ന്യൂദല്‍ഹി : രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ ശതമാനം ഇരട്ട അക്കത്തിലാക്കുവാന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി ആയോഗിലൂടെ ആവശ്യപ്പെട്ടു. ആസൂത്രണത്തിന്റെ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ചേര്‍ന്ന നിതി ആയോഗിന്റെ നാലാമത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ജനുവരിയില്‍ 7.7 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക്. ഇത് രണ്ടക്കത്തില്‍ എത്തിക്കുക എന്നുള്ളതാണ് രാജ്യത്തിന്റെ വെല്ലുവിളി. ഈ വെല്ലുവിളി ഏറ്റെടുത്ത് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എല്ലാ കേന്ദ്രമന്ത്രിമാരെയും സെക്രട്ടറിമാരെയും മുഖ്യമന്ത്രിമാരെയും ചീഫ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും എത്തിച്ചേര്‍ന്നിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുന്‍പ് നിതി ആയോഗിന്റെ അവസാനത്തെ ജനറല്‍ കൗണ്‍സില്‍ യോഗമായിരിക്കും. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയാനും വിലയിരുത്താനും കൂടിയാണ് യോഗം. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികാഘോഷ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: