ജയ്‌പൂര്‍: രാജസ്ഥാനിലെ മദ്യപാനികൾ ഇനി മദ്യം വാങ്ങുമ്പോൾ പശു നികുതിയും നൽകണമെന്ന തീരുമാനവുമായി രാജസ്ഥാൻ സർക്കാർ. മദ്യം വാങ്ങുമ്പോൾ അതിനൊപ്പം സർ ചാർജും ഈടാക്കണമെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ സ്ഥലമിടപാടും മറ്റും നടക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയോടൊപ്പം ‘പശു സെസ്’ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് മദ്യത്തിനൊപ്പം പശു സെസ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 1500ഓളം പശു പരിപാലന കേന്ദ്രങ്ങളാണ് ഉള്ളത്. ഇവിടേക്ക് ആവശ്യമായ ചിലവ് കണ്ടെത്താനാണ് സര്‍ക്കാര്‍ ഫണ്ട് രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. പശു പരിപാലനത്തിനായി രാജസ്ഥാനില്‍ ‘ഗോപാലന്‍’ എന്ന പേരില്‍ പ്രത്യേക വകുപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
പശുവിന്റെ ക്ഷേമത്തിന് പ്രധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതി അടുത്ത വര്‍ഷം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഈ സംവിധാനത്തിന്റെ തുക വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ 10ശതമാനം മുതല്‍ 20 ശതമാനം വരെ പശു സെസായി കണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
















