Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫോര്‍മാലിന്‍ കലര്‍ത്തിയ 9,600 കിലോഗ്രാം മത്സ്യം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 10:32 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ത്തിയ 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത്. രണ്ട് വാഹനങ്ങളിലായി വന്ന മത്സ്യങ്ങളാണിവ. 7,000 കിലോഗ്രാം ചെമ്മീനും 2,600 കിലോഗ്രാം മറ്റു മത്സ്യങ്ങളുമാണ് ഇവയിലുണ്ടായിരുന്നത്.

സംശയം തോന്നിയ 15 മത്സ്യ ലോറികളാണ് പരിശോധിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തിയത്. തുടര്‍ന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ എറണാകുളത്തെ ലാബില്‍ മത്സ്യം വിദഗ്ധ പരിശോധനയ്‌ക്കയച്ചു. 

അതേസമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് കൂട്ടിയിട്ടുണ്ട്. ഇന്നുച്ചയ്‌ക്ക് 12 മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് യോഗം നടക്കുന്നത്. 

ഇതുവരെ 21,600 കിലോഗ്രാം ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് പിടികൂടിയത്. മുമ്പ് നടത്തിയ പരിശോധനകളില്‍ പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു. പാലക്കാട് വാളയാറില്‍ നിന്നും നേരത്തെ പിടിച്ചെടുത്ത 6,000 കിലോഗ്രാം മത്സ്യം ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചയയ്‌ക്കുകയും ചെയ്തിരുന്നു. 

വിദഗ്ധ ലാബ് പരിശോധനയില്‍ ഈ മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ സ്ഥീരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം വാളയാറില്‍ നിന്നും പിടികൂടിയ ചെമ്മീനില്‍ കിലോഗ്രാമിന് 4.1 മില്ലീഗ്രാം എന്ന അളവില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതായി സ്ഥീരീകരിച്ചു. ഇവര്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടരുന്നതാണ്. ആന്ധ്രാ പ്രദേശില്‍ നിന്നും അരൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്കാണ് ചെമ്മീന്‍ കൊണ്ടുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

Football

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

Football

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

Football

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

പുതിയ വാര്‍ത്തകള്‍

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.