Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഹനുമാനും നാരദമുനിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:08 am IST
inSamskriti

അഞ്ജനാ തനയനായ ഹനുമാനെപ്പറ്റി നിരവധി കഥകളുണ്ട്. ഹനുമാന്‍ നല്ലൊരു സംഗീതജ്ഞന്‍ കൂടിയാണെന്ന് കേട്ടിട്ടില്ലേ? ഒരിക്കല്‍ നാരദമുനി ഹനുമാന്റെ വാസസ്ഥലമായ കദളീവനത്തിലെത്തി. തന്റെ വീണ മനോഹരമായി മീട്ടി, നാരായണ നാമം പാടിയാണ് നാരദരുടെ വരവ്. ആരാണ് ഇത്ര മനോഹരമായി പാടുന്നത? ഹനുമാന്‍ അമ്മയോട് ചോദിച്ചു. അത് നാരദ മുനിയാണ്. അദ്ദേഹമൊരു മഹാത്മാവാണ്. അദ്ദേഹത്തെ ആര്‍ക്കും പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല. പുത്രാ, നീ ആദ്ദേഹത്തിന്റെ അടുത്തുചെന്ന്, അവിടുത്തെ മഹത്വം എത്രത്തോളമുണ്ടെന്ന് അറിഞ്ഞാലും. ഹനുമാനോട് അമ്മ പറഞ്ഞു. 

ഉടന്‍ തന്നെ ഹനുമാന്‍ നാരദരുടെ മുന്നിലെത്തി. അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു പറഞ്ഞു’ നാരദമുനി അങ്ങ് മഹാനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. തീര്‍ച്ചയായും അങ്ങ് എന്നെ അനുഗ്രഹിക്കണം. അല്ലാതെ താങ്കളെ ഞാന്‍ പോകാന്‍ അനുവദിക്കില്ല’.

നിനക്ക് എന്ത് അനുഗ്രഹമാണ് വേണ്ടത്? നാരദ മുനി ഹനുമാനോട് ചോദിച്ചു.

വാസ്തവത്തില്‍ എല്ലാ ദേവന്മാരുടേയും അനുഗ്രഹം എനിക്കുണ്ട്. അതുകൊണ്ട് അങ്ങേയ്‌ക്ക് ഇഷ്ടമുള്ള വരം നല്‍കാം. ഹനുമാന്‍ പറഞ്ഞു. 

എന്ത് വരമാണ് ഹനുമാന് നല്‍കേണ്ടത്. നാരദര്‍ ആലോചിച്ചു. തുടര്‍ന്ന് നീ സംഗീതത്തില്‍ അഗ്രഗണ്യനായിത്തീരും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം പോകാനൊരുങ്ങി,

നാരദ മുനിയെ തടഞ്ഞുകൊണ്ട് ഹനുമാന്‍ ചോദിച്ചു. ഞാന്‍ നല്ലൊരു സംഗീതജ്ഞന്‍ ആയോ എന്ന് എങ്ങനെ അറിയും. എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് സംഗീതത്തില്‍ അതീവ ഗ്രാഹ്യമുണ്ടെന്ന്. അതുകൊണ്ട് എനിക്ക് സംഗീതത്തില്‍ അങ്ങയേക്കാള്‍ അഗ്രഗണ്യനാകണം. 

ശരി, ഞാന്‍ നിന്റെ സംഗീതാലാപനം ആദ്യം കേള്‍ക്കട്ടെ. നാരദര്‍ സമ്മതിച്ചു. നാരദമുനി തന്റെ വീണ ഒരു ശിലമേല്‍ വച്ചിട്ട് ഹനുമാന്റെ സംഗീതത്തിനായി കാതോര്‍ത്തു. ഹനുമാന്‍ മലഹരി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു. ആ ആലാപന മാധുര്യത്താല്‍ ശില പോലും അലിയാന്‍ തുടങ്ങി. ഹനുമാന്‍ പാട്ട് തുടര്‍ന്നു. ശില ഉരുകിക്കൊണ്ടേയിരുന്നു. നാരദമുനിയുടെ വീണ ദ്രവമായിക്കൊണ്ടിരുന്ന ശിലയിലൂടെ ഒഴുകി നടന്നു. 

നാരദമുനി കണ്ണുകള്‍ അടച്ച് സംഗീതത്തെ അതിന്റെ പാരമ്യതയില്‍ ആസ്വദിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു. ഹനുമാന്‍ നീ തന്നെയാണ് മികച്ച സംഗീതജ്ഞന്‍. സംശയമില്ല. ഗാനാലാപനം അവസാനിപ്പിച്ചുകൊള്ളൂ. 

ഹനുമാന്‍ പറഞ്ഞു ‘താങ്കള്‍ ആദ്യം കണ്ണുകള്‍ തുറക്കൂ. എന്നിട്ട് പറയൂ, ആലാപനം നിര്‍ത്തണോ എന്ന്’. 

