കൊച്ചി: കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ വിചാരവേദി ഏര്‍പ്പെടുത്തിയ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് ഒ. രാജഗോപാല്‍ എംഎല്‍എ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പണ്ഡിറ്റ് കറുപ്പന്റെ 134-ാമത് ജന്മദിനമായ മെയ് 24ന് വൈകിട്ട് നാലിന് കലൂര്‍ പാവക്കുളം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി വി. സുന്ദരം അറിയിച്ചു.
















