ന്യൂദല്‍ഹി: പ്രണബ് മുഖര്‍ജി പങ്കെടുത്ത പരിപാടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതിനെതിരെ ആര്‍എസ്എസ്. പ്രണബ് പരിപാടിയില്‍ പങ്കെടുക്കുന്നത് തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ട വിഭാഗീയ ശക്തികളാണ് പ്രചാരണത്തിന് പിന്നിലെന്ന് സഹസര്‍കാര്യവാഹ് മന്മോഹന് വൈദ്യ പറഞ്ഞു.
നിരാശരായ രാഷ്ട്രീയ ശത്രുക്കള്‍ ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രണബിനെ പിന്തിരിപ്പിക്കാന് സാധിക്കാതെ വന്നതോടെയാണ് ഇത്തരം വൃത്തികെട്ട തന്ത്രങ്ങള്‍ അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദഹം ആരോപിച്ചു. പ്രണബ് ആര്‍എസ്എസ് ഗണവേഷത്തിലെ തൊപ്പി ധരിച്ച് പ്രണാമ സ്ഥിതിയില്‍ നില്ക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: