Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

വായനകൊണ്ട് സ്വയമറിയുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 05:58 pm IST
inLiterature

           വായനയല്ല നഷ്ടപ്പെട്ടത്. വായനയ്‌ക്കുവേണ്ടിയുള്ള നേരങ്ങളാണ്. ആവശ്യങ്ങളുടെ പെരുപ്പങ്ങള്‍ സമയത്തെ ഞെരുക്കിയപ്പോള്‍ വായനാ നേരം കുറഞ്ഞു. തിരക്കിന്റെ കൊള്ളയ്‌ക്കിടയിലും ഉപേക്ഷിക്കപ്പെടാതെ വായന ഉത്സവമാകുന്നുവെന്നതാണ് വലിയ കാര്യം. എന്നിട്ടും വായന മരിച്ചുവെന്നു പറഞ്ഞ് വിവാദ വ്യവസായം നടത്തി ആളാകുന്നവരെ മാറ്റി നിര്‍ത്താം. വായനയുടേയും പുസ്തകങ്ങളുടേയും ഋതുഭേദങ്ങളെല്ലാം വസന്തമായിത്തീരുന്ന ഇക്കാലത്ത് മലയാളിയെ വായിക്കാന്‍ പഠിപ്പിക്കാനായി കേരളം മുഴുവന്‍ ഓടി നടന്ന് ഗ്രന്ഥശാലകള്‍ ഉണ്ടാക്കിയ പിഎന്‍ പണിക്കരാണ് ഈ വസന്തത്തിനു വെള്ളവും വളവും നല്‍കിയത്.അതുകൊണ്ടാണ് പണിക്കരുടെ ചരമദിനം നമ്മള്‍ വായനാ ദിനമാക്കിയത്. ഇന്ന് വായനാദിനം. 

          ഒന്നും വായിക്കാത്തവന്‍ എന്ന പേരുദേഷം മാറാന്‍വേണ്ടിയെങ്കിലും വായനയിലെക്ക് കൂപ്പുകുത്തി വീണവരുപോലുമുണ്ട്. എഴുതാന്‍ അറിയാവുന്നവരെല്ലാം എഴുത്തുകാരായിത്തീരുന്ന ഇന്നത്തെക്കാലത്ത് പക്ഷേ, ശരിക്കും എഴുത്തുകാരനാവണമെങ്കില്‍ വായനകൂടി വേണമെന്ന ബോധംകൊണ്ടാവണം അവരും വായനയിലേക്കു വീണത്. എഴുത്തുകാര്‍ കൂടുകയും അതുകൊണ്ട് പുസ്തകങ്ങള്‍ പെരുകുകയും അതിനാല്‍ വായനക്കാര്‍ കൂടുകയും ചെയ്യുക എന്ന സ്വാഭാവികതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പണ്ട് വായനയ്‌ക്കും എഴുത്തിനും കൈവിരലിലെണ്ണാവുന്ന വിഷയങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് നൂറുകണക്കിന് വിഷയ വൈപുല്യമാണുള്ളത്. അതുകൊണ്ടു തന്നെ വായനയും എഴുത്തും കൂടുന്നു.

