തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ബിജെപി വനിതാ നേതാവ് ലസിതാ പാലയ്‌ക്കലിനെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ടു വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
ലസിത പാലയ്‌ക്കലിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തരികിട സാബു എന്ന നടനും അവതാരകനഷമായ സാബുമോന്‍ അബ്ദു സമദിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. സാബു എന്നയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്ത. സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിയോടു കമ്മിഷന്‍ ആവശ്യപ്പെട്ടു.
















