യത്തില്‍-

”അങ്ങനേകശ്രുതികള്‍ വേദാംഗങ്ങളുമറിഞ്ഞവന്‍

ധര്‍മ്മനിഷ്ഠ, കുലാചാരകര്‍മ്മവും കാണ്‍മുനിങ്കില്‍ ഞാന്‍

ശുക്രാംഗിരസരോടൊപ്പം കൃച്ഛ്രത്തിലൊരു തീര്‍ച്ചയും

അതിനാല്‍ ധര്‍മ്മമേറും നിന്‍ സ്ഥിതികണ്ടാശ്വസിച്ച ു 

ഞാന്‍ കാര്യം നിന്നോടു കല്‍പിക്കുന്നതുകേട്ടു നടത്തടോ.

………………………………………..

ഇവര്‍ നിന്‍ ഭ്രാതൃദാരങ്ങള്‍ കാശിരാജകുമാരികള്‍

രൂപയൗവനമാര്‍ന്നുള്ളോര്‍ പുത്രാര്‍ത്ഥിനികള്‍ ഭാരത!

ഇവരില്‍ ചെയ്‌ക പുത്രോത്പാദനം കുലനിലയ്‌ക്കുനീ

എന്‍ നിയോഗനാല്‍ ധര്‍മ്മവേവമൊന്നിനിച്ചെയ്തുകൊള്ളണം”

(സംഭവപര്‍വ്വം 103- അധ്യായം, ഭീഷ്മസത്യവതി സംവാദം 6, 7, 9, 10)

വിവര്‍ത്തനം: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)

ഇങ്ങനെ മാതാവ് നിര്‍ബന്ധിച്ചപ്പോഴും ഭീഷ്മര്‍ കുലുങ്ങിയില്ല, അദ്ദേഹം പറഞ്ഞു

”മൂന്നു ലോകങ്ങളും ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമാണ്-

”പരിത്യജേയം ത്രൈലോക്യം,’ എന്നാലും ഞാന്‍ സത്യം വിടുകയില്ല. ഭൂമി അതിന്റെ ഗന്ധം വെടിഞ്ഞാലും, വെള്ളം അതിന്റെ രസം വെടിഞ്ഞാലും, സൂര്യന്‍ തന്റെ പ്രഭ പരിത്യജിച്ചാലും, അഗ്‌നി തന്റെ ഉഷ്ണം ഉപേക്ഷിച്ചാലും, യമന്‍ ധര്‍മ്മം വെടിഞ്ഞാലും, ഞാന്‍ എന്റെ സത്യത്തെ ഉപേക്ഷിക്കുകയില്ല.” അതുകേട്ട് സത്യവതി ഭീഷ്മരോട് വീണ്ടും കേണപേക്ഷിച്ചു.

”ആപദ്ധര്‍മ്മം പാര്‍ത്തെടുക്ക പൈതാമഹപദത്തെ നീ

നിന്‍ കുലത്തില്‍ സന്തതിയും ധര്‍മ്മവും മുടിയാപ്പടി”

ആ സമയം ഭീഷ്മര്‍ പണം കൊടുത്ത് ബ്രാഹ്മണരെ കൊണ്ട് സന്താനോത്പാദനം നടത്തിക്കാമെന്ന പോംവഴി നിര്‍ദ്ദേശിക്കുകയാണ് ഉണ്ടായത്.ആ സമയത്ത് ഒരു സ്ത്രീയും ഒരിക്കലും വെൡപ്പെടുത്താനാഗ്രഹിക്കാത്ത ആ രഹസ്യം ”താന്‍ കന്യകയായിരുന്നപ്പോള്‍ ജനിച്ച തന്റെ ആദ്യ പുത്രനാണ് കൃഷ്ണദ്വൈപായനെന്ന വേദവ്യാസനെന്നും അദ്ദേഹത്തെ വരുത്തി ഇക്കാര്യം സാധിപ്പിക്കാമെന്നും” സത്യവതി പറയുകയും അതിനെ ഭീഷ്മര്‍ അനുകൂലിക്കുകയും ചെയ്തു. അങ്ങനെ സത്യവതിയുടെ പരമ്പരയെത്തന്നെ രാജാക്കന്മാരാക്കി വാഴിക്കാമെന്ന് ഭീഷ്മര്‍ ദാശരാജനോടു ചെയ്ത സത്യത്തിന്റെ സത്യത്തെ അഥവാ ആന്തരസത്യത്തെ പാലിച്ചത് യഥാര്‍ത്ഥത്തില്‍ സത്യവതി തന്നെയാണ്, ഭീഷ്മര്‍ ആയിരുന്നില്ല. അമ്മയുടെ നിര്‍ദ്ദേശമാണല്ലോ എന്നു കരുതി സര്‍വ്വസംഗപരിത്യാഗിയായി വനത്തില്‍ പാര്‍ത്തിരുന്ന ആ മുനി വിധവകളായി വസിച്ചിരുന്ന തന്റെ ഭ്രാതൃപത്‌നിമാരില്‍ പുത്രോത്പാദനം നടത്തി പ്രശ്‌നം പരിഹരിച്ചു.

ഇവിടെ അമ്മയുടെ നിയോഗം എല്ലാറ്റിലും വലിയ ധര്‍മ്മമാണെന്ന് വ്യാസന്‍ തിരിച്ചറിയുന്നു. (പില്‍ക്കാലത്ത് പാണ്ഡവന്മാര്‍ അഞ്ച് സഹോദരന്മാരായും ഒരേ ഭാര്യയെ സ്വീകരിക്കുന്നതിലും അമ്മയുടെ വാക്കായിരുന്നല്ലോ, പരമമായ പ്രമാണം). എന്നാല്‍ പിതൃപ്രീണനത്തിനുവേണ്ടി പിതാവ് പറയാതെ തന്നെ ഭീഷണമായ സത്യപ്രതിജ്ഞ ചെയ്ത ഭീഷ്മര്‍ അമ്മയുടെ വാക്കിനെ ധര്‍മ്മമെന്നു കരുതിയില്ല. ”മാതൃദേവോഭവ’ എന്നു കഴിഞ്ഞേ” എന്ന് ആര്‍ഷമായ ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നുള്ളൂ. തന്റെ സത്യം ലംഘിക്കാന്‍ അമ്മയുടെ വാക്ക് ആപദ്ധര്‍മ്മമായി മാത്രം കരുതിയാല്‍ മതിയായിരുന്നല്ലോ.

(മഹാഭാരതത്തിലെ ഭീഷ്മരുടെ സത്യത്തിന്റെയും ധര്‍മത്തിന്റെയും സാധനകളെ അധികരിച്ചുള്ള 

ഒരു പുനര്‍വായന), പ്രൊഫ. കെ.കെ. കൃഷ്ണന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.