Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയന്ത്രണരേഖയില്‍ ഇന്ത്യ 5,500 ബങ്കറുകള്‍ പണിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 04:42 pm IST
in India

ശ്രീനഗര്‍:  അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക് ഷെല്ലാക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ട് നിയന്ത്രണ രേഖയില്‍ 5,500 ബങ്കറുകള്‍ പണിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രജൗരി ജില്ലാ അധികാരികളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 153.60 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.  ബങ്കറുകള്‍ക്ക് പുറമെ 200 കമ്മ്യൂണിറ്റി ഹാളുകളും ‘ബോര്‍ഡര്‍ഭവനുകളും’ പണിയും. കുടുംബങ്ങളായും കൂട്ടമായും താമസിക്കാന്‍ പ്രത്യേകം ബങ്കറുളുണ്ടാകും. 

സുന്ദര്‍ബനി, ക്വില ദ്രഹാല്‍, നൗഷേര, ദൂംഗി, രജൗരി, പാഞ്ച്‌ഗ്രേന്‍, മനാറാകോട്ട് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച്  120 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ബ്ലോക്കുകളിലായാണ് ബങ്കറുകളുണ്ടാക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കുമ്പോഴും വെടിനിര്‍ത്തല്‍ ലംഘനത്തിന്റെ കെടുതികളില്‍ നിന്ന് രക്ഷതേടി കുടിയേറുമ്പോഴും താമസിപ്പിക്കാനായി നിയന്ത്രണ രേഖയുടെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലെ ഗ്രാമങ്ങളില്‍  260 കമ്മ്യൂണിറ്റി ബങ്കറുകളും 160 കമ്മ്യൂണിറ്റി ഹാളുകളുമാണ് സജ്ജമാക്കുന്നത്.  സുരക്ഷിത മേഖലകള്‍ തെരഞ്ഞെടുത്ത് പണിയുന്ന ബോര്‍ഡര്‍ ഭവനുകളില്‍ 10,000 പേരെ പാര്‍പ്പിക്കാനാവും. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാവും ബങ്കര്‍ നിര്‍മ്മാണത്തിന് കരാര്‍ നല്‍കുക. 

പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേകം ബങ്കറുകള്‍ നല്‍കും. സ്‌കൂളുകള്‍, പോലീസ് സ്റ്റേഷനുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പഞ്ചായത്ത് മന്ദിരങ്ങള്‍ എന്നിവയ്‌ക്ക് സമീപമാകും കമ്മ്യൂണിറ്റി ബങ്കറുകളും ഹാളുകളും നിര്‍മ്മിക്കുക. ഗ്രാമവികസന വകുപ്പ്,  റവന്യൂ വിഭാഗം, പോലീസ്, പൊതുമരാമത്ത് വകുപ്പ്  എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാകും പദ്ധതി നിര്‍മ്മാണം പുരോഗമിക്കുക. അതിര്‍ത്തി രക്ഷാസേനയുടെ സജീവ സഹകരണവുമുണ്ടാകും. 

അതിര്‍ത്തയിലെ ജനജീവിതം സുരക്ഷിതമാക്കാന്‍     415.73 കോടി രൂപ ചെലവില്‍ മൊത്തം 14,460 ബങ്കറുകള്‍ നിര്‍മ്മിക്കാനുള്ള ബൃഹത് പദ്ധതി കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.