കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മറ്റ് ജില്ലകളിലേക്ക് ഇത് വ്യാപിക്കാതിരിക്കാന്‍ പ്രതിരോധ നടപടി സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സ്വീകരിച്ച നടപടികളെകുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറി മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഭരണഘടനയിലെ 21-ാം അനുഛേദം അനുസരിച്ച് സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. േകസ് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
















