Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഹമ്മദാബാദ് ബാങ്ക്: നബാര്‍ഡ് വിശദീകരണം വന്നു; നാണം കെട്ട് കോണ്‍ഗ്രസും രാഹുലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 01:44 pm IST
inIndia

കൊച്ചി: അഹമ്മദാബാദ് ബാങ്കിനെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടത്തിയ കുപ്രചാരണം അസത്യമെന്ന് വ്യക്തമാക്കിയ നബാര്‍ഡിന്റെ വിശദീകരണം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. പാര്‍ട്ടിയും നേതാവ് രാഹുലും മറ്റു പല ആരോപണങ്ങളിലുമെന്നപോലെ ഇതിലും നാണം കെട്ടു. 

നോട്ടുനിരോധനത്തെ തുടര്‍ന്ന് അഹമ്മദാബാദ് ജില്ലാ സെന്‍ട്രല്‍ കോപ്പറേറ്റീവ് ബാങ്കില്‍(ഡിസസിബി) വന്‍ നോട്ടു നിക്ഷേപം നടന്നുവെന്ന വാര്‍ത്തയെ തുടര്‍ന്ന് നബാര്‍ഡ് (നാഷണല്‍ ബാങ്ക് ഫോര്‍ റൂറല്‍ ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഡവലപ്മെന്റ്) ഇറക്കിയ വിശദീകരണക്കുറിപ്പ് ഇങ്ങനെ:

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും കേന്ദ്ര സര്‍ക്കാറിന്റെ 2016 ഡിസംബര്‍ 17 ലെ വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില്‍, 2014 നവംബര്‍ 10 മുതല്‍ 14 വരെ നിരോധിക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് റിസര്‍വ് ബാങ്ക് നടത്തി. അതില്‍ അഹമ്മദാബാദ് ബാങ്കിന്റെതുള്‍പ്പെടെ ഡിസസിബികളുടെ കണക്കെടുപ്പ് നടത്തിയത് നബാര്‍ഡാണ്. 

കേന്ദ്ര സര്‍ക്കാരിനെറ 2016 നവംബര്‍ 10 ലെ വിജ്ഞാപനപ്രകാരം, നോട്ട് നിരോധനക്കാലത്ത് നിരോധിത നോട്ട് നിക്ഷേപമായി സ്വീകരിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അഹമ്മദാബാദ് സഹകരണ ബാങ്കിന്റെ വലുപ്പവും ബ്രാഞ്ചുകളുടെ എണ്ണവും നിക്ഷേപകരുടെ തോതുമടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ നോട്ട് നിക്ഷേപത്തിന് ഒട്ടേറെ ബാങ്കുപയോക്താക്കള്‍ എത്തിയിരുന്നു. 

ജില്ലാ ബാങ്കിന്റെ ആകെ 16 ലക്ഷം അക്കൗണ്ടുകാരില്‍ 1.6 ലക്ഷം പേരേ, അതായത് 9.37 ശതമാനം പേരേ നിക്ഷേപമോ ഇടപാടോ ഈ സമയത്ത് നടത്തിയിട്ടുള്ളു. ഇതില്‍ 98.66 % പേര്‍ 2.5 ലക്ഷം രൂപയില്‍ താഴെയേ നിക്ഷേപിച്ചിട്ടുള്ളു. ആകെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ എണ്ണം 0.09 % മാത്രമാണ്. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലെ നിക്ഷേപത്തിന്റെ ശരാശരി 46,795 രൂപയാണ്. ഗുജറാത്തിലെ 18 ജില്ലാ സഹകരണ ബാങ്കുകളില്‍വെച്ച് എറ്റവും കുറവ്. മേല്‍പ്പറഞ്ഞ കാലത്ത് 1.60 ലക്ഷം നിക്ഷേപകര്‍ നിക്ഷേപിച്ച നിരോധിത നോട്ടുകളുടെ ആകെ തുക 746 കോടി രൂപയാണ്. അത് ബാങ്കിന്റെ ആകെ നിക്ഷേപത്തിന്റെ 15 % മാത്രമാണ്.

