Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിന്റെ സ്വാതന്ത്ര്യം സാധ്യമാവില്ല: കരസേനാമേധാവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:26 am IST
in India

ന്യൂദല്‍ഹി : കശ്മീരിലെ യുവജനങ്ങള്‍ക്ക് സൈന്യത്തോട് യുദ്ധം ചെയ്യാമെന്നും പക്ഷേ അതിലൂടെ കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുമെന്നത് വ്യാമോഹമാണെന്നും കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കശ്മീരിലെ യുവാക്കള്‍ ആയുധമെടുക്കുന്നതിലെ ആശങ്കയും അദ്ദേഹം പങ്കുവച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സുരക്ഷാസേന ആരെയും കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്താറില്ല. പക്ഷേ തീവ്രവാദികള്‍  യുദ്ധം ചെയ്യാന്‍ തയ്യാറായാല്‍ ഞങ്ങള്‍  തിരിച്ചടിക്കും. കശ്മീരിലെ യുവാക്കള്‍  തെരുവില്‍ ആയുധവുമായി ഇറങ്ങിയെന്നു കരുതി കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കില്ല. യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണ്. ഇപ്പോള്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കും. പുതിയ  റിക്രൂട്ട്‌മെന്റുകള്‍ നടക്കുകയാണ്. സ്വാതന്ത്ര്യം പടിവാതിലില്‍ എത്തിയെന്നുപറഞ്ഞാണ്  അവരെ കലാപഭൂമിയിലേക്ക് പറഞ്ഞുവിടുന്നത്. അവരുടെ ശ്രമങ്ങള്‍ വ്യര്‍ത്ഥമാണ്. അവര്‍ക്ക് സൈന്യത്തോട് യുദ്ധം ചെയ്യാം. ഒന്നും നേടാനാവില്ല. റാവത്ത് പറഞ്ഞു.

സൈനികര്‍ ക്രൂരരല്ല. സിറിയയിലും പാകിസ്ഥാനിലുമെല്ലാം ടാങ്കുകളും മറ്റും  ഉപയോഗിച്ചാണ് എതിരാളികളെ നേരിടുന്നത്. ഇന്ത്യന്‍ സൈനികര്‍  പരാമാവധി സംയമനം പാലിക്കുകയാണ് . സൈന്യം ഭീകരവാദികള്‍ക്കെതിരായ ഓപ്പറേഷന്‍ തുടരും. അത് തടസ്സപ്പെടുത്തുന്ന തരത്തില്‍ യുവാക്കളെ തെരുവിലിറക്കി സൈന്യത്തിനുനേരെ കല്ലെറിയിക്കുകയാണ്. എന്തുകൊണ്ടാണ് ഭീകരര്‍ക്കെതിരായ  നീക്കങ്ങളെ  ഇവര്‍ എതിര്‍ക്കുന്നത്. ഇവരെ ആരാണ് അതിന് പ്രേരിപ്പിക്കുന്നത്. ഭീകരര്‍ കൊല്ലപ്പെടുന്നത് ഇഷ്ടമില്ലാത്തവര്‍ അവരോട് ആയുധമുപേക്ഷിച്ച് സൈന്യത്തിനു മുന്നില്‍ വരാന്‍ പറയൂ. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. ഭീകരവാദികളെ രക്ഷപ്പെടുത്താനും അവര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ പരാജയപ്പെടുത്താനും ആരു ശ്രമിച്ചാലും അതനുവദിക്കില്ല.

 2016 ജൂണില്‍ ഹിസ്ബുള്‍മുജാഹുദ്ദീന്‍ നേതാവ് ബുര്‍ഹാന്‍വാനി കൊല്ലപ്പെട്ട ശേഷമാണ് ജനങ്ങള്‍ കല്ലുമായി ഇറങ്ങിയത്.  ആദ്യമായല്ല ഒരു ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. യുവജനങ്ങള്‍ പാകിസ്ഥാന്റെ കെണിയില്‍പ്പെട്ടിരിക്കുകയാണ്. അവര്‍ തുടര്‍ച്ചയായി സൈന്യത്തെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുകയാണ്. സൈനികമായ ഒരു പരിഹാരം ഇതിനില്ല. രാഷ്‌ട്രീയ നേതാക്കളാണ് ജനങ്ങളെ ബോധവത്കരിക്കേണ്ടത്. എന്നാല്‍ തങ്ങള്‍ക്കെതിരെ രോഷമുണ്ടാകുമോയെന്ന ഭയത്തില്‍ ഇവര്‍ മൗനം പാലിക്കുകയാണ്. കശ്മീരിലെ   സൈനിക നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ സൈന്യം തയ്യാറാണ്. എന്നാല്‍ സൈനികര്‍ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പുതരാനാവുമോ. 

കശ്മീരിലെ യുവാക്കള്‍ ഐഎസ് പതാകയില്‍ ആകൃഷ്ടരായിരിക്കുകയാണ്. അവര്‍ എന്താണ് ഐഎസിനെക്കുറിച്ച് മനസിലാക്കിയിരിക്കുന്നത്.  ഇത്തരം നിലപാടുകള്‍ കശ്മീരിന്റെ വികസനത്തിനും ടൂറിസം മേഖലയ്‌ക്കും തിരിച്ചടിയാവും. ഇപ്പോള്‍ തന്നെ ഹൗസ്‌ബോട്ടുകളും ഗസ്റ്റ്ഹൗസുകളും ഒഴിഞ്ഞുകിടക്കുകയാണ്. വരുമാനമില്ലാതെ എങ്ങനെ ജീവിക്കാനാവും. കശ്മീര്‍ താഴ്‌വരയില്‍നിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളെ ബന്ധിച്ചുള്ള ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കശ്മീരിലെ ആപ്പിള്‍ ഇനി യാതൊരു തടസവുമില്ലാതെ രാജ്യത്തെവിടെയും എത്തിക്കാനാവും. ഇത്തരം വികസനങ്ങള്‍ ജനങ്ങള്‍ മനസിലാക്കണം. കശ്മീരിലെ ജനത ശരിയായ ദിശയില്‍ ചിന്തിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.