കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മഹേഷ്ഠലയില്‍ വോട്ടെടുപ്പ് അക്രമ രഹിതമാക്കാന്‍ തെരഞ്ഞെടുപ്പുകമ്മീഷന്‍ 10 കമ്പനി കേന്ദ്ര പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പെടുന്ന ഈ മണ്ഡലത്തില്‍ 2,48,855 വോട്ടര്‍മാരുണ്ട്.
കേന്ദ്ര സേനകൂടാതെ സംസ്ഥാന സായുധ പോലീസിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആരിഫ് അഫ്താബ് പറഞ്ഞു.
വോട്ടെടുപ്പ് തുടങ്ങി. ഇതുവരെ സമാധാനപരമാണ്.
















