Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:10 am IST
inSamskriti

നാഥസമ്പ്രദായം- അതുപോലെ അഷ്ടകുലപര്‍വതങ്ങള്‍ക്കും ഉപപര്‍വതങ്ങള്‍ക്കും സ്ഥാനം നിശ്ചയിച്ചിട്ടുണ്ട് മേരുപര്‍വതം മേരുദണ്ഡത്തില്‍. കൈലാസം ബ്രഹ്മകവാടത്തില്‍. ഹിമാലയം പൃഷ്ഠത്തില്‍. ഇടത്തേ തോളില്‍ മലയപര്‍വതം. വലത്തേ തോളില്‍ മന്ദരപര്‍വതം. വലത്തേ ചെവിയില്‍ വിന്ധ്യപര്‍വതം. ഇടതു ചെവിയില്‍ മൈനാകപര്‍വതം. ശ്രീപര്‍വതം നെറ്റിയില്‍. വിരലുകളിലാണ് ഉപപര്‍വതങ്ങളുടെ സ്ഥാനം.

പീതസാ, ഗംഗാ, യമുനാ, ചന്ദ്രഭാഗാ, സരസ്വതീ, വിതസ്താ, ശതരുദ്രാ, ശ്രീദാത്രീ, നര്‍മ്മദാ എന്നീ ഒമ്പതു നദികള്‍ ഒമ്പതു നാഡികളിലായി സ്ഥിതിചെയ്യുന്നു. മറ്റ് ഉപനദികളും കുല്യോപകുല്യകളും (പലതരം അരുവികള്‍) എഴുപത്തീരായിരം നാഡികളിലായി നിലക്കൊള്ളുന്നു. ഇരുപത്തേഴു നക്ഷത്രങ്ങള്‍, പന്ത്രണ്ടു രാശികള്‍, ഒന്‍പതു ഗ്രഹങ്ങള്‍, പതിനഞ്ചു തിഥികള്‍ എന്നിവ അന്തര്‍വലയത്തില്‍ ദ്വിസപ്തതിസഹസ്രകോഷ്ഠങ്ങളിലായി കുടികൊള്ളുന്നു. ഊര്‍മ്മികളിലായി അനേകനക്ഷത്രങ്ങളുടെ മണ്ഡലം സ്ഥിതി ചെയ്യുന്നു. 

 മുപ്പത്തിമൂന്നു കോടി ദേവതകള്‍ രോമകൂപങ്ങളില്‍ നിലക്കൊള്ളുന്നു. ഇവയില്‍ത്തന്നെ ആണ് അനേകം പീഠങ്ങളും ഉപപീഠങ്ങളും സ്ഥിതി ചെയ്യുന്നത്. ദേവ, ദാനവ, യക്ഷ, രാക്ഷസ,പിശാച, ഭൂത, പ്രേതങ്ങള്‍  അസ്ഥിസന്ധികളില്‍ വസിക്കുന്നു. കുലനാഗങ്ങള്‍ വക്ഷസ്സില്‍ വസിക്കുന്നു. മറ്റു സനകാദിമുനിസംഘങ്ങള്‍ കക്ഷരോമകൂപങ്ങളില്‍ വസിക്കുന്നു. മറ്റു പര്‍വതങ്ങള്‍ ഉദരരോമകൂപങ്ങളില്‍ വസിക്കുന്നു. 

 ഗന്ധര്‍വ, കിന്നര, കിംപുരുഷ, അപ്‌സര ഗണങ്ങള്‍ ഉദരത്തില്‍ വസിക്കുന്നു. ഉഗ്രദേവതകളായ മറ്റ് ഖേചരീലീലാമാതൃഗണങ്ങള്‍ വായുവേഗത്തില്‍ വസിക്കുന്നു. അനേകങ്ങളായ മേഘങ്ങള്‍ അശ്രുപാതത്തില്‍ വസിക്കുന്നു. അനേകങ്ങളായ തീര്‍ഥങ്ങള്‍ മര്‍മ്മസ്ഥാനങ്ങളില്‍ വസിക്കുന്നു. അനന്തസിദ്ധന്മാര്‍ ബുദ്ധിയുടെ തെളിമയില്‍ വസിക്കുന്നു. ചന്ദ്രസൂര്യന്മാര്‍ കണ്ണുകളില്‍ കുടികൊള്ളുന്നു. അനേകവൃക്ഷ, ലതാ, ഗുല്‍മ, തൃണങ്ങള്‍ ജംഘാരോമകൂപസ്ഥാനങ്ങളില്‍ വസിക്കുന്നു. അനേകകൃമി, കീട, പതംഗങ്ങള്‍ പുരീഷത്തില്‍ വസിക്കുന്നു.

