തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററില്‍ മാതാവിന്റെ സാന്നിധ്യത്തില്‍ 10 വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ എസ്.ഐക്കെതിരെ പോക്സോ ചുമത്തി. സസ്പെന്‍ഷനിലായ ചങ്ങരംകുളം എസ്.ഐ കെ.ജി. ബേബിക്കെതിരെയാണ് കേസ് ചുമത്തിയത്.
അതേസമയം, കേസ് അന്വേഷണത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം മുഴുവന്‍ എസ്.ഐയുടെ തലയില്‍കെട്ടിവച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം ശക്തമായി. ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്ന ബാലപീഡനത്തില്‍ ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എസ്.പി ഡി.ജി.പിക്ക് കൈമാറി.
അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമീഷന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്റെ നിര്‍ദേശപ്രകാരമാണ് നടപടി. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തൃത്താല സ്വദേശി കണ്‍കുന്നത്ത് മൊയ്തീന്‍കുട്ടിയെയും 10 വയസ്സുകാരിയുടെ മാതാവിനെയും റിമാന്‍ഡ് ചെയ്തിരുന്നു.
















