Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബലരാമാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:20 am IST
inSamskriti

വിഷ്ണുഭഗവാന്റെ എട്ടാമത്തെ അവതാരമാണ് ബലരാമന്‍. ബലഭദ്രന്‍, ബലദേവന്‍ തുടങ്ങിയ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു. അതിയായ ബലത്തോടും സര്‍വ്വരെയും ആകര്‍ഷിക്കുന്ന സ്വരൂപത്തോടും കൂടിയവനായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. ബലരാമന്‍ ആദിശേഷന്റെ അവതാരമാണെന്നും പരാമര്‍ശങ്ങളുണ്ട്. വിഷ്ണുഭഗവാന്‍ ശ്രീരാമാവതാരത്തെ സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ലക്ഷ്മണനായി അവതരിച്ചുവെന്നും.  ഭഗവാന്‍ ശ്രീകൃഷ്ണാവതാരം സ്വീകരിച്ചപ്പോള്‍ ആദിശേഷന്‍ ജ്യേഷ്ഠസഹോദരനായ ബലരാമനായി അവതരിച്ചുവെന്നും കരുതപ്പെടുന്നു. 

ബലരാമന്‍ വെളുത്തതും ശ്രീകൃഷ്ണന്‍ കറുത്തതുമായ സ്വരൂപത്തോടുകൂടിയവരാണത്രേ. ഇതു സംബന്ധിച്ച ഒരു ഐതിഹ്യമുണ്ട്. ഭൂലോകത്തില്‍ ദുഷ്ടന്മാരുടെ ഉപദ്രവം വര്‍ദ്ധിച്ചുവന്നപ്പോള്‍ ഭൂമിദേവിയും ദേവന്മാരും കൂടി വിഷ്ണുഭഗവാനെ ചെന്ന് ശരണം പ്രാപിച്ചു.  അപ്പോള്‍ ഭഗവാന്‍ തന്റെ ശിരസ്സിന്‍ നിന്നും വെളുത്തതും, കറുത്തതുമായ രണ്ട് രോമങ്ങള്‍ എടുത്ത് അവ അവതാരങ്ങളായിത്തീരുമെന്ന് പറഞ്ഞുവത്രേ. അങ്ങനെയാണത്രേ ബലരാമനായും, ശ്രീകൃഷ്ണനായും അവതരിച്ചത്. മധുരയിലെ ഭരണാധികാരിയായ ഉഗ്രസേനന്റെ സഹോദരപുത്രിയായ ദേവകിയെ ശൂരസേനന്റെ പു

ത്രനായ വാസുദേവര്‍ വിവാഹം കഴിച്ചു. ഉഗ്രസേനന്റെ പുത്രനായിരുന്നു കംസന്‍. വിവാഹഘോഷയാത്രാവേളയില്‍ ദേവകിയുടെ അഷ്ടമപുത്രന്‍ കംസനെ വധിക്കുമെന്ന് അശരീരിയുണ്ടായി. ഇതുകേട്ട് കംസന്‍ ദേവകിയെ വധിക്കാന്‍ ഒരുങ്ങി. യാദവപ്രമുഖരുടെ സമയോചിതമായ ഇടപെടല്‍മൂലം കംസന്‍ ദേവകിയെ വധിച്ചില്ല. ദേവകി പ്രസവിക്കുന്ന എല്ലാ ശിശുക്കളെയും കംസന് കാഴ്ചവയ്‌ക്കാമെന്ന് വാസുദേവന്‍ പറഞ്ഞു. കംസന്‍ അതിന് സമ്മതിക്കുകയും, ദേവകീവസുദേവന്മാരെ കാരാഗൃഹത്തില്‍ അടയ്‌ക്കുകയും ചെയ്തു. ദേവകിയുടെ ആറ് ശിശുക്കളെയും കംസന്‍ വധിച്ചുകളഞ്ഞു. ദേവകി ഏഴാമതും ഗര്‍ഭം ധരിച്ചു. ആ ഗര്‍ഭത്തെ മായാദേവി വസുദേവരുടെ തന്നെ മറ്റൊരു ഭാര്യയായ രോഹിണിയുടെ ഉദരത്തിലേക്ക് മാറ്റി. ദേവകിയുടെ ഗര്‍ഭം അലസിപ്പോയതായി വാര്‍ത്തയും പറഞ്ഞു. രോഹിണി പ്രസവിച്ച ആ ശിശുവാണ് ബലരാമന്‍. ഗര്‍ഭത്തെ സംങ്കര്‍ഷണം ചെയ്ത് ജനിപ്പിച്ചവനായതുകൊണ്ട് ബലരാമന് സങ്കര്‍ഷണന്‍ എന്നൊരു പേരും കൂടിയുണ്ടായി. ബലരാമന്‍ വിവാഹം ചെയ്തത് രേവതിയെയായിരുന്നു. 

മഹാഭാരതത്തിലെ രണ്ട് പ്രമുഖ കഥാപാത്രങ്ങളായ ഭീമസേനനെയും ദുര്യോധനനെയും ഗദായുദ്ധം അഭ്യസിപ്പിച്ചത് ബലരാമനായിരുന്നു. ഏറെക്കുറെ അനാസക്തമായ ജീവിതമാണ് ബലരാമന്‍ നയിക്കുന്നത്. മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ബലരാമന്‍ തീര്‍ത്ഥയാത്രയിലായിരുന്നു. ബ്രാഹ്മണശാപം കൊണ്ട് യാദവര്‍ തമ്മില്‍ത്തല്ലി മരിച്ചു. ഇതുകണ്ട് ബലരാമന്‍ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ചെന്ന് ധ്യാനനിമഗ്‌നനായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്നും ഒരു വെളുത്ത സര്‍പ്പം ഉദ്ഭവിച്ച് സമുദ്രത്തെ ലക്ഷ്യമാക്കിപ്പോയി. ഈ സമയത്ത് സമുദ്രദേവന്‍ അര്‍ഘ്യവുമായി വന്ന് ആ സര്‍പ്പത്തെ പൂജിച്ചു. അനന്തരം ആ സര്‍പ്പം ശ്വേതദ്വീപിലേക്ക് പോയി. ആദിശേഷന്റെ അവതാരമായ ബലരാമമൂര്‍ത്തി അങ്ങനെ ആദിശേഷനില്‍ തന്നെ വിലയം പ്രാപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.