ന്യൂദല്‍ഹി: ദൽഹി മുഖ്യമന്ത്രിയും എഎപി തലവനുമായ കെജ്‌രിവാളിനെ പരിഹസിച്ച് ആപ്പ് വിമത എംഎൽഎ കപിൽ മിശ്ര. ലഫ്. ഗവർണ്ണറുടെ വസതിയിൽ കെജ്‌രിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് ഇനിയെങ്കിലും വസ്ത്രം മാറാൻ മുഖ്യൻ തയ്യാറാകണമെന്ന് പരിഹസിച്ചുകൊണ്ട് കപിൽ മിശ്ര പരിഹസിച്ചത്.
‘സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്- കപില്‍ മിശ്ര ട്വിറ്ററിൽ കുറിച്ചു.
വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ദല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌ക്രീയമാണെന്ന് ആരോപിച്ച് ബിജെപിയും എഎപി വിമത എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.
















