Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത്യാഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:03 am IST
inSamskriti

കര്‍ത്തവ്യമെന്നാലെന്താണ്? മാംസത്തിന്റെ, നമ്മുടെ ആസക്തിയുടെ, തള്ളിച്ചതന്നെ. ഒരു ആസക്തി ഉറച്ചുപോയാല്‍ നാം അതിനെ കര്‍ത്തവ്യമെന്നു വിളിക്കുന്നു. ഉദാഹരണത്തിന്, വിവാഹമെന്ന ഏര്‍പ്പാടില്ലാത്ത രാജ്യങ്ങളില്‍ ഭാര്യാഭര്‍ത്തൃകര്‍ത്തവ്യങ്ങളില്ല. വിവാഹം ഉണ്ടായിക്കഴിഞ്ഞാല്‍ അന്യോന്യാസക്തി ഹേതുവായി ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു പാര്‍ക്കുന്നു. ഇത്തരം ഒരുമിച്ചു ചേര്‍ക്കല്‍ ഏതാനും തലമുറകള്‍ കഴിയുമ്പോഴേക്ക് സ്ഥിരമായ ഒരേര്‍പ്പാടായിത്തീരുന്നു. അങ്ങനെ അതിനു സ്ഥിരത വന്നാല്‍ അതു കര്‍ത്തവ്യമായും തീരുന്നു. അതിനെ ഒരുതരം പഴകിയ രോഗമെന്നു പറയാം. അതു തീവ്രമാകുമ്പോള്‍ രോഗമെന്നും പഴകുമ്പോള്‍ സ്വപ്രകൃതി എന്നും പറയുന്നു. അതൊരു രോഗം തന്നെയാണ്. ഇങ്ങനെ ആസക്തി ചിരസ്ഥായിയായിത്തീരുമ്പോള്‍ നാമതിനെ കര്‍ത്തവ്യമെന്ന അന്തസ്സുള്ള പേരുകൊണ്ട് അഭിഷേകം ചെയ്യുന്നു; അതിന്‌മേല്‍ പൂവര്‍ച്ചിക്കുന്നു. അതിനുവേണ്ടി കാഹളം മുഴക്കുന്നു. അതിനെച്ചൊല്ലി മന്ത്രോച്ചാരണം നടക്കുന്നു. പിന്നെയങ്ങോട്ട്, ലോകമാകെ ഈ കര്‍ത്തവ്യത്തിന്റെ പേരില്‍ തമ്മില്‍ത്തല്ലായി, അന്യോന്യം ആത്മാര്‍ത്ഥമായി കൊള്ളയടിക്കുകയായി.

കര്‍ത്തവ്യം നല്ലതുതന്നെ, മൃഗത്വത്തെ നിയന്ത്രിക്കാന്‍ ഉപകരിക്കുന്നിടത്തോളം. മറ്റൊരാദര്‍ശവും സ്വീകരിക്കാന്‍ കഴിവില്ലാത്തവരായി ഏറ്റവും താഴ്ന്നപടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യര്‍ക്ക് അത് അല്പം ഗുണം ചെയ്യും. എന്നാല്‍, കര്‍മ്മയോഗികളാകാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്തവ്യമെന്ന ഈ ആശയത്തെ ദൂരെ പരിത്യജിക്കണം. നിങ്ങള്‍ക്കും എനിക്കും ഒരു കര്‍ത്തവ്യവുമില്ല. നിങ്ങള്‍ക്ക് എന്തൊക്കെ ലോകത്തിനു ദാനം ചെയ്യാനുണ്ടോ അതൊക്കെ ഒരു തടസ്സവും കൂടാതെ ദാനം ചെയ്തുകൊള്ളുക; കര്‍ത്തവ്യത്തിന്റെ നിലയില്‍ വേണ്ടെന്നുമാത്രം. അതിനെപ്പറ്റി