ചെന്നൈ; കോടതി വിലക്കിയെങ്കിലും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ഫാക്ടറി തീരുമാനിച്ചതായി സൂചന. കമ്പനി വികസിപ്പിക്കുന്നതിനെതിരായ സമരത്തിനു നേര്‍ക്കുണ്ടായ വെടിവയ്‌പ്പില്‍ 13 പേര്‍ മരണമടഞ്ഞിരുന്നു. തുടര്‍ന്ന് വികസന പദ്ധതികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
പ്‌ളാന്റ് മറ്റെവിടേക്കെങ്കിലും മാറ്റാന്‍ പദ്ധതിയില്ല. പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷ. ചീഫ് എക്‌സിക്യൂട്ടീവ് പി.രാമനാഥ് പറഞ്ഞു. ഇതിന് കഠിന ശ്രമം വേണം എങ്കിലും വളരെ വൈകാതെ കമ്പനി പുനരാരംഭിക്കും. അദ്ദേഹം തുടര്‍ന്നു.
















