ടൂറിന്‍ : യുവന്റിസിനെ സീരി എ കീരടീമണിയിച്ച് ഏക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ഗിയാന്‍ലുഗി ബഫണ്‍ പിടിയിറങ്ങി. വെറോനക്കെതിരെയാണ് ബഫണ്‍ യുവന്റസിനായി അവസാന മത്സരത്തിനിറങ്ങിയത്. മത്സരത്തില്‍ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ചു കയറി.
നേരത്തെ തന്നെ കിരീടമുറപ്പാക്കിയ യുവന്റസ് ഒരു മത്സരം കൂടി ശേഷിക്കെ 95 പോയിന്റുമായി മുന്നില്‍ നില്‍ക്കുകയാണ്. നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്.
ഈ സീസണില്‍ യുവന്റസിനെ നയിച്ച ബഫണ്‍ സീരി എ കിരീടത്തിന് പുറമെ ഇറ്റാലിയന്‍ കപ്പും ടീമിന് നേടിക്കൊടുത്തു. നാല്‍പ്പതുകാരനായ ബഫണ്‍ പതിനേഴ് വര്‍ഷത്തിനുശേഷമാണ് യുവന്റസ് വിടുന്നത്. യുവന്റസിനായി 19 കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്്.
വെറോനക്കെതിരായ മത്സരത്തില്‍ ബഫണ്‍ അറുപത്തിമൂന്ന് മിനിറ്റ് ഗോള്‍ വലയം കാത്തു. കളിക്കളം വിട്ട ബഫണെ കരഘോഷത്തോടെയാണ് കാണികള്‍ വരവേറ്റത്.
















