ന്യൂദല്‍ഹി: നാലാമത് അന്താരാഷ്‌ട്ര യോഗ ദിനാചരണ പരിപാടികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡെറാഡൂണില്‍ നയിക്കും. ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിപാടിയില്‍ അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കും. വേദിയില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍, വൈദ്യസഹായം എന്നീ സേവനങ്ങള്‍ ലഭ്യമാക്കുവാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഉദ്യോഗസ്ഥര്‍.
















