Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്കോറിങ് വിദഗ്ധൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:30 am IST
in Sports

ജര്‍മനിയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരന്‍. ഒരു ലോകകപ്പില്‍ 10 ഗോളുകള്‍ നേടിയ താരം. ഒരു ലോകകപ്പില്‍ രണ്ട് ഹാട്രിക്ക് നേടിയ മൂന്നാമത്തെ താരം… അതാണ് ഗെര്‍ഡ് മുള്ളര്‍. 

1970 ലെ മെക്‌സിക്കോ ലോകകപ്പിലാണ് പശ്ചിമ ജര്‍മന്‍ താരമായ മുള്ളറുടെ വിസ്മയ പ്രകടനം . ഗ്രൂപ്പ് നാലിലെ ആദ്യ മത്സരത്തില്‍ മൊറാക്കോയ്‌ക്കെതിരെ ഒരു ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ ബള്‍ഗേറിയക്കെതിരെ മുള്ളറുടെ  ആദ്യ ഹാട്രിക്ക്. 27, 88 മിനിറ്റുകളിലും 52-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു ഗോളുകള്‍. തൊട്ടടുത്ത മത്സരത്തില്‍ പെറുവിനെതിരെ രണ്ടാം ഹാട്രിക്കും . ക്വാര്‍ട്ടര്‍ ൈഫനലില്‍ ഇംഗ്ലണ്ടിനെതിരെ ഒന്നും സെമിയില്‍ ഇറ്റലിക്കെതിരെ രണ്ടും ഗോളുകള്‍ നേടിയതോടെ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ മുള്ളര്‍ നേടിയ ഗോളുകളുടെ എണ്ണം പത്തായി. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായി മുള്ളര്‍. 1958ലെ ലോകകപ്പില്‍ 13 ഗോളുകള്‍ നേടിയ ഫ്രാന്‍സിന്റെ ജസ്റ്റ് ഫൊണ്‍ടെയ്‌നാണ് ഈ നേട്ടത്തില്‍ ഒന്നാമത്. 

എന്നാല്‍ ഈ ലോകകപ്പില്‍ ജര്‍മനിയെ കിരീടത്തിലേക്ക് നയിക്കാന്‍ മുള്ളര്‍ക്കായില്ല. അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ഇറ്റലിയോട് 4-3ന് തോറ്റു. പിന്നീട് ഉറുഗ്വെയെ 1-0ന് തോല്‍പ്പിച്ച് മൂന്നാം സ്ഥാനം േനടി. 1974-ല്‍ പശ്ചിമ ജര്‍മനിയില്‍ നടന്ന  ലോകകപ്പിലും മുള്ളര്‍ ജര്‍മന്‍ നിരയിലുണ്ടായിരുന്നു. ആ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടി. ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പശ്ചിമ ജര്‍മനിയുടെ വിജയഗോളും മുള്ളറുടെ ബൂട്ടില്‍ നിന്നായിരുന്നു. രണ്ട് ലോകകപ്പുകളിലെ 13 കളികളില്‍ നിന്നായി 14 ഗോളുകളാണ് മുള്ളര്‍ അടിച്ചുകൂട്ടിയത്. ഈ റെക്കോര്‍ഡ് ബ്രസീലിന്റെ റൊണാള്‍ഡോയാണ് 2006-ല്‍ ഭേദിച്ചത്. 4 ലോകകപ്പുകളില്‍ നിന്ന് 15 ഗോളുകള്‍. റൊണാള്‍ഡോയുടെ പേരിലുള്ള റെക്കോഡ് ബ്രസീല്‍ ലോകകപ്പില്‍  മിറോസ്ലാവ് ക്ലോസെയും ഭേദിച്ചു. (16 ഗോളുകള്‍). 1974ലെ ലോകകപ്പ് കിരീടനേട്ടത്തോടെ തന്റെ 29-ാം വയസ്സില്‍ മുള്ളര്‍ അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കുകയും ചെയ്തു.

1945 നവംബര്‍ മൂന്നിന് ജനിച്ച ഗെര്‍ഡ് മുള്ളര്‍ 1966-ല്‍ തന്റെ 21-ാം വയസ്സിലാണ് പശ്ചിമ ജര്‍മന്‍ ടീമിലെത്തിയത്.  എട്ട് വര്‍ഷത്തിനിടെ ജര്‍മനിക്കായി കളിച്ചത് 62 മത്സരങ്ങളില്‍ മാത്രം.  ഈ കാലയളവിനുള്ളില്‍ ദേശീയ ജേഴ്‌സിയില്‍ അടിച്ചു കൂട്ടിയത് 68 ഗോളുകള്‍. ദേശീയ ജേഴ്‌സിയില്‍ കളിച്ച കളികളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ അടിച്ചു കൂട്ടിയവര്‍ അധികമൊന്നുമില്ല. 

1972ലെ യൂറോ ചാമ്പ്യന്‍ഷിപ്പിലും മുള്ളറുടെ കരുത്തില്‍ പശ്ചിമ ജര്‍മനി കിരീടം നേടി. ഈ ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്കെതിരായ ഫൈനലിലെ രണ്ട് ഗോളുകളടക്കം നാലെണ്ണം നേടി മുള്ളര്‍ ടോപ്‌സ്‌കോററായി. 

കളിക്കുന്നകാലത്ത് നിരവധി ബഹുമതികളും മുള്ളറെ തേടിയെത്തി. 1970 ലെ ബാലണ്‍ ഡി ഓര്‍, 1967, 69 വര്‍ഷങ്ങളിലെ ജര്‍മന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍, 1970ലെ ലോകകപ്പ് ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം, 1972ലെ യൂറോ കപ്പ് ടോപ്‌സ്‌കോറര്‍, 1970, 72 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ഗോള്‍ഡണ്‍ ഷൂ, 1967, 1969, 1970, 1972, 1973, 1974, 1978 വര്‍ഷങ്ങളിലെ ബുന്ദസ് ലീഗ് ടോപ്‌സ്‌കോറര്‍, 1973, 1974, 1975, 1977 യൂറോപ്യന്‍ കപ്പ് ടോപ്‌സ്‌കോറര്‍, വിരമിച്ചശേഷം 1998-ല്‍ ഫിഫ ഓര്‍ഡര്‍ ഓഫ് മെറിറ്റ് അങ്ങനെ നിരവധി അവാര്‍ഡുകളാണ് മുള്ളര്‍ നേടിയത്. 

വിനോദ് ദാമോദരൻ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Cricket

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.