രാഷ്‌ട്രപതിഭവനിലെ അശോകാ ഹാള്‍
ന്യൂദല്‍ഹി: രാഷ്‌ട്രപതി ഭവനില്‍ മതാഘോഷങ്ങള്‍ ഒഴിവാക്കി രാം നാഥ് കോവിന്ദ്. മതേതര രാജ്യത്ത് നികുതി പണമുപയോഗിച്ച് ഒരു മതത്തിന്റെയും ആഘോഷങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇത്തവണ ഇഫ്താര്‍ വിരുന്ന് നടത്തില്ലെന്ന് രാഷ്‌ട്രപതി ഭവന്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് കരോളും ഉപേക്ഷിച്ചിരുന്നു. 2002 മുതല്‍ 2007 വരെ അബ്ദുള്‍ കലാം രാഷ്‌ട്രപതിയായിരിക്കെ മതചടങ്ങുകള്‍ ഒഴിവാക്കി പണം അനാഥാലയങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത് രാംനാഥ് കോവിന്ദും തുടരും.
മതേതര രാജ്യത്തിന്റെ പ്രതീകമാണ് രാഷ്‌ട്രപതി ഭവനെന്നും ഭരണവും മതവും പരസ്പരം മാറ്റിനിര്‍ത്തേണ്ടതുണ്ടെന്നും കോവിന്ദിന്റെ പ്രസ് സെക്രട്ടറി അശോക് മാലിക് പറഞ്ഞു. ഒരു മതവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും രാഷ്‌ട്രപതി ഭവന്‍ ഇനി വേദിയാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കലാമിന് ശേഷം രാഷ്‌ട്രപതിയായ പ്രതിഭാ പാട്ടിലാണ് മതചടങ്ങുകള്‍ പുനരാരംഭിച്ചത്. പ്രണബ് മുഖര്‍ജിയും ഇത് തുടര്‍ന്നു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2008ല്‍ ക്രിസ്മസ് കരോള്‍ ഒഴിവാക്കിയരുന്നു.
