സുഖമാണ് സ്വര്‍ഗം. ദു:ഖമാണ് നരകം. കര്‍മ്മം ബന്ധനമാണ്. നിര്‍വികല്പസ്ഥിതിയാണ് മുക്തി. നിദ്രാദികളില്‍ (അവയുടെ സന്ധികളില്‍) സ്വസ്വരൂപാവസ്ഥയില്‍ സ്വാത്മജാഗരണം സംഭവിക്കുന്നു. ശാന്തി ഉണ്ടാകുന്നു. ഇപ്രകാരം എല്ലാ ദേഹങ്ങളിലും വിശ്വസ്വരൂപിയായ പരമേശ്വരന്‍, പരമാത്മാവ്, ചിത്സ്വരൂപി അഖണ്ഡസ്വരൂപത്തില്‍ നിലക്കൊള്ളുന്നു. ഇതാണ് പിണ്ഡസംവിത്തി എന്ന മൂന്നാം ഉപദേശം.

അടുത്ത ഉപദേശം പിണ്ഡാധാരത്തെക്കുറിച്ചാണ്. സംവിത്സ്വരൂപയായ അപരമ്പരാ എന്ന ഒരു ശക്തി ഉണ്ട്. നിത്യപ്രബുദ്ധയായ ആ ശിവന്റെ നിജശക്തി സര്‍വപിണ്ഡങ്ങളുടെയും ആധാരം എന്ന നിലയ്‌ക്ക് പ്രസിദ്ധയാണ്. ഉത്ഥാനദശയുടെ (സൃഷ്ടിയുടെ ഉന്മീലനദശ) ആദ്യഘട്ടത്തില്‍ കാര്യകാരണതാബന്ധമാര്‍ന്ന കര്‍ത്താവിന് ആധാരമായതിനാല്‍ ആധാരശക്തി എന്നു വിളിക്കപ്പെടുന്നു. 

ശാസ്ത്രതലത്തിലും ലൗകികതലത്തിലും ഉള്ള സാക്ഷാല്‍കാരങ്ങള്‍ക്കു സാക്ഷിണിയും സ്വപ്രകാശത്തിന്റെ സ്വാനുഭവത്തിലൂടെ മാത്രം അറിയാന്‍ കഴിയുന്നവളും ആയ ആ ശക്തിയെ പരാ ചിദ്രൂപിണി എന്നു വിളിക്കുന്നു. നിരുത്ഥാനദശയില്‍ (സൃഷ്ടിയുടെ നിമീലനദശ) സ്ഥിതി ചെയ്യുമ്പോള്‍ ആ ശക്തിയെ തന്നെ ശിവനെന്നു പറയുന്നു. അതുകൊണ്ടുതന്നെ കുലാകുലസ്വരൂപിണിയും സാമരസ്യത്തിന്റെ അടിസ്ഥാനവുമായും കരുതിവരുന്നു.

കുലം- പരാപരാ, പരാസത്താ, പരാഹന്താ, സ്ഫുരത്താ, പരാകലാ എന്നീ അഞ്ചു രൂപങ്ങളില്‍ വിശ്വത്തിന്റെ ആധാരമായി ആ ശക്തി നിലക്കൊള്ളുമ്പോള്‍ കുലം എന്നു പറയുന്നു. നിരാഭാസയായി, യാതൊന്നിനേയും അവഭാസനം ചെയ്യാതെ, കേവലം പ്രകാശമാത്രയായി നിലക്കൊള്ളുമ്പോള്‍ പരാപരയായും, അനാദിസംസിദ്ധയായി, പരമാദ്വൈതഭാവത്തില്‍ ഒന്നു മാത്രമേ ഉള്ളൂ എന്ന അവസ്ഥയില്‍, നിലക്കൊള്ളുമ്പോള്‍ പരാസത്തയായും, അനാദിനിധനയും അപ്രമേയസ്വഭാവവതിയും ആയി, ആനന്ദമാണു ഞാന്‍ എന്ന ബോധാവസ്ഥയില്‍, പരാഹന്തയായും, സ്വാനുഭവചിത്തചമല്‍ക്കാരനിരുത്ഥാനദശയില്‍ സ്ഫുരത്ത ആയും, നിത്യശുദ്ധബുദ്ധസ്വരൂപത്തിന് സ്വയം പ്രകാശം ഏകുന്നവളായി നിലക്കൊള്ളുമ്പോള്‍ പരാകലയായും ആ ശക്തി അറിയപ്പെടുന്നു.

