Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വൈശാഖമഹോത്സവം തുടങ്ങി; കാനന നടുവിലെ പർണ്ണശാലകൾ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:00 am IST
inSamskriti

വര്‍ഷത്തില്‍ പതിനൊന്നു മാസങ്ങളിലും ദേവഗണങ്ങള്‍ പൂജയ്‌ക്കെത്തുന്ന ഒരിടം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇരുപതിയേഴുനാള്‍ മാത്രം കാനന മധ്യത്തിലെ ആ പുണ്യഭൂമി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നു.  പുഴയില്‍ മുങ്ങി ഈറന്‍ അണിഞ്ഞ് തടാക മധ്യത്തിലെ ഓലപ്പുരയില്‍ എത്തുന്ന ഭക്തര്‍ ഭഗവാനെ തൊട്ടും തലോടിയും മറുകരതാïുന്ന കേരളത്തിലെ അപൂര്‍വ്വ തീര്‍ത്ഥാടന കേന്ദ്രമാണ് കൊട്ടിയൂര്‍.

വയനാടന്‍ കുന്നുകള്‍ക്ക് താഴെ വാവലി പുഴയുടെ തീരത്തെ ഒരു പൂജസ്ഥാനമാണ് ഈ കാനനകൈലാസേശ്വരക്ഷേത്രം. കൊട്ടിയൂര്‍ കഥകളുടെ മാത്രമല്ല കാഴ്ചകളുടെയും മനോഹാരിത സമ്മാനിക്കും. പൂജ നടത്തുമ്പോള്‍ വിഘ്‌നം വരാതിരിക്കാനാണ് പതിനൊന്നു മാസം ക്ഷേത്രത്തില്‍ മറ്റാരും പ്രവേശിക്കാത്തത്. ബ്രാഹ്മണന്‍ മുതല്‍ കാട്ടിലെ പഴമക്കാരായ കാടന്‍ വരെയുള്ളവര്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്ഥാനികരാണ്. ഹിന്ദു സമാജത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം കല്‍പിച്ച്, ഓരോ ജാതീയവിഭാഗതിനും അവരവരുടെ ജീവിതവൃത്തിയുമായി ബന്ധപെട്ട് അവകാശങ്ങള്‍ നല്‍കിപ്പോരുന്ന ഒരു വ്യവസ്ഥിതി വൈശാഖോത്സവത്തെ വേറിട്ടതാക്കുന്നു. ത്രിശിലാചലം, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ ക്ഷേത്രത്തില്‍ പ്രാചീനകാലം മുതല്‍ നടത്തിവരുന്ന അയിത്തരഹിത ആചാരമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം .

അതിപുരാതന കാലത്ത് ദക്ഷപ്രജാപതി യാഗം നടത്തിയ സ്ഥലമാണത്രെ കൊട്ടിയൂര്‍. യാഗവേദിയിലെത്തിയ സതീദേവി അപമാനിതയായി ദേഹത്യാഗം ചെയ്ത പുണ്യഭൂമി. തന്റെ പ്രാണേശ്വരി ആത്മത്യാഗം ചെയ്ത ഹോമകുണ്ഡത്തിനരികിലായി യാഗപര്യവസാനവേളയില്‍ സ്വയംഭൂവായി നിലകൊള്ളുന്ന ശിവചൈതന്യം ലോകരക്ഷയ്‌ക്കായി നടത്തിയ യാഗം ലക്ഷ്യത്തില്‍ എത്താതെ സര്‍വ്വവിനാശത്തിലേക്ക് പോകുന്നതുകണ്ട് ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരന്‍ തുടങ്ങി മുപ്പത്തിമുക്കോടി ദേവകളും ഒത്തു ചേര്‍ന്ന സ്ഥലം ‘കുടിയൂരായി’. ഇത് കാലക്രമേണ പരിണമിച്ച് ‘കൊട്ടിയൂരായി മാറി. ശിവശിഷ്യരില്‍ പ്രധാനിയായ പരശുരാമന്‍ ഈ സഹ്യപര്‍വതസാനുവിലെത്തി തപസ്സുചെയ്തു. ദേവേന്ദ്രനിര്‍ദ്ദേശമനുസരിച്ച് തപസ്സു മുടക്കനായി കലി എത്തി. കലിയുടെ പ്രവൃത്തിയില്‍ കുപിതനായ ഭാര്‍ഗ്ഗവരാമന്‍ കലിയെ കൊലപ്പെടുത്താനുറച്ചപ്പോള്‍ മൂര്‍ത്തിത്രയം പ്രത്യക്ഷപ്പെട്ടുവത്രേ. കലി ഒരിക്കലും ഈ യാഗഭൂമിയില്‍ പ്രവേശിക്കയില്ലെന്നും, ഇവിടത്തെ ഭക്തര്‍ക്ക് ദോഷം ഉണ്ടാകില്ലെന്നും, ദേവഭൂമിയായ ഇവിടെ വര്‍ഷം തോറും വൈശാഖമഹോത്സവം നടത്തണമെന്നുള്ള ഉപാധിയില്‍ ഭാര്‍ഗ്ഗവരാമന്‍ കലിയെ വിട്ടയച്ചു.

