കൊച്ചി: ഇരുപത്തഞ്ചുകാരന്റെ ലിംഗ പദവി നിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തന്റെ മകനെ ട്രാന്‍സ്ജന്‍ഡേഴ്‌സ് അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇടപ്പള്ളി സ്വദേശിനി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി വിധി. മകനെ വിട്ടുകിട്ടണമെന്നായിരുന്നു അമ്മയുടെ ആവശ്യം.
അതേസമയം താന്‍ ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് മകനും കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് കോടതി ലിംഗ പദവി നിര്‍ണയം നടത്താന്‍ ഉത്തരവിട്ടത്.
















