Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ബ്രാഹ്മണന്റെ ദൈവീക ഗുണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2018, 02:01 am IST
inSamskriti

(9) ആര്‍ജവം

ഒരു യഥാര്‍ത്ഥ ബ്രാഹ്മണനായി തീരണം എന്ന് ആഗ്രഹിക്കുന്നവന്‍ ഈ പറയുന്ന അസാധാരണ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ശീലിക്കണം. ആദ്യത്തേതാണ് ആര്‍ജവം-ഋജത്വം. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് ആശയം തന്നെ പറയുകയും അതനുസരിച്ചു തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുക-ചിന്തിച്ചതില്‍നിന്ന് വ്യത്യസ്തമായി പറയുകയും അതില്‍നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യാതെ- കുടിലത ഇല്ലാതെ ജീവിക്കുക-അതാണ് ആര്‍ജവം.

(16- ല്‍ രണ്ടാം ശ്ലോകം)

ബ്രാഹ്മണന്റെ ദൈവീക ഗുണങ്ങള്‍ 

തുടരുന്നു(16-2)

(10) അഹിംസാ- മനുഷ്യനെ മാത്രമല്ല, ഒരു പ്രാണിയെയും കൊല്ലാതിരിക്കുക എന്നതാണ് സാധാരണമായ അര്‍ത്ഥം. അതുമാത്രം പോരാ, ഒരു ജീവിയേയും പീഡിപ്പിക്കാതിരിക്കുക തന്നെ വേണം. അതും പോരാ, വേറെ ഏതെങ്കിലും ഒരുവന്‍ പ്രാണികളെ പീഡിപ്പിക്കുകയോ, വധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, നാം ഹിംസയ്‌ക്ക് ഒരു തരത്തിലും സഹായം ചെയ്യരുത്, കാരണക്കാരാവരുത്. ബ്രാഹ്മണന്‍ മാത്രമല്ല, ബ്രഹ്മചാരിയും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്ന്യാസിയും എല്ലാത്തരം ആളുകളും ഈ അഹിംസാ ഗുണം വളര്‍ത്തി എടുക്കേണ്ടതുണ്ട്.

അഹിംസയുടെ തത്ത്വം (16-2)

ജീവാത്മാവിന് നാശമില്ല; ദേഹം മാത്രമാണ് നശിക്കുന്നത്. രണ്ടാമധ്യായത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. (ദേഹീനിത്യമവധ്യോയം-ശ്ലോകം) അതുകൊണ്ട് ജന്തുക്കളെ വധിച്ച്, അവയുടെ മാംസം ഭക്ഷിക്കാം എന്ന് കരുതുന്നത് തെറ്റാണ്. ഒരു ജീവാത്മാവ്, പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലമായി ഒരു ആടിന്റെ ദേഹം സ്വീകരിച്ച് ജനിക്കുന്നു. ഈ ജന്മത്തിലെ സുഖദുഃഖങ്ങള്‍ മുഴുവനും അതിന്റെ ആയുസ്സ് അവസാനിക്കുന്നതിന് മുന്‍പ് അനുഭവിച്ച് തീര്‍ത്താല്‍ മാത്രമേ, ആടിനെക്കാള്‍ മെച്ചമായ മറ്റൊരു ദേഹം സ്വീകരിക്കല്‍ സാധിക്കുകയുള്ളൂ; അങ്ങനെ ആ ജീവന്റെ പരമപദത്തിലേക്കുള്ള ദീര്‍ഘയാത്ര തുടരാന്‍ കഴിയുകയുള്ളൂ. നാം ആ ആടിനെ വധിക്കുകയാണെങ്കില്‍ അടുത്ത ജന്മത്തിലും ആ ജീവന്‍ ആടായിത്തന്നെ ജനിക്കണം. ഇങ്ങനെ ആ ജീവന്റെ പരമപദത്തിലേക്കുള്ള യാത്രയ്‌ക്ക് തടസ്സം സൃഷ്ടിക്കുന്നു; അങ്ങനെ നാം പാപം സമ്പാദിക്കുന്നു. അതുകൊണ്ടാണ് ഹിംസ പാപമായും അഹിംസ സദ്ഗുണമായും ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്നത്.

(11) സത്യം-(16-2)

സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി കണ്ടുംകേട്ടും മനസ്സിലാക്കിയ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച്, ദുര്‍വ്യാഖ്യാനം ചെയ്തു പറയാതിരിക്കുക-അതാണ് സത്യം. ലൗകിക ജീവിതം നയിക്കുന്നവരും; ആത്മീയ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരും ഈ സദ്ഗുണം പരിശീലിക്കണം. മാത്രമല്ല ലോകത്തിലുള്ള എല്ലാവിധത്തിലുമുള്ള ആള്‍ക്കാരും സ്വന്തം മക്കളെ കുട്ടിക്കാലം മുതലേ പരിശീലിപ്പിക്കുകയും വേണം.

(12) അക്രോധ- (16-2)

ശത്രുക്കള്‍ വന്ന് നമ്മെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ നമുക്ക് ക്രോധം വരും. ആ ക്രോധം നമുക്ക് ഉണ്ടാവരുത്. ക്ഷമാശീലം പുലര്‍ത്തണം. ലൗകിക ജീവിതം നയിക്കുന്നവരെക്കാള്‍ ആത്മീയ ജീവിതം നയിക്കുന്നവര്‍. അക്രോധം-അതായത് ക്ഷമ പരിശീലിക്കേണ്ടിയിരിക്കുന്നു.

