Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെക്കൊതുങ്ങി പാർട്ടികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 03:15 am IST
in Vicharam

കര്‍ണാടകയിലും കേരളത്തില്‍ ചെങ്ങന്നൂരും നടന്ന തെരഞ്ഞെടുപ്പുകള്‍ ഒരു കാര്യം സ്ഥിരീകരിച്ചു. ഒറ്റക്ക് ജയിച്ച് ഭരിച്ച പാര്‍ട്ടികള്‍ ആ മോഹം ഉപേക്ഷിക്കണം. കൂട്ടിക്കെട്ടിയ മുന്നണിയില്ലാതെ നിവര്‍ന്ന് നില്‍ക്കാന്‍ പോലും കഴിയാത്തവരാണ് ആരുടെയൊക്കെയോ ഔദാര്യത്തില്‍ മേനി നടിക്കുന്നത്. ആദ്യം കര്‍ണാടക.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മത്സരിച്ച് ജയിച്ച് ഭരിച്ച പാര്‍ട്ടിയാണ്. 224 സീറ്റില്‍ 122 സീറ്റുനേടി ഭരണം തുടങ്ങിയ പാര്‍ട്ടി ജയിച്ചുകേറാന്‍ ഒരുപാട് അടവുകള്‍ പ്രയോഗിച്ചു. ലിംഗായത്ത് എന്ന സമുദായത്തെ ന്യൂനപക്ഷമതമാക്കി അംഗീകരിച്ചുകൊണ്ട് തീരുമാനമെടുത്തു. കര്‍ണാടക ജയിലില്‍ കിടക്കുന്ന മതതീവ്രവാദി മദനിയെപോലും ആയുധമാക്കി. പത്ത് ദിവസം പരോള്‍ നല്‍കി മദനിയെ കേരളത്തിലേയ്‌ക്കയച്ച സര്‍ക്കാര്‍ കര്‍ണാടകയിലെ മതതീവ്രവാദികളെ സ്വാധീനിക്കാന്‍ ചട്ടംകെട്ടി. 

പരോളിലിറങ്ങി അന്‍വാറശേരിയില്‍ തങ്ങിയ മദിനിയെക്കാണാന്‍ ഒട്ടുമിക്ക മതതീവ്രവാദ സംഘടനാനേതാക്കളുമെത്തി. മംഗലാപുരത്തും ബെംഗളൂരുവിലും മൈസൂരിലുമെല്ലാം വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനകളുടെ വോട്ടുറപ്പാക്കിയശേഷം പരോള്‍ റദ്ദാക്കി മദനിയോട് ജയിലിലെത്താനും നിര്‍ദ്ദേശിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പായതിനാല്‍ മദനിയുടെ സെക്യൂരിറ്റിക്കാരെ കര്‍ണാടകയില്‍ ആവശ്യമുണ്ടെന്ന ന്യായം പറഞ്ഞാണ് പരോള്‍ റദ്ദാക്കിയത്.

മത-ജാതി-തീവ്രവിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെന്ന് മാത്രമല്ല ഒന്നാം കക്ഷിപോലും ആകാനായില്ല. 78 സീറ്റു മാത്രം ലഭിച്ച കോണ്‍ഗ്രസ് 104 സീറ്റുകള്‍ നേടിയ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ 35 സീറ്റുകിട്ടിയ ജെഡിഎസ്സിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ജനവിധിയെ അട്ടിമറിച്ചു. എന്നിട്ടും ജനാധിപത്യവും മതേതരത്വവും പാടി മേനിനടിക്കുന്നു എന്നതാണ് വിചിത്രമായ വിശേഷം. ഏതായാലും കൂട്ടുമന്ത്രിസഭയാണെങ്കിലും പോണ്ടിച്ചേരിക്കുപുറമെ തെക്ക് ഒരു ഭരണ പങ്കാളിയാകാന്‍ അവര്‍ക്ക് കഴിഞ്ഞു. അതെത്രകാലം എന്ന് കാണാനിരിക്കുന്നതേയുള്ളൂ.

