Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നരസിംഹാവതാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:08 am IST
in Samskriti

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് സഹോദരനായ ഹിരണ്യകശിപുവില്‍ മഹാവിഷ്ണുവിനോട് പകയുണ്ടാക്കി. മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് വരങ്ങള്‍ നേടാനും അസുരരാജാവ് തീരുമാനിച്ചു. ഹിരണ്യകശിപുവിന്റെ കഠിനതപസ്സില്‍ സന്തുഷ്ടനായ ബ്രഹ്മാവിന്  അസുരരാജാവ് ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കേïി വന്നു. മനുഷ്യനോ മൃഗമോ തന്നെ കൊല്ലരുത്ആയുധങ്ങള്‍ കൊണ്ട് തന്നെ കൊല്ലരുത്രാവോ പകലോ തന്നെ കൊല്ലരുത്ഭൂമിയിലോ ആകാശത്തോ പാതാളത്തോ വെച്ച് തന്നെ കൊല്ലരുത്. ഇതെല്ലാം സാധ്യമാകട്ടെ എന്ന്  ബ്രഹ്മാവ് ഹിരണ്യകശിപുവിന് വരമേകി. 

ശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്‍ക്കും സന്യാസിമാര്‍ക്കുമെതിരെ തിരിഞ്ഞു. വിഷ്ണുവിന്റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിന്റെ അതിക്രമങ്ങളില്‍ ഭയചിത്തരായ ദേവന്മാരും സന്ന്യാസികളും മഹാവിഷ്ണുവില്‍ അഭയം തേടി. വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപുവിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്‍ക്ക് ഉറപ്പു നല്‍കി. ഇതേസമയം ഹിരണ്യകശിപുവിനും കയാധുവിനും പ്രഹ്ലാദന്‍ എന്ന പുത്രന്‍ ജനിച്ചു. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്‍ഷി നാരദന്‍ മഹാവിഷ്ണുവിന്റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ലാദന്‍ കേള്‍ക്കാനിടയായി. കയാധുവുമായുള്ള സംഭാഷണത്തിനിടയ്‌ക്കാണ് ഈശ്വരനിശ്ചയത്തിന്റെ ഫലമായി പ്രഹ്ലാദന്‍ നാരദവചനങ്ങള്‍ ശ്രവിച്ചത്. ഇത് ജനനം മുതല്‍ക്കേ പ്രഹ്ലാദനെ വിഷ്ണുഭക്തനാക്കി. 

ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ലാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിന് സകല വിദ്യകളും പ്രയോഗിച്ചു നോക്കി. എന്നാല്‍ അതെല്ലാം വിഫലങ്ങളായി പരിണമിച്ചു. ഇതില്‍ കലിപൂï ഹിരണ്യകശിപു പ്രഹ്ലാദനെ വകവരുത്തുവാന്‍ മദയാനകളുടെ മുന്‍പില്‍ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയതും ലക്ഷ്യം തെറ്റി മദയാനകളുടെ കൊമ്പുകള്‍ ഭൂമിയില്‍ ആട് ഒടിഞ്ഞുപോയി. പിന്നീട് ക്രൂര സര്‍പ്പങ്ങളെ നിയോഗിച്ചു സ്വപുത്രനെ ഇല്ലാതാക്കാന്‍.

ചീറിപാഞ്ഞടുത്ത സര്‍പ്പങ്ങളുടെ  വിഷപ്പല്ലുകള്‍ ദംശനമാത്രയില്‍ തന്നെ അടര്‍ന്നുപോയി. ഒടുവില്‍ പ്രഹ്ലാദനെ അഗ്നികുണ്ഡത്തിലിട്ടു. ആ തന്ത്രവും വിലപ്പോയില്ല. തുടര്‍ന്ന് അഗ്നിയില്‍ നിന്ന് ഒരു കൃത്യ ഉയര്‍ന്ന് പ്രഹ്ലാദനെ വധിക്കാന്‍ ശ്രമിച്ചു. തത്സമയം വിഷ്ണുവിങ്കല്‍ നിന്നു സുദര്‍ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു. ഹിരണ്യകശിപുകലിതുള്ളി. നിന്റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി. സര്‍വ്വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ലാദന്‍ പ്രതിവചിച്ചു. ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില്‍ ബലമായി ഒന്നു ചവിട്ടിക്കൊണ്ട്നിന്റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു. തൂണിലും തുരുമ്പിലും എന്റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ലാദന്‍ പറഞ്ഞു. ഉടന്‍ ആ തൂണ് തകര്‍ക്കാനായി ഹിരണ്യകശിപുവിന്റെ ശ്രമം. എന്നാല്‍ തൂണ് പിളര്‍ന്ന് സംഹാര രുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂര്‍ത്തി  ഹിരണ്യകശിപുവിനെ പിടികൂടി നിലംപതിപ്പിച്ച് കൂര്‍ത്ത നഖങ്ങള്‍കൊണ്ട് മാറിടം പിളര്‍ന്നു. 

ആ മഹാസത്വം ഹിരണ്യകശിപുവിന്റെ കുടല്‍മാല വലിച്ചെടുത്ത് കണ്ഠത്തിലണിഞ്ഞ് ഭയങ്കരമായി അട്ടഹസിച്ചു. ത്രിസന്ധ്യനേരത്ത് വീടിന്റെ ഉമ്മറപ്പടിയിലിരുന്നാണ് നരസിംഹമൂര്‍ത്തി അസുരരാജാവിനെ നിഗ്രഹിച്ചത്. നരസിംഹമൂര്‍ത്തി മനുഷ്യനോ മൃഗമോ ആയിരുന്നില്ലെന്നതും, ത്രിസന്ധ്യ നേരത്ത് വീടിന്റെ ഉമ്മറപ്പടിയില്‍ വച്ചായിരുന്നു ഹിരണ്യ കശിപുവിനെ ഭഗവാന്‍ കൊലപ്പെടുത്തിയതെന്നതിനാലും ബ്രഹ്മാവ് അസുരരാജവിന് നല്‍കിയ വരങ്ങളും യാഥാര്‍ത്ഥ്യമായി. ഇതേ സമയം ദേവന്‍മാരും സന്ന്യാസി പ്രമുഖരും ആകാശത്ത് പുഷ്പവൃഷ്ടി നടത്തി. തുടര്‍ന്ന് പ്രഹ്ലാദന്‍ സാക്ഷാല്‍ അവതാരമൂര്‍ത്തിയായ നരസിംഹത്തെ ഭക്തിപുരസ്സരം സ്തുതിച്ച് നമസ്‌കരിച്ച് ശാന്തചിത്തനാക്കി. അനന്തരം പ്രഹ്ലാദനെ അനുഗ്രഹിച്ച ശേഷം നരസിംഹം അപ്രത്യക്ഷമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.