Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉപാസിക്കേണ്ട ആത്മാവേത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:16 am IST
inSamskriti

ഗൃഹസ്ഥരും വലിയ വേദപണ്ഡിതന്മാരുമായ അഞ്ചു പേര്‍ അശ്വപതി രാജാവിനെ കണ്ട് വൈശ്വാനര ആത്മാവിനെ പറ്റി ചോദിക്കുന്നതും അതിനുള്ള മറുപടിയുമാണ് അഞ്ചാം അദ്ധ്യായത്തിലെ 11 മുതല്‍ 24 വരെയുള്ള ഖണ്ഡങ്ങള്‍.

ഉപമന്യുവിന്റെ മകനായ പ്രാചീനശാലന്‍, പുലുഷന്റെ മകനായ സത്യയജ്ഞന്‍, ഭാല്ലവിയുടെ മകനായ ഇന്ദ്രദ്യുമ്‌നന്‍, ശര്‍ക്കരാക്ഷന്റെ മകനായ ജനന്‍, അശ്വതരാശ്വന്റെ മകനായ ബുഡിലന്‍ എന്നിവര്‍ ഗൃഹസ്ഥരും വലിയ വേദ പണ്ഡിതരുമായിരുന്നു. അവര്‍ ഒരുമിച്ചിരുന്ന് നമ്മുടെ ആത്മാവേത്? ബ്രഹ്മമേത്? എന്നതിനെ പറ്റി വിചാരം ചെയ്തു. ആത്മാവും ബ്രഹ്മവും തമ്മിലുള്ള അഭേദത്തെപ്പറ്റി അറിയാവുന്ന അവര്‍ ഉപാസ്യമായ ആത്മാവേതെന്നാണ് വിചാരം ചെയ്യുന്നത്.

സര്‍വ്വ ആത്മാവായ വൈശ്വാനരനെയാണ് ഉപാസിക്കേണ്ടത്. അരുണന്റെ  മകനായ ഉദ്ദാലകന്‍ ഈ വൈശ്വാനര ആത്മാവിനെ പറ്റി നല്ലപോലെ അറിയുന്നവനാനെന്നു കരുതി അവര്‍ ആ ആരുണിയുടെ അടുത്തെത്തി. അദ്ദേഹം അവരെയും കൊണ്ട് കേകയന്റെ മകനായ അശ്വപതി രാജാവിന്റെ അടുത്തെത്തി. ധനം ആഗ്രഹിച്ചാകും അവര്‍ വന്നതെന്ന് കരുതിയ രാജാവ് ധനം നല്‍കാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ നിരസിച്ചു. വൈശ്വാനരനെപ്പറ്റി പറഞ്ഞു തരാന്‍ അവര്‍ ആവശ്യപ്പെട്ടു. പിറ്റേന്ന് വരാന്‍ അവരോട് പറഞ്ഞു. സമിത്തുക്കളുമായി വന്ന അവരെ ഉപനയിക്കാതെ ഉപദേശിച്ചു. ഉപനയനത്തിന്റെ ആവശ്യം അവര്‍ക്ക്  വേണ്ടാതിരുന്നതിനാലാണിത്. അവര്‍ അത്രയും യോഗ്യരായിരുന്നു.

