Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ദിരയെ ഹിറ്റ്‌ലറോട് ഉപമിച്ച് അരുണ്‍ ജെയ്റ്റ്‌ലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 03:04 am IST
in India

ന്യൂദല്‍ഹി: രാജ്യം അടിയന്തരാവസ്ഥയുടെ 43-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫേസ്ബുക്കിലൂടെയാണ് അടിയന്തരാവസ്ഥയെക്കുറിച്ചും ഇന്ദിരാഗാന്ധിയുടെ സമീപനങ്ങളെക്കുറിച്ചും അരുണ്‍ ജെയ്റ്റ്‌ലി വിവരിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥിനേതാവായിരുന്ന ജെയ്റ്റ്‌ലിയെ പ്രതിഷേധം നയിച്ചതിന് തീഹാര്‍ ജയിലില്‍ അടച്ചിരുന്നു.

 ജൂണ്‍ 25ന് അര്‍ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ ഇന്ദിരാഗാന്ധി പൗരന്മാരുടെ എല്ലാ ഭരണഘടനാ അവകാശങ്ങളെയും നിഷേധിച്ചു. ജനാധിപത്യത്തിനു പകരം ഏകാധിപത്യമാണ് ഇന്ദിര ലക്ഷ്യമിട്ടത്. രാജ്യം മുഴുവന്‍ ഭീതി സൃഷ്ടിച്ചു. രാഷ്‌ട്രീയപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തി. അടിയന്തരാവസ്ഥയ്‌ക്കെതിരെ രംഗത്തുവന്ന പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരെയും ആര്‍എസ്എസ് പ്രവര്‍ത്തകരെയും ക്രൂരമായി നേരിട്ടു. പ്രതിഷേധങ്ങളും സത്യഗ്രഹങ്ങളും നടത്തിയവര്‍ ജയിലറകള്‍ക്കുള്ളിലായി. മാധ്യമങ്ങളുടെ വാ മൂടപ്പെട്ടു. പല എഡിറ്റര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇന്ദിരയുടെ സേച്ഛ്യാധിപത്യത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നു. ഇന്ത്യയില്‍ ‘ഏകപാര്‍ട്ടി ജനാധിപത്യം’ സ്ഥാപിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡ് മുഖപ്രസംഗമെഴുതി.

 ഇന്ദിരയുടെ പ്രവൃത്തികള്‍ എല്ലാം തന്നെ ഹിറ്റ്‌ലറെ അനുകരിക്കുന്നതായിരുന്നു. ഹിറ്റ്‌ലറുടെ ‘റീച്ച്‌സ്റ്റാഗ്’ എപ്പിസോഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്, പ്രതിപക്ഷം രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇന്ദിര വാദമുയര്‍ത്തിയത്. ഹിറ്റ്‌ലറും ഇന്ദിരയും  ഭരണഘടനയെ റദ്ദാക്കിയില്ല. എന്നാല്‍ ഒരു റിപ്പബ്ലിക്കന്‍ ഭരണഘടനയുപയോഗിച്ച് അവര്‍ ജനാധിപത്യത്തെ സേച്ഛാധിപത്യത്തിലേക്ക് നയിക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ ചെയ്തത് പാര്‍ലമെന്റിലെ പ്രതിപക്ഷ അംഗങ്ങളെ അറസ്റ്റ് ചെയ്തശേഷം തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള സര്‍ക്കാരാക്കി മാറ്റുകയായിരുന്നു. ഇന്ദിരയാകട്ടെ ജനപ്രാതിനിധ്യനിയമത്തെ ഭേദഗതി ചെയ്ത് നിയമപ്രാബല്യമില്ലാതായ തന്റെ തെരഞ്ഞെടുപ്പിനെ അംഗീകൃതമാക്കുകയായിരുന്നു. രാജ്യത്ത് ഒരു പ്രത്യേക വംശാവലിയുടെ ജനാധിപത്യസ്ഥാപനമാണ് ഇന്ദിരാഗാന്ധി ലക്ഷ്യമിട്ടത്. ജെയ്റ്റ്‌ലി കുറിച്ചു.

 ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന കോണ്‍ഗ്രസിന്റെ അന്നത്തെ മുദ്രാവാക്യത്തിന് ജയപ്രകാശ് നാരായണന്‍ ഇന്ദിരയ്‌ക്ക് എഴുതിയ കത്തും ജെയ്റ്റ്‌ലി ഫേസ്ബുക്ക് കുറിപ്പില്‍ അനുസ്മരിക്കുന്നു. ”ഒരിക്കലും നിങ്ങളെ രാജ്യവുമായി താരതമ്യപ്പെടുത്താതിരിക്കുക. ഇന്ത്യക്ക് അമരത്വമുണ്ട്, നിങ്ങള്‍ക്കതില്ല.” അതായിരുന്നു ജയപ്രകാശ് നാരായണന്റെ വാക്കുകള്‍.

അഭിപ്രായസ്വാതന്ത്രത്തെ തടയുകയും പ്രചാരവേല മാത്രം അനുവദിക്കുകയും ചെയ്താല്‍ അതിന്റെ ദൂഷ്യവശത്തിന്റെ ആദ്യ ഇര നിങ്ങള്‍ തന്നെയാവുമെന്നതാണ് അടിയന്തരാവസ്ഥ നല്‍കിയ പാഠമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.