തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പോലീസ് ഓഫിസര്‍ തസ്തിക 26നു നടത്താനിരുന്ന പരീക്ഷ പിഎസ്സി മാറ്റിവച്ചു. 31 വരെ കോഴിക്കോട് ജില്ലയില്‍ നടക്കാനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്.
കോഴിക്കോട് ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്‌ക്ക് പിഎസ്സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
















