ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ സൈനികരെ കല്ലെറിയുന്നവരെ വെടിവച്ചുകൊല്ലുകയാണ് വേണ്ടതെന്ന് ബിജെപി എംപി ഡിപി വാറ്റ്‌സ്. ഇവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അതല്ല ചെയ്യേണ്ടത്, അവരെ വെടിവച്ചുെകാല്ലുകയാണ് വേണ്ടത്. വാറ്റ്‌സ് പറഞ്ഞു.
സൈന്യത്തെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെപ്പേര്‍ക്ക് എതിരെ എടുത്ത കേസുകള്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എംപി. കുട്ടികള്‍ക്ക് തെറ്റുപറ്റാം, അതിനാല്‍ അവരുടെ ഭാവി തകര്‍ക്കാനാവില്ലെന്ന് കേസ് പിന്‍വലിക്കുന്നതിനെപ്പറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചിരുന്നു.
















