Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവരൊന്നിച്ചാലും ഭൂമി കുലുങ്ങാനൊന്നും പോകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2018, 02:08 am IST
in Vicharam

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സും ജെഡിഎസും ഒന്നിച്ചതോടെ ബിജെപിയുടെ നില പരുങ്ങലിലാവുമെന്ന് പലരും നിരീക്ഷിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാം എന്നാണ് പലരുടെയും അഭിപ്രായം. വസ്തുതകള്‍ പരിശോധിക്കാം.

പഴയ മൈസൂര്‍, തീരദേശം, ബെംഗളൂര്‍ സിറ്റി, സെന്‍ട്രല്‍ കര്‍ണാടക, ഹൈദ്രാബാദ് കര്‍ണാടക (ഹൈദരാബാദ് നൈസാമിന്റെ അധീനതയിലായിരുന്ന പ്രദേശങ്ങള്‍), മുംബൈ കര്‍ണാടക (പഴയ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍) എന്നിങ്ങനെ ആറു മേഖലകളായാണ്  കര്‍ണാടക സംസ്ഥാനം തിരിക്കപ്പെട്ടിട്ടുള്ളത്.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് മേഖലകളിലും 2013ലേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഫലം. തീരദേശത്തെ 19 സീറ്റില്‍ 16ലും ബിജെപി ജയിച്ചു. മുംബൈ കര്‍ണാടക മേഖലയിലെ 44 സീറ്റില്‍,  2013ല്‍ ബിജെപിയ്‌ക്ക് 12 സീറ്റായിരുന്നു. 2018 ആയപ്പോള്‍ 26 ആയി.  മധ്യകര്‍ണാടകയിലെ 27ല്‍ 2013 ല്‍ നാല് സീറ്റേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളു.  2018ല്‍ 21 ആയി.  

ബിജെപി ഇനി സ്വാധീനം വര്‍ദ്ധിപ്പിക്കണ്ടത് പഴയ മൈസൂര്‍ മേഖലയിലാണ്. 66 സീറ്റുള്ള ഇവിടെ നേരിയ സ്വാധീനമേ പാര്‍ട്ടിക്കുള്ളു. ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ മുഖ്യമായും മത്സരം നടന്നതും നടക്കുന്നതും. മേഖലയിലെ 66 സീറ്റില്‍ 15 എണ്ണമേ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിലും നേടാനായുള്ളു. 2013ല്‍ എട്ടു സീറ്റായിരുന്നു, ഇരട്ടിച്ചുവെന്ന് പറയാമെന്നുമാത്രം. 

ബിജെപിക്ക് മൈസൂര്‍ മേഖല ഭേദിക്കാന്‍ കടുപ്പമാര്‍ന്ന കോട്ടയായി തുടരുന്നു. ഇവിടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്, നരേന്ദ്ര മോദി തന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതു  ചാമരാജ് നഗറില്‍ നിന്നാക്കിയത്.  

വൊക്കലിഗ സമുദായത്തിന്റെ ശക്തികേന്ദ്രമായ ഇവിടമാണ് ജെഡി എസിന്റെ സ്വാധീന മേഖല. അവര്‍ ആകെ ജയിച്ച 37ല്‍ 30 സീറ്റും  ഇവിടെ നിന്നായിരുന്നു. ജെഡിഎസ് കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ പോരാട്ടം നടന്നു പോന്നിരുന്ന ഇവിടെ അവര്‍ ഒന്നാവുമ്പോള്‍ ബിജെപിക്ക്  എന്നും അപ്രാപ്യമായിരുന്ന വലിയൊരു പ്രദേശത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ അവസരം ഒരുങ്ങുകയാണ്. അതായത്, ബിജെപി കടന്നുകയറുക സ്വാഭാവികമായും കോണ്‍ഗ്രസ് വോട്ട് ബാങ്കുകളിലേക്കാവും. ആത്യന്തികമായി നഷ്ടം സംഭവിക്കുക കോണ്‍ഗ്രസ്സിനാവും.

ബിജെപിക്കെതിരെ ഒന്നിച്ചു നിന്നാല്‍ നേട്ടം എന്ന കോണ്‍ഗ്രസ്-ജെഡിഎസ് കണക്കുകൂട്ടല്‍ ശരിയല്ലെന്നതിന് 2014 ലോകസഭാ തെരഞ്ഞെടുപ്പ്  തന്നെ തെളിവ്. രണ്ട് സീറ്റില്‍ മാത്രമാണ് ഒന്നിച്ചു നിന്നാലും അവര്‍ക്ക് അധികമായി മേല്‍ക്കൈ കിട്ടുക.  2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 122 സീറ്റുമായി കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു 2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ ബിജെപിയ്‌ക്ക് 17ഉം കോണ്‍ഗ്രസ്സിന് ഒമ്പതുമായിരുന്നു സീറ്റ്. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരിക്കെ, ഇപ്പോള്‍, അങ്ങനൊരു അനുകൂല ഘടകവും സഖ്യത്തിനില്ലെന്നതും ഓര്‍ക്കണം. 

ഇതിനെല്ലാം പുറമെയാണ് മൂന്നാം സ്ഥാനക്കാരായ സഖ്യകക്ഷിക്ക് മുഖ്യമന്ത്രി പദം നല്‍കി പ്രീണിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ്സിനു ദേശീയ തലത്തിലെ മുന്നണി രാഷ്‌ട്രീയത്തില്‍ നഷ്ടപ്പെടുന്ന സ്വാധീനം.

ഒടുവില്‍, കക്ഷത്തില്‍ ഇരുന്നത് പോയി ഉത്തരത്തില്‍ ഇരുന്നത് കിട്ടിയുമില്ല എന്ന അവസ്ഥയാവും കോണ്‍ഗ്രസ്സിന്റേത്!

(മാനേജ്‌മെന്റ് പ്രൊഫഷണലായ ലേഖകന്‍ സാമൂഹ്യ-രാഷ്‌ട്രീയ വിഷയങ്ങളില്‍ ബ്ലോഗ് എഴുത്തുകാരനുമാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.