ശ്രീനഗര്‍: കശ്മീര്‍ സ്ത്രീകളെക്കുറിച്ച് സാമൂഹ്യ മാധയമമായ ട്വിറ്റില്‍ മോശം പരാമര്‍ശം നടത്തിയതിന് ഇന്ത്യക്കാരനെ അമേരിക്കന്‍ കമ്പനി പുറത്താക്കി. ഡവലപ്മെന്റ് ഡൈമന്‍ഷന്‍സ് ഇന്റര്‍നാഷണല്‍ ജീവനക്കാരന്‍ ആഷിഷ് കൗളിനെയാണ് പുറത്താക്കിയത്.
കശ്മീരി സ്ത്രീകളെ അടിമകളാക്കുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്ന സന്ദേശമാണ് ആഷിഷ് പ്രചരിപ്പിച്ചത്. ഇത് കമ്പനിയുടെ നിലപാടല്ലെന്നും ജീവനക്കാരനെ അന്വേഷണവിധേയമായി പുറത്താക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റം ഉറപ്പിക്കുകയായിരുന്നു. ആഷിഷ് രാജിക്കത്തും നല്‍കി.
ഇയാള്‍ക്കെതിരേ കശ്മീര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു.
