മേടമാസത്തിലെ വിശാഖം മുതല്‍ മിഥുനമാസത്തിലെ ചോതി വരെ മൂന്നു മാസങ്ങളിലാണ് പരശുരാമകല്പിതമായ ഉത്സവച്ചടങ്ങുകള്‍ നടക്കുന്നത്. കാലാന്തരത്തില്‍ വൈശാഖമഹോത്സവം തടസ്സപ്പെടുകയും, ഈ പ്രദേശം കൊടുംകാട് മൂടുകയും ചെയ്തു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കുറിച്യ യുവാവ് നായാട്ടുവേളയില്‍ ശിവചൈതന്യം വഹിക്കുന്ന കല്‍വിളക്ക് കണ്ടെത്തുകയും  ഓലകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.

വയനടാന്‍ കുന്നുകളുടെ മലനിരകളോട് ചേര്‍ന്ന് പ്രകൃതിയോടിണങ്ങിയ ഒരു ക്ഷേത്രാരാധനാസങ്കല്‍പ്പമാണ് കൊട്ടിയൂരിലുള്ളത്. ഒരു മഹാക്ഷേത്രത്തിന്റേതായ വാസ്തുവിദ്യകളോ, കൊടിമരമോ ചുറ്റമ്പലമോ ഇവിടെയില്ല. ബാവലീതീര്‍ത്ഥമൊഴുകിയെത്തുന്ന തിരുവഞ്ചിറ എന്ന നദിയുടെ മധ്യത്തിലാണ് കാട്ടുകല്ലില്‍ തീര്‍ത്ത ഈ പുണ്യ ക്ഷേത്രം. ‘മണിത്തറ’ എന്ന സ്വയംഭൂ ശിവസങ്കല്പസ്ഥാനം, സതീദേവി ജീവത്യാഗം ചെയ്ത ‘അമ്മ മറഞ്ഞ തറ’ എന്ന അമ്മാറക്കല്‍ തറ’, തിരുവഞ്ചിറയ്‌ക്ക് ചുറ്റുമായി താമസിക്കാനുള്ള പര്‍ണശാലാസമാനമായ ‘കയ്യാലകള്‍’ എന്നിവയെല്ലാമാണ് ഇവിടെ ഉള്ളത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നീരെഴുന്നള്ളത്തിനു ജലം കൊണ്ടുപോകുന്നത് കാട്ടുകൂവയുടെ ഇലയിലാണ്.

പ്രധാന പ്രസാദമായ ഓടപ്പൂവ് സഹ്യസാനുവിലെ മുളങ്കാടുകളിലെ ഓടത്തണ്ട് (ഈറ്റ) ചതച്ചെടുത്തു ചീകിയാണ് ഉണ്ടാക്കുന്നത്. തുമ്പയും, തുളസിയും, കൂവളത്തിലയുമാണ് മണിത്തറയിലുപയോഗിക്കുന്നത്. ഭക്തര്‍ക്ക് പ്രസാദവുംഭക്ഷണവും നല്‍കുന്നത് മരവാഴയുടെ ഇലയിലാണ്. പ്രകൃതിയും, മനുഷ്യനും ഒന്നാണെന്ന് ഉദ്‌ഘോഷിക്കുന്ന ഈ യാഗോത്സവം നല്‍കുന്ന പാരിസ്ഥിതിക ദര്‍ശനം നാംഉള്‍ക്കൊള്ളേïതുണ്ട്. വെടിക്കെട്ടും, ചമയങ്ങളും, ആഘോഷങ്ങളുമൊന്നുമില്ലാത്ത തികച്ചും ആഡംബരരഹിതമായാണ് ആരാധനാ ക്രമം. ഇതൊരു ക്ഷേത്രം എന്ന് കരുതാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഒരു ആരാധനാ കേന്ദ്രം എന്ന് പറയുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം വൈശാഖോത്സവം കഴിയുമ്പോള്‍ ഇവിടം പഴയ രീതിലാകുന്നു കാടും, മലയും,ഇരുപത്തിയേഴ് നാള്‍ മനുഷ്യര്‍ പൂജിച്ച ഒരു ദേവനും ഇവിടെ ഉണ്ടാകും. അടുത്ത വൈശാഖോത്സവവും കാത്ത്.

ബിജു കരുനാഗപ്പള്ളി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

Kerala

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.