ചിന്തയേ വേണ്ട. നിര്‍ബ്ബന്ധത്തിനു വിധേയരാകരുത്. നിങ്ങള്‍ നിര്‍ബ്ബന്ധത്തിനു വിധേയരാകേണ്ട കാര്യമെന്ത്? നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്യുന്ന ഏതുകര്‍മ്മവും സക്തിയെ വളര്‍ത്തുവാനുതകും. നിങ്ങള്‍ക്ക് എന്തെങ്കിലും കര്‍ത്തവ്യം ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? സര്‍വ്വവും ഈശ്വരങ്കല്‍ അര്‍പ്പിക്കുക. കര്‍ത്തവ്യബോധമാകുന്ന വഹ്‌നി സകലജനങ്ങളേയും എരി പൊരികൊള്ളിക്കുന്ന ഈ ഭയങ്കര തീച്ചൂളയില്‍, നിങ്ങള്‍ ഈശ്വരാര്‍പ്പണമാകുന്ന അമൃതം പാനം ചെയ്തു സുഖികളായിരിക്കുക. നാമെല്ലാം ഭഗവാന്റെ ഇച്ഛ നടത്തുകമാത്രമാണ് ചെയ്യുന്നത്; സമ്മാനങ്ങളോടും ശിക്ഷകളോടും നമുക്കൊരു ബന്ധവുമില്ല. സമ്മാനം വേണമെങ്കില്‍ ശിക്ഷയും സ്വീകരിക്കണം. ശിക്ഷയില്‍നിന്ന് ഒഴിയാനുള്ള ഏകമാര്‍ഗ്ഗം സമ്മാനം വേണ്ടെന്നു വെയ്‌ക്കുകയാണ്. ദുഃഖത്തില്‍ നിന്ന് മോചനത്തിനുള്ള ഒറ്റ വഴി സുഖം ഉപേക്ഷിക്കുകയാണ്. എന്തെന്നാല്‍, ഇവ രണ്ടും പരസ്പരബദ്ധങ്ങളത്രേ. ഒരുവശം സൗഖ്യം, മറു വശം ദുഃഖം; ഒരുവശം ജീവിതം, മറുവശം മരണം. മരണത്തെ അതിക്രമിക്കാനുള്ള ഒറ്റവഴി ജീവിതത്തോടുള്ള തൃഷ്ണ വെടിയുകയാകുന്നു. ജീവിതവും മരണവും രണ്ടു കാഴ്ചപ്പാടില്‍നിന്നു കാണുന്ന ഒരേ വസ്തുവാണ്. ദുഃഖമില്ലാത്ത സുഖമെന്നും മരണമില്ലാത്ത ജീവിതമെന്നുമുള്ള സങ്കല്പങ്ങള്‍ സ്‌കൂള്‍കുട്ടികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പറ്റിയതാണ്. ചിന്തകന്മാര്‍ അവയുടെ അന്യോന്യവിരുദ്ധത മനസ്സിലാക്കി രണ്ടിനേയും ത്യജിക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു കാര്യത്തിനും പ്രശംസയോ പാരിതോഷികമോ കാംക്ഷിക്കാതിരിക്കുക. നാം ഒരു സത്പ്രവൃത്തി ചെയ്തുകഴിയുമ്പോഴേയ്‌ക്കും അതിനു ബഹുമതി കിട്ടണമെന്നാഗ്രഹിച്ചു തുടങ്ങുന്നു. നല്ലൊരു കാര്യത്തിനുവേണ്ടി കുറച്ചു പണം സംഭാവന ചെയ്താല്‍ ഉടന്‍തന്നെ നമ്മുടെ പേരു പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കാണുവാന്‍ അഭിലാഷമായി. അത്തരം ആഗ്രഹങ്ങളുടെ ഫലമായി ദുഃഖം വന്നേ തീരൂ.

