തിരുവനന്തപുരം: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തിയുള്ള റോഡ് നിര്‍മ്മാണത്തിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികളുടെ സമരത്തിന് ധാര്‍മ്മികത ഇല്ലെന്ന് മന്ത്രി ജി.സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയക്കാര്‍ സ്പോണ്സര് ചെയ്യുന്ന സമരമാണ്. അതിനാലാണ് സമരം പിന്നോട്ട് പോയത്. നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നത് ഇത് ആദ്യമല്ല.
കീഴാറ്റൂരിനു സമീപത്തുള്ള പട്ടണത്തിലൂടെയാണ് റോഡിന്റെ അലൈന്മെന്റ് തയ്യാറാക്കിയിരിക്കുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമാകും. ഇത് ആരും കണ്ടില്ലെന്ന് നടിക്കരുത്. ബിജെപി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംഘം തെളിവെടുപ്പ് നടത്തി. റിപ്പോര്‍ട്ട് നല്കുന്ന മുറയ്ക്ക് തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: