തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസിന്നല്കിയതില് പ്രതിഷേധിച്ച്യുഡിഎഫ്യോഗത്തില് നിന്ന്വി.എം സുധീരന്‍ ഇറങ്ങിപ്പോയി. കെ.എം മാണി കൂടി ഉള്‍പ്പെട്ട യോഗത്തില്‍ നിന്നാണ്സുധീരന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്.
മാണി വരുന്നത്യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന്സുധീരന് മാധ്യമ പ്രവര്‍ത്തകരോട്പറഞ്ഞു. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന്താന് ആവശ്യപ്പെട്ടിരുന്നു. കോണ്ഗ്രസ്അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ പാര്ട്ടിക്ക്ഗുണകരമല്ല. തന്റെ വിയോജിപ്പ് യുഡിഎഫ്യോഗത്തില്‍ അറിയിച്ച ശേഷം വിട്ടു നില്‍ക്കുകയായിരുന്നെന്നും സുധീരന്‍ പറഞ്ഞു.
മാണിക്ക്രാജ്യസഭാസീറ്റ്നല്കിയത്സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്താതെയാണ്തീരുമാനമെടുത്തത്. ഈ തീരുമാനത്തിലൂടെ കേരളത്തിലെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ്ബിജെപി മാത്രമാണ്. ഇതിന്പാര്ട്ടി കനത്ത വില നല്‍കേണ്ടി വരുമെന്നും സുധീരന്‍ പറഞ്ഞു.
