ലോകത്തിലുണ്ടായിട്ടുള്ളവരില്‍ ഏറ്റവും വലിയ ആളുകള്‍, അറിയപ്പെടാതെ മറഞ്ഞുപോവുകയാണുണ്ടായിട്ടുള്ളത്. ലോകത്തിനു യാതൊരറിവുമില്ലാത്ത അത്തരം മഹാത്മാക്കളോടു താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ അറിവില്‍പ്പെട്ടിട്ടുള്ള ബുദ്ധനും ക്രിസ്തുവുമെല്ലാം രണ്ടാംകിടയില്‍ നില്ക്കുന്ന മഹാപുരുഷന്മാര്‍മാത്രം. ഇത്തരം അജ്ഞാതരായ മഹാത്മാക്കള്‍ ശതക്കണക്കിന് എല്ലാ രാജ്യങ്ങളിലും ജീവിച്ചിരുന്ന് നിശ്ശബ്ദ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. അവര്‍ നിശ്ശബ്ദരായി ജീവിക്കുന്നു, നിശ്ശബ്ദരായി ഇവിടം വിടുന്നു. കാലാന്തരത്തില്‍ അവരുടെ ആശയങ്ങള്‍ ബുദ്ധന്മാരിലും ക്രിസ്തുമാരിലുംകൂടി പ്രകാശിക്കുന്നു; ഈ ഒടുവില്‍ പറഞ്ഞ കൂട്ടര്‍ മാത്രമാണ് നമ്മുടെ അറിവില്‍പ്പെടുന്നത്. ഏറ്റവും ഉന്നതരായ വ്യക്തികള്‍ തങ്ങളുടെ വിജ്ഞാനം ഹേതുവായി എന്തെങ്കിലും പേരോ പ്രശസ്തിയോ കാംക്ഷിക്കുന്നവരല്ല. അവര്‍ തങ്ങള്‍ക്കുവേണ്ടി അവകാശവാദമൊന്നും പുറപ്പെടുവിക്കുന്നില്ല; സ്വന്തം പേരില്‍ മതങ്ങളോ സമ്പ്രദായങ്ങളോ സ്ഥാപിക്കുന്നുമില്ല. അങ്ങനെയുള്ള സമാരംഭങ്ങളില്‍നിന്ന് അവരുടെ പ്രകൃതി ആകമാനം പിന്‍വലിയുന്നു. ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിവില്ലാത്ത, പ്രേമവായ്‌പിനാല്‍ ഉരുകുന്ന, ശുദ്ധസാത്വികന്മാരാണവര്‍.

അങ്ങനെയുള്ള ഒരു യോഗിയെ ഞാന്‍ ഇന്ത്യയിലെ ഒരു ഗുഹയില്‍ കണ്ടിട്ടുണ്ട്. ഞാന്‍ കണ്ടിട്ടുള്ള വലിയ അദ്ഭുതപുരുഷന്മാരില്‍ ഒരാളാണദ്ദേഹം. അദ്ദേഹത്തിലുള്ള മനുഷ്യന്‍ തീരെ മാഞ്ഞുപോയി, സര്‍വ്വാത്മകമായ ദിവ്യത്വം (ചൈതന്യം) മാത്രമേ അവശേഷിച്ചിരുന്നുള്ളു. അദ്ദേഹത്തിന്റെ വ്യക്തിത്വബോധം നിശ്ശേഷം നശിച്ചിരിക്കുന്നു. തന്റെ ഒരു കൈ ഒരു ജന്തു വന്നു കടിച്ചെടുത്താല്‍ മറ്റേ കൈകൂടി ആ ജന്തുവിന് കൊടുക്കാനും, അത് ഈശ്വരേച്ഛയെന്നു പറയുവാനും അദ്ദേഹം സന്നദ്ധനാണ്. തനിക്കു വന്നുചേരുന്ന ഏതനുഭവവും ഈശ്വരനില്‍നിന്നുവരുന്നതുതന്നെ. അദ്ദേഹം ആളുകളുടെ മുമ്പില്‍ സ്വയം പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും പ്രേമത്തിന്റേയും, സത്യവും മധുരവുമായ ആശയങ്ങളുടേയും കലവറയാകുന്നു അദ്ദേഹം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.