ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്‌പാ തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദിയെ കണ്ടെത്തി കൈമാറാന്‍ ഇന്ത്യ മൂന്ന് പ്രമുഖ രാഷ്‌ട്രങ്ങളുടെ സഹായം തേടി. യുകെ, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാഷ്‌ട്രങ്ങളോടാണ് വിദേശകാര്യമന്ത്രാലയം രേഖാമൂലം സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നീരവിന്റെ നീക്കങ്ങള്‍ ചെറുക്കുകയാണ് ലക്ഷ്യം. കേസന്വേഷണം മുന്നില്‍ കണ്ട് വിദേശത്തേക്ക് നാടുവിട്ട നീരവ് യുകെയിലുണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
വിദേശകാര്യമന്ത്രാലയം ഇതാദ്യമായല്ല ഈ മൂന്ന് രാഷ്‌ട്രങ്ങളോടും നീരവിനെ കണ്ടെത്തി കൈമാറാന്‍ ആവശ്യപ്പെടുന്നത്. യുകെ യില്‍ രാഷ്‌ട്രീയ അഭയം തേടിയതായി കരുതുന്ന നീരവ് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്ക്, ഹോങ്കോങ്ങ്, പാരിസ് തുടങ്ങിയ വന്‍നഗരങ്ങളിലേക്ക് യാത്ര ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇയാളെ കുറ്റവാളി കൈമാറ്റ പ്രകാരം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കി.
















