Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗിന്റേത് കര്‍ണാടക തന്ത്രം; നോട്ടം മുഖ്യമന്ത്രി സ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 03:52 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലതു പക്ഷത്തെ കിങ് മേക്കര്‍ സ്ഥാനം ലീഗിലേക്ക്. മാണിക്ക് നേട്ടം ഉണ്ടാക്കുന്ന ലീഗ് നീക്കം അടുത്ത മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട്. ദേശീയ,സംസ്ഥാന രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് നിഷ്പ്രഭമാകുന്നതിനാല്‍ സംസ്ഥാനത്തെ വലതു രാഷ്‌ട്രീയം തങ്ങളുടെ കൈത്തണ്ടയില്‍ ഒതുക്കാനുള്ള നീക്കമാണ് മാണിയിലൂടെ ലീഗ് നടത്തിയത്.

ഇതിനായി കര്‍ണ്ണാടക മോഡലില്‍ ലീഗ്  കോണ്‍ഗ്രസിനോട് വില പേശും. ലീഗ് ഇടപെട്ട് മാണിക്കും കൂട്ടര്‍ക്കും രാജ്യസഭാ സീറ്റ് നേടിക്കൊടുത്തതിനാല്‍ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ വിലപേശല്‍ രാഷ്‌ട്രീയത്തില്‍ മാണി ലീഗിന് പൂര്‍ണ പിന്തുണയും  നല്‍കും.

മാണി ലീഗ് അച്ചു തണ്ടാകും ഇനി സംസ്ഥാനത്തെ വലതു രാഷ്‌ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നത്. ഇതിന്റെ തണലിലാകും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തങ്ങളുടെ നേതൃത്വം വിചാരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കും എന്ന തന്ത്രവും ലീഗ് ഇനി പ്രചരിപ്പിക്കും. ലീഗിന്റെ ഈ നീക്കത്തില്‍ ഇടഞ്ഞും ഇടയാതേയും നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ ചൊല്‍പ്പൊടിയില്‍ നിര്‍ത്തി ഇവരുടെയെല്ലാം ഗോഡ്ഫാദര്‍ ആകാനുള്ള നീക്കമായിരിക്കും കേരള രാഷ്‌ട്രീയത്തില്‍ ഇനിയുള്ള കാലം ലീഗ് പയറ്റുക. 

വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ലീഗിന്റെ ചൊല്‍പ്പടിക്കു കോണ്‍ഗ്രസിനു നില്‍ക്കേണ്ടിവരുമെന്ന സൂചനയാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നേടിക്കൊടുത്തതിലൂടെയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.  ലീഗിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീണുവെന്ന്  മുന്‍കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും, കെ. മുരളീധരന്‍ എംഎല്‍എയുമെല്ലാം സൂചന നല്‍കിയിട്ടുണ്ട്. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്‌ട്രീയ നീക്കം അതേ തരത്തില്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ ലീഗ് പയറ്റും. സി.എച്ച്. മുഹമ്മദ് കോയയ്‌ക്കു ശേഷം മുസ്ലീം ലീഗിലെ ആരും ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന അപ്രമാദിത്വം ലീഗിനെ യുഡിഎഫ് ക്യാമ്പില്‍ തളച്ചിടുകയായിരുന്നു. കരുണാകരനു ശേഷം എ.കെ. ആന്റണിയുടെ ആശീര്‍വാദത്തില്‍ ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് എത്തിയെങ്കിലും ലീഗിന്റെ വളര്‍ച്ചയ്‌ക്ക് തടയിട്ടില്ല.  ദേശീയ രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നതിനാല്‍ ലീഗ് കളംവിട്ട് കളിച്ചതുമില്ല. ഇന്ന് അതല്ല സ്ഥിതി. കോണ്‍ഗ്രസ് ദൂര്‍ബലമായി. കരുണാകരന്റെ കാലം മുതല്‍ ലീഗ് മനസ്സിലിട്ടിരുന്ന ആഗ്രഹത്തിന് ഇപ്പോള്‍ കളം ഒരുങ്ങിയ നിലയിലാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം. ബിജെപി നിര്‍ണായക ശക്തിയാകുന്നതിനാല്‍ കോണ്‍ഗ്രസ് ഏതു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകുമെന്ന് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട് തങ്ങള്‍ക്കും അറിയാം. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ലീഗും മാണിയും ചോദിക്കുന്ന സീറ്റുകള്‍ ഇനിയുള്ള കാലത്ത് ലഭിക്കും. 

ഉമ്മന്‍ചാണ്ടിയും ഇതിലൂടെ നേട്ടം കൊയ്യുന്നുണ്ട്. എഐസിസി സെക്രട്ടറി ആയതിനാല്‍ മാണിക്ക് സീറ്റ് നേടിക്കൊടുക്കുന്നതില്‍ കാര്യങ്ങള്‍ എളുപ്പമാക്കി. ഇനി  സംസ്ഥാന രാഷ്‌ട്രീയത്തെ ദല്‍ഹിയില്‍ ഇരുന്ന് നിയന്ത്രിക്കാം.  തന്റെ ആഗ്രഹം പോലെ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് തടയാന്‍ ലീഗിനെ മുന്നില്‍ നിര്‍ത്തി കളിക്കാനുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.