Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ക്ഷേത്രഭാരവാഹികളുടെ പേരില്‍ കണ്‍വെന്‍ഷന്‍: ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 10:07 pm IST
inKannur

കണ്ണൂര്‍: ക്ഷേത്രഭാരവാഹികളുടെ പേരില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍. സിപിഎം ജില്ലാ സെക്രട്ടറിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുത്ത കണ്‍വെന്‍ഷന് പിന്നില്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ കൈപ്പിടിയിലൊതുക്കാനുളള സിപിഎം നീക്കം. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാലങ്ങളായി നടത്തി വരുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉള്‍പ്പെടെ പരാജയപ്പെടുത്താനും സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ ക്ഷേത്രങ്ങളിലേക്ക് കടന്നു കയറാനുമുളള നീക്കത്തിന്റെ ഭാഗവുമാണ് പാര്‍ട്ടി അനുഭാവികളായ ക്ഷേത്രഭാരവാഹികളെന്നവകാശപ്പെടുന്ന കപട വിശ്വാസികളുടെ യോഗം കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്തത്. 

ബാലഗോകുലം നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം തകര്‍ക്കാനും അലങ്കോലപ്പെടുത്താനും കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷമായി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം ശ്രമം നടത്തി വരികയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശ്രമം ഹൈന്ദവ വിശ്വാസികള്‍ കക്ഷി രാഷ്‌ട്രീയങ്ങള്‍ക്കതീതമായി ഘോഷയാത്ര ഉള്‍പ്പെടെയുളള പരിപാടികളില്‍ പങ്കെടുത്തതോടെ പരാജയപ്പെട്ടിരുന്നു. വലിയ തിരിച്ചടിയായിരുന്നു സിപിഎമ്മിന് ഇതുവഴി ഉണ്ടായത്. കാലാകാലങ്ങളായി നടത്തിവരുന്ന ശോഭയാത്ര വര്‍ഗ്ഗീയമാണെന്നും മതേതരത്തിനെതിരാണെന്നും വിശ്വാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചെങ്കിലും നാട്ടുകാര്‍ സിപിഎമ്മിന്റെ നടപടിയെ തളളുകയായിരുന്നു. ഇതിനു പുറമേ ഗണേശോത്സവം ഉള്‍പ്പെടെയുളള പരിപാടികളും സിപിഎം ഏറ്റെടുത്തു നടത്തിയിരുന്നുവെങ്കിലും വേണ്ട രീതിയില്‍ വിജയിച്ചിരുന്നില്ല. 

ഹൈന്ദവ വിശ്വാസികളിലേക്ക് കടന്നു ചെല്ലാന്‍ ഏതാനും വര്‍ഷങ്ങളായി സിപിഎം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ കത്വ സംഭവത്തിന്റെ പേരില്‍ രാമനുണ്ണിയെ മുന്‍നിര്‍ത്തി കടലായി ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണം എന്ന പേരില്‍ ആഭാസ സമരം സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ ഭക്തജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടി അവസാനിപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. സിപിഎം പോഷക സംഘടനയെന്നവകാശപ്പെടുന്ന കടലാസ് സംഘടനയുടെ പേരിലായിരുന്നു പരിപാടി. ഇതേ പോഷക സംഘടനയുടെ നേതൃത്വത്തിലാണ് ക്ഷേത്രഭാരവാഹികളുടെ പേരില്‍ കണ്‍വെന്‍ഷന്‍ നടത്തിയത്.

ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലേക്ക് വര്‍ഗ്ഗീയതയും മതേതരവും പറഞ്ഞ് കയറിച്ചെല്ലാനുളള നീക്കത്തില്‍ പാര്‍ട്ടിക്കുളളില്‍ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന ക്ഷേത്രാങ്കണങ്ങളെ രാഷ്‌ട്രീയ വേദിയാക്കി മാറ്റാനുളള ഗൂഢനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മതേതരത്വം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളിലേക്ക് പോകാന്‍ പാര്‍ട്ടി തയ്യാറാകുന്നില്ലെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

 ശ്രീകൃഷ്ണജയന്തി ഘോഷയാത്ര പോലെ കുട്ടികളെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷേത്ര കോമ്പൗണ്ടുകള്‍ അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കണ്‍വെന്‍ഷന്‍ തീരുമാനിക്കുകയുണ്ടായി. കത്വ സംഭവത്തെ കണ്‍വെന്‍ഷന്‍ അപലപിക്കുകയും ചെയ്തു. ഇതില്‍ നിന്നു തന്നെ സിപിഎമ്മിന്റെ രാഷ്‌ട്രീയ ലക്ഷ്യം വ്യക്തമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസുവും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും സിപിഎം സഹയാത്രികരായ ചില കപട ആധ്യാത്മികവാദികളുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.