Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫസല്‍ വധം അന്വേഷിച്ച ഡിവൈ‌എസ്‌പിക്ക് സിപി‌എമ്മിന്റെ വധഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 04:41 pm IST
in Kerala

തിരുവനന്തപുരം: 2006 ഒക്ടോബറില്‍ കണ്ണൂര്‍ സെയ്ദാര്‍ പള്ളിക്ക് സമീപം പത്രവിതരണക്കാരനായ മുഹമ്മദ് ഫസല്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡിസിആര്‍ബി ഡി.വൈ.എസ്.പിയായിരുന്ന രാധാകൃഷ്ണന് സിപി‌എമ്മിന്റെ ഭീഷണി. എലിയെ മാളത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതുപോലെ രാധാകൃഷ്ണനെ ജീവിതത്തില്‍ നിന്ന് പുറത്തുചാടിക്കുമെന്നാണ് ഭീഷണി.

സിബിഐ ഏറ്റെടുത്ത ഫസല്‍വധക്കേസില്‍ സിപി‌എം നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഏഴും എട്ടും പ്രതികളാണ്. ഇതിലേക്കുള്ള സൂചനകള്‍ നല്‍കിയത് രാധാകൃഷ്ണന്റെ അന്വേഷണമായിരുന്നു എന്നതാണ് സിപിഎം നേതാക്കള്‍ക്ക് ഈ ഉദ്യോഗസ്ഥനോട് അടങ്ങാത്ത പകയ്‌ക്ക് കാരണമായിരിക്കുന്നത്. മാനസികമായും സാമ്പത്തികമായും പാര്‍ട്ടിയും സര്‍ക്കാരും രാധാകൃഷ്ണനെ പീഡിപ്പിക്കുകയാണ്. ഐപിഎസ് ലഭിച്ചെങ്കിലും ഒന്നരവര്‍ഷമായി നിയമനം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ശമ്പളവും ഇല്ല. ഒന്നരവര്‍ഷമായി ഒരു തെണ്ടിയെപ്പോലെ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്. പല സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും ഒക്കെ കാരുണ്യമാണ് ജീവന്‍നിലനിര്‍ത്താന്‍ സഹായിക്കുന്നതെന്നും രാധാകൃഷ്ണന്‍ പറയുന്നു.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ എനിക്ക് നിരുപാധികം നിയമനം നല്‍കണമെന്ന് നിര്‍ദേശിച്ച് ഓര്‍ഡര്‍ ഇട്ടിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിച്ചിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ പറയുന്നു. 

അന്വേഷണം സി.പി.എമ്മിന്റെ നേതാക്കളിലേക്ക് നീങ്ങുന്നു എന്നറിഞ്ഞ നിമിഷം തന്നെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ഇടപെട്ട് അന്വേഷണസംഘത്തില്‍ നിന്ന് രാധാകൃഷ്ണനെ നീക്കിയിരുന്നു. രാവിലെ അഞ്ചുമണിക്ക് കൊലക്കേസില്‍ സി.പി.എമ്മിന്റെ പങ്കിനെക്കുറിച്ചുള്ള സൂചന ലഭിക്കുന്നു. രാവിലെ ഒമ്പതുമണിയായപ്പോള്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ചു ഇനിമുതല്‍ അന്വേഷിക്കണ്ട എന്ന് പറഞ്ഞുവെന്ന് രാധാകൃഷ്ണന്‍ ഒരു ഓണ്‍‌ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സി.പി.എമ്മിനായിരിക്കും ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജന്‍സ് വിങ് ഉള്ളത്. അത്രയും വേഗതയോടെയാണ് അന്വേഷണ രഹസ്യങ്ങള്‍ പാര്‍ട്ടി അറിയുന്നത്. കൊടി സുനിയെ ചോദ്യം ചെയ്തപ്പോഴാണ് പാര്‍ട്ടിയുടെയും കാരായിമാരുടെയും പങ്കിനെക്കുറിച്ച് വിവരം കിട്ടിയത്. ഇവര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാന്‍ പാടില്ലാന്ന് നിരോധന ഉത്തരവ് സിബിഐ കോടതിയില്‍ നിന്ന് ഉണ്ടാകാനുള്ള മൂലകാരണം രാധാകൃഷ്ണനാണെന്നതും പ്രതികാരത്തിന് കാരണമായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.