അകുലം- ജാതി, വര്‍ണ്ണ, ഗോത്രാദി എല്ലാ നിമിത്തങ്ങള്‍ക്കും അതീതമായ ആ ഒന്നാണ് അകുലം. ഉമാമഹേശ്വരസംവാദം അനുസരിച്ച് നിരുത്തരപദത്തില്‍ അനന്യത്വം, അഖണ്ഡത്വം, അദ്വയത്വം, അനന്യാശ്രയത്വം, നിര്‍ധാമത്വം, അനാമത്വം എന്നിവകളാല്‍ അകുലം എന്നു പറയുന്നു. ഇപ്രകാരം കുലാകുലസാമരസ്യപ്രകാശഭൂമികയെ സ്ഫുടമാക്കുന്നതില്‍, വ്യക്തമാക്കുന്നതില്‍ സമര്‍ത്ഥയായ ശക്തി ആണ് അപരമ്പരാ എന്ന ശിവശക്തി. അപരം എന്നാല്‍ വിശ്വപ്രപഞ്ചജാലം. പരം എന്നാല്‍ പരം തത്വം. അപ്പോള്‍ അപരമ്പരാ എന്നാല്‍ അപരത്തേയും പരത്തേയും ഏകീകരിക്കുന്നവള്‍ എന്നര്‍ത്ഥം. അകുലവും കുലവും, വെള്ളവും കുമിളകളും പോലെ, ഏകാകാരനായ പരശിവനാണെന്നു ലളിത സ്വച്ഛന്ദത്തില്‍ പറഞ്ഞിട്ടുമുണ്ട്.

അതുകൊണ്ടാണ് ഏകാകാരനും അനന്തശക്തിമാനുമായ പരമശിവന്‍ നിജാനന്ദാവസ്ഥയില്‍ ഇരിക്കെത്തന്നെ നാനാകാരത്തില്‍ വിലസിക്കുന്നു എന്നു പറയുന്നത്. എന്നും അലുപ്തശക്തിമാനായ പരമശിവന്‍ നാനാരൂപങ്ങളില്‍ സ്ഫുരിക്കുമ്പോഴും സ്വസ്വരൂപസ്ഥിതി കൈവിടുന്നില്ല എന്നു പ്രത്യഭിജ്ഞാദര്‍ശനത്തില്‍ പറയുന്നു. ഇത്തരത്തില്‍ ശിവനു കഴിയുന്നത് ശക്തിയുടെ സഹായത്താലാണ്. തന്മൂലം ആണ് ശിവനെ ശക്തിമാന്‍ എന്നു വിളിക്കുന്നത്. വാമകേശ്വരതന്ത്രത്തില്‍ പറയുന്നു- ശക്തിരഹിതനായ ശിവന് ഒന്നും ചെയ്യാന്‍ ശക്തിയില്ല. സ്വശക്തിസഹിതനാണെങ്കില്‍ പ്രപഞ്ചത്തിന്റെ അവഭാസകനായിത്തീരുന്നു. അതുകൊണ്ടാണ് അനന്തശക്തിമാനായ പരമേശ്വരന്‍ വിശ്വസംവിത്സ്വരൂപിയും വിശ്വമയനും ആണ് എന്ന് സിദ്ധന്മാര്‍ കരുതുന്നത്. 

  പരാപരസ്വരൂപിണിയായ കുണ്ഡലിനി പ്രബുദ്ധാ, അപ്രബുദ്ധാ എന്നു രണ്ടു തരം. അപ്രബുദ്ധാ അതാതു പിണ്ഡത്തില്‍ നാനാചിന്താവ്യാപാരോദ്യമപ്രപഞ്ചരൂപയായി, കുടിലസ്വഭാവയായി, ചേതനരൂപയായി നിലക്കൊള്ളുന്നു. ആ കുണ്ഡലിനി തന്നെ യോഗികള്‍ക്ക് അവരുടെ പ്രപഞ്ചവികാരങ്ങളെ ശമിപ്പിക്കുന്നവളായി ഊര്‍ധ്വഗാമിനി ആയി ഭവിക്കുന്നു. വിമര്‍ശരൂപിണി ആയി നിലക്കൊണ്ട്, എല്ലാ തത്വങ്ങളും സ്വസ്വരൂപമായി ഊര്‍ധ്വത്തില്‍ സ്ഥിതി ചെയ്യുന്നു എന്ന ബോധം, യോഗികളിലുണ്ടാക്കുന്നതിനാല്‍ ഊര്‍ധ്വഗാമിനി എന്നു പറയുന്നു. മധ്യശക്തിയെ ഉണര്‍ത്തി അധശ്ശക്തിയെ നികുഞ്ചനം ചെയ്ത് ഊര്‍ധ്വശക്തിനിപാതം കൊണ്ട് പരമപദത്തെ പ്രാപിക്കാം എന്നു പ്രാമാണികവചനവുമുണ്ട്. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

Samskriti

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

Samskriti

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.