           ഇന്ന് നഗര ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചെറിയ പുസ്തക പ്രസാധകരുടെപോലും പുസ്തകോത്സവങ്ങള്‍ പലതവണ നടക്കുന്നുണ്ട്. അതുപോലെ നിരവധി പുസ്തക പ്രസാധകരുമുണ്ട്. എഴുത്തുകാരെല്ലാവരും തന്നെ നല്ല വായനക്കാരുമാണ്. വായനാ ദിനത്തിലും അല്ലാതെയും സര്‍ക്കാര്‍ തലത്തിലും ഇതര വഴിക്കും വായനയുടെ ചെറുതും വലുതുമായ സംഘാടനങ്ങള്‍ പൊതുവിടങ്ങളില്‍ നടക്കുന്നുണ്ട്. രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന പുസ്തകോത്സവം കേരളം കണ്ട വലിയൊരു സംരംഭമായിരുന്നു. ഒരു ദിവസം നാല്‍പതിനായിരത്തോളം ആളുകളാണ് അവിടം സന്ദര്‍ശിച്ചത്. എഴുത്തും വായനയുമായി ബന്ധപ്പെട്ട് പല പരിപാടികളും അവിടെ നടന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ പുസ്തകങ്ങളാണ് അന്നു വിറ്റഴിഞ്ഞത്. സ്‌ക്കൂള്‍ കരുന്നുകള്‍ മുതല്‍ കോളേജ് കുട്ടികള്‍വരെ കേരളത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വാങ്ങിയ മേളകൂടിയായിരുന്നു അത്. ഷാര്‍ജ, ജര്‍മനി പുസ്തകോത്സവങ്ങളും ഇന്ന് മലയാളത്തെ സംബന്ധിച്ച് വലിയ സംഭവമായി മാറിയിരിക്കുകയാണ്.

          പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ലോകത്തെ മാത്രമല്ല അറിയുന്നത്. നമ്മെത്തന്നെയാണ്. വായനയിലൂടെ കിട്ടുന്ന അറിവിടങ്ങള്‍ വായനക്കാരെ നവീകരിച്ച് മറ്റൊരാളാക്കുന്നു. വായന സൃഷ്ടിക്കുന്ന വിവിധ വിചാരങ്ങളുടെ സാകല്യംകൊണ്ട് പുതിയൊരു സംസ്‌ക്കാരത്തിന്റെ ഉറയൂരല്‍ നടക്കുന്നുണ്ട്. ഇന്ന് വീടുകളില്‍ സ്വന്തമായി ഗ്രന്ഥശാലകള്‍ വരെ ഉണ്ടാക്കുന്നവരുണ്ട്. ഗ്രന്ഥശാലകള്‍ മഹത്തായ യൂണിവേഴ്‌സിറ്റികളാണെന്ന് കാര്‍ലൈന്‍ പറഞ്ഞിട്ടുണ്ട്. വിഖ്യാത എഴുത്തുകാരനും ചിന്തകനും ഭാഷാപണ്ഡിതനും നോവലിസ്റ്റുമൊക്കെയായിരുന്ന ഉംമ്പര്‍ട്ടോ എക്കോ ലോകംകണ്ട വലിയൊരു വായനക്കാരനായിരുന്നു. അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാന്‍ എന്നതിനെക്കാളുപരി പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള കരുതലായി നാല് ബംഗ്‌ളാവുകള്‍ ഉണ്ടായിരുന്നു. ഓരോ ബംഗ്‌ളാവിലും കുറഞ്ഞത് ഒരു ലക്ഷം പുസ്തകങ്ങള്‍. നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു വായനയ്‌ക്കുപോലും അതിശയം തോന്നിയ വായനക്കാര്‍. എം.കൃഷ്ണന്‍ നായരും പി.ഗോവിന്ദപിള്ളയും ഇവരില്‍ പ്രമുഖരാണ്.

         വായനയെ ജനകീയമാക്കാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനുംവേണ്ടി ഓടിനടന്ന പി.എന്‍.പണിക്കര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചുകൊണ്ട് ഗ്രന്ഥശാലാ സംഘത്തിനു രൂപം നല്‍കി. സ്‌ക്കൂള്‍ തുറന്ന് മൂന്നാമത്തെ ആഴ്ച വായനാവാരം കൊണ്ടാടാനാണ് നിഷ്‌ക്കര്‍ഷിക്കപ്പെട്ടിരിക്കുന്നത്. 1909 മാര്‍ച്ച് ഒന്നിന് പണിക്കര്‍ നീലമ്പേരൂരില്‍ ജനിച്ചു. 1995 ജൂണ്‍ 19ന് 86ാം വയസില്‍ അന്തരിച്ചു.           

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

India

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

പുതിയ വാര്‍ത്തകള്‍

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.