നാരദര്‍ കണ്ണുകള്‍ തുറന്നു. ചുറ്റും നോക്കി. ഉരുകിയ ശിലയില്‍ തന്റെ വീണ ഒഴുകുന്നത് അദ്ദേഹത്തിന് കാണാനായില്ല. അതുകൊണ്ടുതന്നെ ആലാപനം നിര്‍ത്താന്‍ അനുവാദവും നല്‍കി. ഹനുമാന്‍ പാട്ട് മതിയാക്കിയപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിയണ്ടേ. ശില വീണ്ടും പൂര്‍വ്വ സ്ഥിതിയില്‍ ആകാന്‍ തുടങ്ങി. നാരദമുനിയുടെ വീണയും അതില്‍ ഒട്ടിപ്പിടിച്ചു. 

നാരദര്‍ മടങ്ങിപ്പോകാന്‍ നേരം വീണ എടുക്കാന്‍ ശ്രമിച്ചു. ശിലയില്‍ ഒട്ടിപ്പോയതിനാല്‍ അത് അനങ്ങിയില്ല. നീ എന്ത് വേലയാണ് ഒപ്പിച്ചതെന്ന് നാരദര്‍ ഹനുമാനോട് ചോദിച്ചു. ഞാന്‍ അങ്ങയുടെ നിര്‍ദ്ദേശ പ്രകാരം പാടുക മാത്രമേ ചെയ്തുള്ളൂ. ഹനുമാന്‍ വിനയാന്വിതനായി.

അതേ രാഗം വീണ്ടും ആലപിക്കാന്‍ നാരദ മുനി ഹനുമാനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഹനുമാന്‍ അത് അനുസരിക്കാന്‍ തയ്യാറായില്ല. ഹനുമാന്‍ അവിടെ നിന്നും അതിവേഗം ചാടി ചാടി പോയി. നാരദരാവട്ടെ ഹനുമാന്റെ പിന്നാലെ ഓട്ടം തുടങ്ങി. കദളീവനത്തിലെ തന്റെ കൊട്ടാരത്തിലെ മുറികളിലൂടെ ഹനുമാന്‍ ഓട്ടം തുടര്‍ന്നു. ഹനുമാനെ പിടിക്കാന്‍ നാരദര്‍ക്കായില്ല. തളര്‍ന്നുപോയ നാരദര്‍ ദയനീയമായി വീണ തിരികെ തരാന്‍ അപേക്ഷിച്ചു. 

അപ്പോഴേക്കും ഹനുമാന്റെ അമ്മ നാരദരുടെ സമീപത്തെത്തി ആ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു. ഹനുമാന്‍ അങ്ങയെ ഏറെ ബുദ്ധിമുട്ടിച്ചുവല്ലെയെന്ന് അവര്‍ തിരക്കി. 

ഹനുമാന്‍ ഒപ്പിച്ച കുസൃതിയെക്കുറിച്ച് നാരദര്‍ ധരിപ്പിച്ചു. 

ഉടന്‍ തന്നെ നാരദമുനിയുടെ വീണ തിരികെ നല്‍കാന്‍ അമ്മ ഹനുമാനോട് നിര്‍ദ്ദേശിച്ചു. 

അപ്പോഴാണ് ഹനുമാന്‍ തന്റെ ഉദ്ദേശ്യശുദ്ധി അമ്മയോട് വെളിപ്പെടുത്തുന്നത്. നാരദമുനിയുടെ പാദസ്പര്‍ശം എല്ലായിടത്തും പതിയുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തതെന്ന്. അതിലൂടെ നമ്മുടെ ഗൃഹം തീര്‍ത്ഥാടനകേന്ദ്രം പോലെ പരിശുദ്ധമായി എന്നും പറഞ്ഞു.

ശ്രീരാമദാസനായ ഹനുമാന്‍ ഏറെ അനുഗ്രഹീതനാണെന്ന് നാരദരും പറഞ്ഞു. 

ഹനുമാന്‍ നാരദര്‍ക്ക് വേണ്ടി വീണ്ടും ഗാനം ആലപിച്ചു. ശില വീണ്ടും അലിയാന്‍ തുടങ്ങിയപ്പോള്‍ നാരദര്‍ തന്റെ വീണയെടുത്തു മടങ്ങി. 

മഹാത്മാക്കള്‍ ഒരിക്കലും അസൂയാലുക്കളല്ല എന്ന ഗുണപാഠം ഈ കഥയില്‍ ഒളിഞ്ഞുകിടപ്പുണ്ട്. മറ്റുള്ളവര്‍ തങ്ങളെക്കാള്‍ കേമന്മാരായാലും അതില്‍ അവര്‍ സന്തോഷിക്കും. കൂടാതെ മഹദ് വ്യക്തികള്‍ നമ്മുടെ ഭവനത്തിലെത്തുമ്പോള്‍ അവിടവും പാവനമാകും. പിന്നെ പുണ്യ സ്ഥലങ്ങളിലേക്ക് പോകേണ്ട ആവശ്യം തന്നെ വരുന്നില്ല. 

വിനീത വേണാട്ട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

Football

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

India

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.