തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ 2017-18 സാമ്പത്തിക വര്‍ഷം 671 കോടി രൂപയുടെ വരുമാന വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ടി.പി. രാമകൃഷണനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. 2017-18 വര്‍ഷം 11,024 കോടിരൂപയുടെ വരുമാനമാണ് സര്‍ക്കാരിനുണ്ടായത്. 2016-17 വര്‍ഷം ഇത് 10,353 കോടിയായിരുന്നു. 2015-16 ല്‍ ഇത് 9787 കോടിയും 2014-15 വര്‍ഷം 8277 കോടിയുമായിരുന്നു. ഇടതു സര്‍ക്കാര്‍ വന്നശേഷം 99 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇഎസ്ഐ ആശുപത്രികളില്‍ കമ്പ്യൂട്ടറൈസിഡ് റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്ത് ഒമ്പത് ഇഎസ്ഐ ആശുപത്രികളില്‍ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി യൂണിറ്റ് സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
















