Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രായത്തെ തോല്‍പ്പിച്ച പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:29 am IST
in Sports

പഴകും തോറും വീര്യം കൂടിയ  വീഞ്ഞ്- റോജര്‍ മില്ല എന്ന ഇതിഹാസ താരത്തിന് ചേര്‍ന്ന വിശേഷണമാണിത്. പ്രതിഭ ഏറെയുണ്ടായിരുന്നിട്ടും കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുക. പിന്നീട് അപ്രതീക്ഷിത തിരിച്ചുവരവിലൂടെ  ഹീറോയായി മാറുക. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ അത്ഭുത താരങ്ങളുടെ നിരയില്‍ ഇടംലഭിക്കാന്‍ അതിലേറെ എന്തുവേണം. 1994-ല്‍ 42-ാം വയസില്‍ ലോകകപ്പ് കളിക്കാനെത്തിയ മില്ല റഷ്യയുടെ വലയില്‍ പന്തടിച്ചു കയറ്റി ഏറ്റവും പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ എന്ന റെക്കോര്‍ഡും കുറിച്ചു. ആല്‍ബര്‍ട്ട് റോജര്‍ മൂഹ് മില്ലര്‍ എന്നാണ് റോജര്‍ മില്ലയുടെ യഥാര്‍ത്ഥ പേര്.

സ്വന്തംനാട്ടിലും ഫ്രാന്‍സിലുമൊക്കെ  ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചു നടന്ന മില്ലയ്‌ക്ക് 1978ലാണ് കാമറൂണ്‍ ടീമില്‍ ഇടംലഭിച്ചത്. 1982-ലെ സ്പാനിഷ് ലോകകപ്പില്‍ അരങ്ങേറ്റം. പെറുവുമായുള്ള ആദ്യ മത്സരത്തില്‍ മില്ല വലകുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പോളണ്ടിനോടും കാമറൂണ്‍ ഗോളടിക്കാതെ സമനില പാലിച്ചു. എന്നാല്‍ മൂന്നാം മത്സരത്തില്‍ കരുത്തരായ ഇറ്റലിയെ 1-1ന് തളച്ച അത്ഭുതംകാട്ടി. അങ്ങനെ ഒരു മത്സരംപോലും തോല്‍ക്കാതെ പുറത്താകുന്ന ടീമെന്ന പ്രത്യേകതയുമായി കാമറൂണ്‍ മടങ്ങി . 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലും മില്ല രാജ്യത്തിന്റെ കുപ്പായമണിഞ്ഞിരുന്നു. എന്നാല്‍ 1987-ല്‍ മില്ല അന്താരാഷ്‌ട്ര ഫുട്‌ബോളിനോട് വിടപറഞ്ഞു. 

1990-ല്‍ ലോകകപ്പ് അടുത്തുവരവെ കാമറൂണ്‍ ടീമില്‍ അന്തഃഛിദ്രങ്ങള്‍ കലശലായി. മാധ്യമങ്ങളെല്ലാം മില്ലയുടെ തിരിച്ചുവരവിനുവേണ്ടി മുറവിളികൂട്ടിയ സമയം. ഒടുവില്‍ പ്രസിഡന്റ് പോള്‍ ബിയ മില്ലയെ ഫോണില്‍ വിളിച്ച് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആ വര്‍ഷത്തെ ഇറ്റാലിയന്‍ ലോകകപ്പിലൂടെ മില്ല വീണ്ടും രാജ്യത്തിന്റെ കുപ്പായം ഇട്ടു.  നാല് ഗോളുകളുമായി സൂപ്പര്‍താരം മിന്നിത്തിളങ്ങിയപ്പോള്‍ കാമറൂണ്‍ അനായാസം ക്വാര്‍ട്ടറില്‍. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു ആഫ്രിക്കന്‍ ടീം ലോകകപ്പിന്റെ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്. 2002-ല്‍ സെനഗലും 2010-ല്‍ ഘാനയും കാമറൂണിന്റെ നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്്.  

അര്‍ജന്റീനയെന്ന അതികായരെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചായിരുന്നു ഇറ്റലിയില്‍ കാമറൂണ്‍ കാംപയിന്‍ ആരംഭിച്ചത്. ആ മത്സരത്തില്‍ മില്ല സ്‌കോര്‍ ചെയ്തില്ല. എന്നാല്‍ റുമാനിയക്കെതിരായ ജയത്തിലെ രണ്ടു ഗോളുകളും മില്ല സംഭാവന നല്‍കി. കൊളംബിയയോടുള്ള പ്രീ- ക്വാര്‍ട്ടറില്‍ മില്ലയുെട വിശ്വരൂപം ലോകം ദര്‍ശിച്ചു. ഗോള്‍ പിറക്കാത്ത നിശ്ചിത സമയത്തിനുശേഷം മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 106, 108 മിനിറ്റുകളില്‍ മില്ലയുടെ ബൂട്ട് ശബ്ദിച്ചപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമിന്റെ സ്വപ്‌നങ്ങള്‍ എരിഞ്ഞടങ്ങി. 115-ാംമിനിറ്റില്‍ കൊളംബിയയുടെ റെഡിന്‍ നേടിയ ഗോള്‍ ആഫ്രിക്കന്‍ സിംഹങ്ങളെ തടയാന്‍ പോരായിരുന്നു. പോസ്റ്റിലേക്ക് ഊളിയിടുന്ന പന്തിനെ വായുവില്‍ മുന്നോട്ടു ഉയര്‍ന്നു ചാടി പിന്‍കാലുകൊണ്ടു തട്ടിയകറ്റുന്ന സ്‌കോര്‍പിയന്‍ കിക്കിലൂടെ അതിസാഹസികതയുടെ പര്യായം തീര്‍ത്ത വിഖ്യാത കൊളംബിയന്‍ ഗോളി റെനെ ഹിഗ്വിറ്റയെ അതിശയിപ്പിച്ച് 35 വരെ അകലെനിന്നു മില്ല തൊടുത്ത ഉശിരന്‍ ഷോട്ട് കളികമ്പക്കാരുടെ മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന ഒന്നായി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനോട് പൊരുതിവീഴുമ്പോഴേക്കും മില്ലയും കാമറൂണും ഇറ്റലിയുടെ ഗാലറികളെ കീഴടക്കിക്കഴിഞ്ഞിരുന്നു. കോര്‍ണര്‍ ഫ്‌ളാഗിനടുത്ത് ചെന്ന് നൃത്തം ചെയ്ത് ഗോള്‍ ആഘോഷിക്കുന്ന മില്ല സ്റ്റൈല്‍ പേരുകേട്ടതും ആ ലോകകപ്പില്‍ തന്നെ. 1994 അമേരിക്കന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍  കാമറൂണ്‍ പുറത്തായി. 

1984, 88 വര്‍ഷങ്ങളില്‍ ആഫ്രിക്കന്‍   നേഷന്‍സ് കപ്പ് നേടിയ കാമറൂണ്‍ ടീമിന്റെ ഭാഗമായിരുന്നു മില്ല. 1986-ല്‍ ആഫ്രിക്ക നേഷന്‍സ് കപ്പിലെ മികച്ച താരവും 1986, 88 വര്‍ഷങ്ങളില്‍ ഇതേ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും 1990ലെ ഇറ്റാലിയന്‍ ലോകകപ്പിലെ മൂന്നാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള വെങ്കലപാദുകവും   മില്ല സ്വന്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Entertainment

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.