ഏത് ആത്മാവിനെയാണ് ഉപാസിക്കുന്നതെന്ന രാജാവിന്റെ ചോദ്യത്തിന് പ്രാചീനശാലന്‍ ദ്യോവ് എന്നും സത്യയജ്ഞന്‍ ആദിത്യനെന്നും ഇന്ദ്രദ്യുമ്‌നന്‍ വായു എന്നും ജനന്‍ ആകാശം എന്നും ബുഡിലന്‍ അപ്പുകള്‍ എന്നും ഉദ്ദാലകന്‍ പൃഥ്വി എന്നും ഉത്തരം നല്‍കി. സുതേജസ്,വിശ്വരൂപന്‍, പൃഥക് വര്ത്മാവ്, ബഹുലന്‍, രയി പ്രതിഷ്ഠ എന്നിങ്ങനെയാണ് ക്രമത്തില്‍ ഓരോ വൈശ്വാനരന്റെയും പേര്. ഇവ വൈശ്വാനര ആത്മാവിന്റെ തല മുതല്‍ പാദം വരെയുള്ള ഭാഗങ്ങളാണ്. സുതജസ് എന്ന ദ്യുലോകം മൂര്‍ദ്ധാവാണ്. വിശ്വരൂപനായ ആദിത്യന്‍ കണ്ണാണ്. പൃഥക് വര്ത്മാവായ വായു പ്രാണനാണ്. ബഹുലമായ ആകാശം ശരീരമാണ്. രയിയാകുന്ന അപ്പുകള്‍ മൂത്രാശയമാണ്. പൃഥ്വി പാദങ്ങളാണ്. ഉരസ്സ് വേദിയാണ്. രോമങ്ങള്‍ ദര്‍ഭയാണ്. ഹൃദയം ഗാര്‍ഹപത്യ അഗ്‌നിയും മനസ്സ് ദക്ഷിണാഗ്‌നിയും വായ് ആഹവനീയാഗ്‌നിയുമാണ്.

വൈശ്വാനര ഉപാസകന്റെ ഭക്ഷണത്തെ അഗ്‌നിഹോത്രമായി പറയുന്നു. കഴിക്കുമ്പോള്‍ അഗ്‌നിഹോത്രമായി സങ്കല്‍പിച്ച് ചെയ്യണം. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് പാലിക്കണം. പ്രാണായസ്വാഹാ, വ്യാനായ സ്വാഹാ, അപാനായ സ്വാഹാ,സമാനായ സ്വാഹാ, ഉദാനായ സ്വാഹാ എന്നിങ്ങനെ ക്രമത്തില്‍ ഹോമിക്കണം. കണ്ണ്, കാത്, വാക്ക്, മനസ്സ്,ത്വക്ക് എന്നിവയെല്ലാം ഇതിനാല്‍ തൃപ്തരാകും. ഇങ്ങനെ ഹോമിക്കുന്നയാള്‍ പുത്ര പൗത്രപരമ്പരയാലും പശുക്കള്‍ മുതലായ സമ്പത്ത് കൊണ്ടും അന്നം, ശരീര കാന്തി, ബ്രഹ്മവര്‍ച്ചസം ഇവകൊണ്ടും തൃപ്തനാകും. വൈശ്വാനര ദര്‍ശനത്തെ അറിയാതെ അഗ്‌നിഹോത്രം ചെയ്താല്‍ ചാമ്പലില്‍ ഹോമിക്കും പോലെയാകും. പ്രാണാഗ്‌നി ഹോത്രത്തിന്റെ മഹത്ത്വമാണ് ഇവിടെ പറയുന്നത്. വൈശ്വാനര ദര്‍ശനത്തെ അറിഞ്ഞു ഹോത്രത്തെ ചെയ്യുന്നവന്റെ അന്നം കഴിക്കുന്നവന്റെ എല്ലാ പാപങ്ങളും തീയിലിട്ട ഇഷീകപ്പുല്ലുപോലെ ദഹിച്ച് പോകുന്നു. വൈശ്വാനരനെ അറിയുന്നയാള്‍ ചണ്ഡാലന് ഉച്ഛിഷ്ടം കൊടുത്താലും വൈശ്വാനര ആത്മാവിലെ ഹോമമാകും. അത് പുണ്യത്തിനു കാരണമാകും.  

ഇത് സംബന്ഡിച്ച മന്ത്രം പറയുന്നു വിശപ്പുള്ള കുട്ടികള്‍ അമ്മയുടെ ചുറ്റും ഇരിക്കുന്നതുപോലെ എല്ലാ ഭൂതങ്ങളും അഗ്‌നിഹോത്രത്തെ ഉപാസിക്കുന്നു. വൈശ്വാനരജ്ഞന്റെ ഭോജനത്തെ ഭൂതങ്ങള്‍ കാത്തിരിക്കും. ഇദ്ദേഹത്തിന്റെ ഭോജനത്താല്‍ ലോകം മുഴുവന്‍ തൃപ്തരാകും. ഇതോടെ അഞ്ചാം അദ്ധ്യായം കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.