(13) ത്യാഗഃ (16-2)

നമ്മുടെ കയ്യിലുള്ളതും നമുക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വസ്തു, വേറെ ആരെങ്കിലും ചോദിച്ചാല്‍ ദാനം ചെയ്യാനുള്ള ഔദാര്യം.

(14) ശാന്തിഃ (16-2)

അന്തഃകരണത്തിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഭൗതിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിക്കുകയും ആത്മീയ കാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഉണ്ടാവുന്ന മനസ്സുഖമാണ് ശാന്തി.

(15) അപൈശുനം-(16-2)

മറ്റുള്ളവരിലെ ദോഷവശങ്ങള്‍-ഇല്ലാത്തവയും ഉള്ളതും ആയവ-ഉള്‍ക്കൊള്ളിച്ചുകൊണ്ട് പറയുക-എന്നതാണ്-പൈശുനം-എന്ന സ്വഭാവം. അത് ഇല്ലാതിരിക്കുക. മറ്റുള്ളവരുടെ നാം വിളിച്ചു പറഞ്ഞതുകൊണ്ട്, അവര്‍ കുറ്റകൃത്യം ചെയ്യാതിരിക്കുകയില്ല. എന്ന് നാം ഓര്‍മ്മിക്കണം.

(16)ദയാ-(16-2)

മനുഷ്യര്‍ മാത്രമല്ല, വേറെ ജീവികളും ദാരിദ്ര്യം രോഗം മുതലായവ കൊണ്ട് ദുഃഖിക്കുന്നതു കണ്ടാല്‍ സഹിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും അതിനെ നിവാരണം ചെയ്യാനുള്ള പ്രവൃത്തി ആരംഭിക്കുകയും ചെയ്യുക. ഈ ഗുണവും എല്ലാത്തരം ആളുകളും ശീലിക്കേണ്ടതാണ്.

(17) അലോലുപ്ത്വം (16-2)

ഈ പദം സാഹിത്യനിയമങ്ങളനുസരിച്ച്-അലോലുപത്വം-എന്നാണ് ചൊല്ലേണ്ടത്. വൈദിക രീതിക്കനുസരിച്ചാണ് ഈ ശ്ലോകത്തില്‍-പ്ത്വം-എന്ന് ‘പകാരം’ ലോപിച്ച് ചൊല്ലുന്നത്.

വിഷയസുഖഭോഗ സാധനങ്ങള്‍ എല്ലാം തന്നെ, തന്റെ സമീപത്ത് തന്നെ ഉണ്ടെങ്കിലും, ഇന്ദ്രിയങ്ങളെ അവ അനുഭവിക്കാന്‍ വേണ്ടി ഉപയോഗിക്കാതിരിക്കുകയും ഭഗവത് സാക്ഷാത്കാരത്തിനുവേണ്ടി, അംബരീഷ മഹാരാജാവിനെപ്പോലെ ഉപയോഗിക്കുകയും ചെയ്യുക.

(18) മാര്‍ദ്ദവം-(16-2)

മനസ്സില്‍ ഒരിക്കലും ക്രൂരഭാവം ഉണ്ടാകാതിരിക്കുകയും, എപ്പോഴും-ഏതവസ്ഥയിലും ഏതുതരം ആളുകളോടും സൗമ്യഭാവം പുലര്‍ത്തുകയും ചെയ്യുക-അതാണ് മാര്‍ദ്ദവം.

(19) ഹ്രീഃ- (16-2)

ശാസ്ത്ര നിഷിദ്ധവും സദാചാരവിരുദ്ധവുമായ പ്രവൃത്തികള്‍ എന്തെങ്കിലും കാരണത്താല്‍ ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ആരെങ്കിലും അറിയുമോ അറിയുമോ എന്ന ചിന്തകൊണ്ടുണ്ടാവുന്ന ലജ്ജാ-നിന്ദാഭാവം-അതാണ്-ഹ്രീ-എന്ന വാക്കിന്റെ അര്‍ത്ഥം. ഏതു മനുഷ്യനും അഭ്യസിച്ച് ശീലമാക്കേണ്ടുന്ന സദ്ഗുണമാണ് ഈ ലജ്ജ.

(20) അചാപലം (16-2)

ഒരു പ്രയോജനവുമില്ലാതെ, വാക്കും, കൈകാലുകളും പ്രയോഗിക്കുക എന്നതാണ് ചാപലം. ആ സ്വഭാവം ഇല്ലാതിരിക്കുക-അചാപലം-എന്ന ഗുണം. നമ്മുടെ ഏതുവിധം പ്രവൃത്തിയും ചിലപ്പോള്‍ ലക്ഷ്യത്തില്‍ എത്തിച്ചില്ല എന്നുവന്നേക്കാം. ചിലപ്പോള്‍ താമസം നേരിട്ടേക്കാം. അപ്പോള്‍ ക്ഷോഭിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടാതെ ക്ഷമയോടെ പ്രവര്‍ത്തനം തുടരാനുള്ള മാനസികാവസ്ഥ-അതാണ് അചാപലം.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.