ചെങ്ങന്നൂര്‍ കാല്‍ നൂറ്റാണ്ടിലധികമായി കോണ്‍ഗ്രസിന്റെ തട്ടകമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ജയിച്ച സിപിഎം അംഗത്തിന്റെ ചരമമാണ് ഉപതെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കിയത്. സിപിഎം ഉജ്വല വിജയമെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ ഇത് കൃത്രിമ വിജയമെന്ന് സിപിഎം തന്നെ വിലയിരുത്തുന്നു. ക്രൈസ്തവ-മുസ്ലിം മതവിഭാഗങ്ങളെ ഭീതിപ്പെടുത്തി വശത്താക്കാന്‍ അവര്‍ക്കായി. 2021 ആകുമ്പോഴേക്കും ന്യൂനപക്ഷങ്ങളെ ബിജെപി ഇല്ലാതാക്കുമെന്നാണ് സിപിഎം നടത്തിയ കള്ളപ്രചരണം. ഹിന്ദുത്വം തടയാന്‍ കോണ്‍ഗ്രസിനാവില്ലെന്നും സിപിഎം ജയിച്ചാല്‍ ബിജെപിയെ തടഞ്ഞു നിര്‍ത്തുമെന്നും വീടുവീടാന്തരം കയറി പറഞ്ഞു. അയ്യപ്പസേവാസംഘത്തിന്റെ നേതാവായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ‘സേവാസംഘം’ എന്നത് ആര്‍എസ്എസ് എന്നുപോലും പ്രചരിപ്പിച്ചു. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല എന്ന പരാതിയാണ് തോറ്റ സ്ഥാനാര്‍ത്ഥിക്ക്.

കോണ്‍ഗ്രസ്സില്‍ അതോടെ വിഴുപ്പലക്കിന്റെ കാലമായി. എല്ലാ ഗ്രൂപ്പുകാരും നല്ല അലക്കുകാരായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടില്‍ പാര്‍ട്ടി പത്രവും രംഗത്തുണ്ട്. 

എല്ലാ നിലയിലും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സര്‍ക്കാരിനോട് പകരം ചോദിക്കാനുള്ള വലിയൊരു അവസരമാണ് ചെങ്ങന്നൂരില്‍ യുഡിഎഫ് കളഞ്ഞു കുളിച്ചത്. കേരള ഭരണത്തിന്റെ കെടുതികള്‍ സകല മാധ്യമങ്ങളിലും ആളി കത്തിയിട്ടും അത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പിറവത്തും നെയ്യാറ്റിന്‍കരയിലും അരുവിക്കരയിലും കണ്ട മികച്ച പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് ചെങ്ങന്നൂരിലുണ്ടായില്ല എന്നത് വളരെയേറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

പിണറായി വിജയനെപ്പോലെ ഇത്രയേറെ അണ്‍പോപ്പുലറും അഹങ്കാരിയുമായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ഇത്തരം ഒരു നിഷേധിയുടെ ജനവിരുദ്ധ ഭരണത്തെ തൊലിയുരിച്ച് കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ ധര്‍മ്മമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കരുണാകരനോടും ഉമ്മന്‍ചാണ്ടിയോടും അന്നത്തെ പ്രതിപക്ഷം പ്രകടിപ്പിച്ച ജനവിരുദ്ധ വികാരം പിണറായിക്കെതിരെ ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

നാട്ടിലെ ക്രമസമാധാനനില തകര്‍ന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് പിണറായി ഊരുചുറ്റുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയോടും സിപിഎമ്മിനോടും ദ്വിന്മുഖ പോരാട്ടമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നടത്താനുള്ളത്. കുടുംബസംഗമം പോലുള്ള മഹത്തായ പരിപാടികള്‍ക്ക് തുടര്‍ച്ചയുണ്ടായില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുള്ള സാധ്യത കളഞ്ഞുകുളിച്ച യുഡിഎഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതട പ്രയോഗങ്ങള്‍ പയറ്റിയേ മതിയാവൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണ് എന്നാണ് വീഷണം ചോദിക്കുന്നത്. 

കറവവറ്റിയ പശുവാണ് കോണ്‍ഗ്രസ.്  പുല്ലും പിണ്ണാക്കും വെള്ളവും കുത്തിനിറച്ചാലും അതിന് ചുരത്താനാവില്ലെന്ന് വീക്ഷണം തിരിച്ചറിയാത്തതാണ് കഷ്ടം. കൊട്ടിഘോഷിച്ച് വിജയത്തില്‍ ആഹ്ലാദിക്കുമ്പോഴും ബിജെപി തകര്‍ന്നേ എന്നാണ് സിപിഎം പറയുന്നത്. പ്രതികൂല കാലാവസ്ഥയിലും 35000ല്‍പ്പരം വോട്ട് ബിജെപി നേടി. പക്ഷേ പശ്ചിമബംഗാളില്‍ സിപിഎം സ്വന്തമാക്കി വച്ചിരുന്ന മണ്ഡലങ്ങളില്‍ നിലയും വിലയുമില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയതിനെക്കുറിച്ച് മിണ്ടാട്ടമില്ല. അവിടെ രണ്ടാംസ്ഥാനത്തേയ്‌ക്കു ബിജെപി ഉയര്‍ന്നപ്പോള്‍ സിപിഎം പാതാളത്തിലേക്ക് താഴുകയാണ്. തെക്കോട്ടെടുത്ത പാര്‍ട്ടിയായി കോണ്‍ഗ്രസിനൊപ്പം സിപിഎമ്മും മാറിയെന്ന് സാരം.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.