കോഴിക്കോട്: പോലീസ് അസോസിയേഷനിലെ രക്ത സാക്ഷി അനുസ്മരണത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട ഡിണ്ടി പി യെ തള്ളി ആരോഗ്യമന്ത്രി കെ കെ. ശൈലജ .രക്തസാക്ഷി അനുസ്മരണം എന്ന് കേൾക്കുമ്പോൾ ഒരു പാട് മേഘലകളിൽ നിന്ന് അന്യസ്ഥത ഉണ്ടാക്കുന്നു എന്നും എന്തിനാണ് ഇത്രയും അസ്വസ്ഥത എന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ‘ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ വരെ സ്മരിക്കുന്നതിൽ തെറ്റില്ല. പോലീസ സേനാംഗങ്ങൾക്ക് രാഷ്‌ട്രീയമാകാം. എന്നാൻ സേനകളിൽ രാഷ്‌ട്രീയം പാടില്ലെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സമ്മേ നത്തിലെ രക്തസാക്ഷി അനുസ്മരണത്തിൽ ഇന്ന് രാവിലെ ഡി ജി പി വിശദീകരണം തേടിയിരുന്നു. അതിന് പിന്നാലെയാണ് രക്തസാക്ഷി അനുസ്മരണത്തെ അനുകൂലിച്ച് രംഗത്തെത്തിയത്
















