Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബ്ബര്‍ ബോര്‍ഡിന്റെ രക്ഷയ്‌ക്ക് കേന്ദ്ര നടപടി; അധിക ജീവനക്കാരെ കുറയ്‌ക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 03:12 am IST
in Kerala

കോട്ടയം: റബ്ബര്‍ ബോര്‍ഡിലെ അധികജീവനക്കാരെ കുറയ്‌ക്കാന്‍ കേന്ദ്ര നിര്‍ദേശം. ബോര്‍ഡിന്റെ ഭരണച്ചെലവ് വര്‍ധിച്ചതാണ് കാരണം.  റബ്ബര്‍ ബോര്‍ഡിന്റെ ഭരണ ചെലവ് 74 ശതമാനമായി വര്‍ധിച്ചതോടെ  പദ്ധതി നിര്‍വ്വഹണം തടസപ്പെട്ടു.  രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റബ്ബര്‍ ബോര്‍ഡ് മൂന്നംഗ കമ്മറ്റിയെ നിയമിച്ചു. 2016 ഫെബ്രുവരി 2ന് ഇറക്കിയ ഉത്തരവിന്‍ പ്രകാരം 328 തസ്തികകള്‍ റദ്ദാക്കിയിരുന്നു. ഇതിന്റെ ഫലമായി അംഗീകൃത തസ്തികകള്‍ 1649 ആയി കുറഞ്ഞു. ഇത് 900 ആയി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ഇതിലൂടെ വര്‍ഷം 36 കോടിയോളം പദ്ധതി നിര്‍വഹണത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സൃഷ്ടിച്ച അനാവശ്യ തസ്തികകളാണ്  പ്രതിസന്ധിക്ക് പ്രധാന കാരണം. റബ്ബറില്‍ നിന്നുള്ള റവന്യു വരുമാനം മുഴുവനായും റബ്ബര്‍ ബോര്‍ഡിന് നല്‍കുന്നുണ്ടെങ്കിലും പ്രവര്‍ത്തനത്തിന് തടസ്സമായത് വര്‍ധിച്ച അടിസ്ഥാന ചെലവായിരുന്നു. 2016-17ല്‍ 19 കോടിയും 2017-18ല്‍ 41 കോടിയും അധികമായി അനുവദിച്ചിരുന്നു. ഒരു കിലോ റബ്ബറിന് രണ്ട് രൂപ നിരക്കില്‍ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ശേഖരിക്കുന്നത് റബ്ബര്‍ ബോര്‍ഡാണ്. ഇതിന്റെ രണ്ട് ശതമാനം ബോര്‍ഡിനാണ് ലഭിക്കുന്നത്. 2016-17ല്‍ 2.9 കോടി ഈ ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. 2017-18ല്‍ സെസ്സിനത്തില്‍ ലഭിക്കുന്ന തുക ഇരട്ടിയിലധികമാകുമെന്നാണ് റബ്ബര്‍ ബോര്‍ഡ് കണക്കുകൂട്ടുന്നത്. 

ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍ 2017 പ്രകാരം റബ്ബര്‍ ബോര്‍ഡ് പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളുടെ സപ്പോര്‍ട്ട് ലെവല്‍ ജീവനക്കാരുടെ എണ്ണം ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലനിര്‍ത്തണം.  സേവനങ്ങള്‍ കേന്ദ്ര ഓഫീസിലേക്ക് മാറ്റിയതിനാല്‍ കുറവ് ജീവനക്കാരെ ഉപയോഗിച്ച് ശമ്പളം, സബ്‌സിഡി വിതരണം, മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. അടുത്തിടെ എല്ലാ സര്‍വീസ് ബുക്കുകളും കേന്ദ്ര ഓഫീസിലേക്ക് മാറ്റിയിരുന്നു. 

ടെക്‌നിക്കല്‍, ടെക്‌നിക്കല്‍ സപ്പോര്‍ട്ടിങ്, അഡ്മിനിസ്‌ട്രേറ്റീവ് എന്നീ വിഭാഗങ്ങളിലായി 60 ശതമാനം, 15 ശതമാനം, 25 ശതമാനം എന്നിങ്ങനെ നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാരുടെ എണ്ണം നിലവില്‍ 50 ശതമാനം വരും. ഇത് പകുതിയോളം കുറയുമ്പോള്‍ ഒട്ടേറെ തസ്തികകള്‍ കുറയ്‌ക്കേണ്ടതുണ്ട്. റീജിയണല്‍ ഓഫീസുകള്‍ക്ക് പകരം സബ് ഓഫീസുകളായി രണ്ട് ഉദ്യോഗസ്ഥര്‍ മാത്രമുള്ള ഡെവലപ്‌മെന്റ് ഓഫീസ് കോട്ടയത്തും മറ്റ് പല സ്ഥലത്തും പരീക്ഷിച്ചത് വിജയം കണ്ടിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ എല്ലാ സേവനങ്ങളും നിലനിര്‍ത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനായി ജനസേവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടേണ്ടതുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ക്കനുസരിച്ച് മറ്റെല്ലാ കമ്മോഡിറ്റി ബോര്‍ഡുകളും ജീവനക്കാരുടെ എണ്ണം നിജപ്പെടുത്താന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. റബ്ബര്‍ ബോര്‍ഡിലും ഈ നയങ്ങള്‍ നടപ്പിലാക്കുന്നതോടുകൂടി കര്‍ഷകരുടെ സബ്‌സിഡി വിതരണം ഉള്‍പ്പെടെ പുനഃസ്ഥാപിക്കാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.