നിരോധിത നോട്ടുകള്‍ നിക്ഷേപിച്ചതില്‍ ഏറ്റവും മുമ്പില്‍ മഹാരാഷ്‌ട്രയിലെ ജില്ലാ സഹകരണ ബാങ്കുകളാണ്. കേരളം രണ്ടാം സ്ഥാനത്ത്. നബാര്‍ഡ് അഹമ്മദാബാദ് ബങ്കിന്റെ പരിശോധന 100% പൂര്‍ത്തിയാക്കി. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്ന എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചുതന്നെയാണ് നിരോധിച്ച നോട്ടുകള്‍ സ്വീകരിച്ചത്. നബാര്‍ഡ് ആവശ്യപ്പെട്ട പ്രകാരം പണമിടപാട് റിപ്പോര്‍ട്ടും (കറന്‍സി ട്രാന്‍സാക്ഷന്‍ റിപ്പോര്‍ട്-സിടിആര്‍) സംശയമുള്ള ഇടപാട് റിപ്പോര്‍ട്ടും (സസ്പിഷ്യസ് ട്രാന്‍സാക്ഷന്‍-എസ്ടിആര്‍) തുടങ്ങി എല്ലാ രേഖകളും അഹമ്മദാബാദ് ബാങ്ക് നല്‍കി. നിക്ഷേപം വന്ന തുകയുടെ ശരാശരി മറ്റു ബാങ്കുകളേക്കാള്‍ കുറവാണ് ഇവിടെ.

അഹമ്മദാബാദിലും രാജ്കോട്ടിലും ഉള്‍പ്പെടെ ഇന്ത്യയിലാകെ നടന്ന പരിശോധന തൃപ്തികരമായതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച നിരോധി നോട്ടുകള്‍ ആര്‍ബിഐ സ്വീകരിച്ചു. ആര്‍ബിഐ ഈ ബാങ്കുകള്‍ക്ക് ആവശ്യമായ വായ്‌പകള്‍ അനുവദിക്കുകയും ചെയ്തു.

അഹമ്മദാബാദ് ബാങ്കിന്റെ ആകെ ഇടപാട് 9000 കോടിരൂപയുടേതാണ്. രാജ്യത്തെ നിക്ഷേപത്തില്‍ മുന്നില്‍നില്‍ക്കുന്ന 10 ജില്ലാ സഹകരണബാങ്കുകളിലൊന്നാണ് അടുത്തിടെ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റ്വ് ബാങ്ക്സിന്റെ മിച്ച പ്രവര്‍ത്തനത്തിന് അവാര്‍ഡ് നേടിയ ബാങ്കാണ്. 194 ബ്രാഞ്ചുകളുണ്ട്, ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ ബ്രാഞ്ചുള്ളത്. അടിസ്ഥാന നിക്ഷപം 5330 കോടിയാണ്, ഗുജറാത്ത് ബാങ്കുകളില്‍വെച്ച് ഏറ്റവും കൂടുതല്‍. 16 ലക്ഷമാണ് നിക്ഷേപകര്‍.

കര്‍ഷക സൗഹദമായ ബാങ്ക് അവര്‍ക്കു വേണ്ടി സാങ്കേതികമായ എളുപ്പവഴികള്‍ ഇടപാടിന് ഉണ്ടാക്കിയിരിക്കുന്നു. രാജ്യത്ത് ആധുനിക മൊബൈല്‍ ബാങ്കിടപാടിനും നിയന്ത്രിത ഇന്റര്‍നെറ്റ് ഇടപാടിനും സംവിധാനം ഒരുക്കിയയ ആദ്യ വിഭാഗം ബാങ്കുകളില്‍ പെട്ടതാണ്. ഇടപാടുകാരായ 1.63 ലക്ഷം കര്‍ഷകര്‍ക്ക് റുപേ കിസാന്‍ കാര്‍ഡ് നല്‍കിയ ബാങ്കാണ്. എവിടെയും ബാങ്കിടപാടു നടത്താന്‍ സംവിധാനം നല്‍കിയിട്ടുണ്ട്. ഗുജറാത്തില്‍ മാത്രം 59 എടിഎമ്മുകളുണ്ട്. 200 മൈക്രോ എടിഎമ്മുകളും. ഇതെല്ലാം കണക്കിലെടുത്ത് 201516, 2016-17 സാമ്പത്തിക വര്‍ഷം മികച്ച സാങ്കേതിക വിദ്യ സ്വീകരിച്ച ബാങ്കെന്ന ബഹുമതി നബാര്‍ഡ് സമ്മാനിച്ചതും അഹമ്മദാബാദ് ബാങ്കിനാണ്.

മികച്ച സേവനങ്ങള്‍ക്കു പുറമേ ഈ ബാങ്കിന് തുടര്‍ച്ചയായ അഞ്ചു വര്‍ഷമായി കിട്ടാക്കടം ഇല്ലാത്തതിനാല്‍ ഓഡിറ്റ് റേറ്റിങ്ങില്‍ എ ക്ലാസ് കിട്ടിയതാണ്. അനുവദനീയമായ പരമാവധി ലാഭവിഹിതമായ 15 % ഓഹരിയുടമകള്‍ക്ക് കഴിഞ്ഞ മൂന്നുവര്‍ഷമായി നല്‍കുന്ന ബാങ്കാണ്,” നബാര്‍ഡ് പത്രക്കുറിപ്പില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.